സുരക്ഷാ കേന്ദ്രം

ലോകത്തിലെ സർഗ്ഗാത്മകതയും അറിവും ദൈനംദിന ജീവിത നിമിഷങ്ങളും പകർത്തി അവതരിപ്പിക്കുക എന്നതാണ് TikTok-ന്റെ ദൗത്യം. സർഗ്ഗാത്മകതയും ആവിഷ്‌ക്കാരവും പരിപോഷിപ്പിക്കുന്ന ഒരു ആഗോള കമ്മ്യൂണിറ്റിയെന്ന നിലയിൽ, ഉപയോക്താക്കൾക്ക് ഈ കമ്മ്യൂണിറ്റിയിൽ സുരക്ഷിതത്വവും സമാധാനവും അനുഭവപ്പെടേണ്ടത് പ്രധാനമാണ്. ഞങ്ങളുടെ കമ്മ്യൂണിറ്റിയ്‌ക്കായി ശുഭകരവും സുരക്ഷിതവുമായ ഒരു അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണ് ഞങ്ങളുടെ നയങ്ങളും ടൂളുകളും വികസിപ്പിച്ചിരിക്കുന്നത്, TikTok ആസ്വാദ്യകരവും എല്ലാവർക്കും സ്വാഗതാർഹവുമാക്കി നിലനിർത്താനുള്ള ഈ മുൻകരുതലുകളെ ഉപയോക്താക്കൾ മാനിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.