youth_portal_title

നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമായി സൂക്ഷിക്കുക


TikTokൽ സുരക്ഷിതവും ആസ്വാദ്യകരവുമായ അനുഭവം അക്കൗണ്ട് സുരക്ഷയോടെ ആരംഭിക്കുന്നു. നിങ്ങളുടെ അക്കൗണ്ട് പരിരക്ഷിക്കുന്നതിനുള്ള കുറച്ച് ടിപ്പുകൾ ഇതാ.



ശക്തമായ പാസ്‌വേഡ് തിരഞ്ഞെടുക്കുക

ഇനിപ്പറയുന്നവ ഉപയോഗിച്ച് ശക്തമായ പാസ്‌വേഡ് ഉപയോഗിക്കാൻ ഞങ്ങൾ വളരെ ശുപാർശ ചെയ്യുന്നു:

  •  ഏറ്റവും കുറഞ്ഞത് 6 പ്രതീകങ്ങളെങ്കിലും അക്ഷരങ്ങളെങ്കിലും   (ക്യാരക്ടറുകൾ) ഉണ്ടാകണം
  •  വലിയ അക്ഷരങ്ങൾ, അക്കങ്ങൾ, ചിഹ്നങ്ങൾ എന്നിവയുടെ സമഞ്ജസമായ സംയോജനം

 നിങ്ങളുടെ പാസ്‌വേഡ് പതിവായി മാറ്റാനും ഞങ്ങൾ നിർദ്ദേശിക്കുന്നു— അവ ട്രാക്കുചെയ്യുന്നതിന് ഒരു പാസ്‌വേഡ് മാനേജർ ഉപയോഗിക്കാൻ ഇത് സഹായിക്കും!



നിങ്ങളുടെ ഡിവൈസുകളുടെ ട്രാക്ക് സൂക്ഷിക്കുക

ടു ഫാക്ടർ ഓഥന്റിക്കെഷൻ ഉപയോഗിച്ച് നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള കഴിവ് TikTok വാഗ്ദാനം ചെയ്യുന്നു, അതിനാൽ നിങ്ങൾ ലോഗിൻ ചെയ്യുമ്പോഴെല്ലാം അധികമായ വെരിഫിക്കേഷൻ ആവശ്യമാണ്.
നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്‌തിരിക്കുന്ന എല്ലാ ഉപകരണങ്ങളും കാണാനും ഉപകരണങ്ങളിൽ നിന്ന് ലോഗിൻ നീക്കംചെയ്യാനും നിങ്ങളുടെ അക്കൗണ്ടിൽ സംശയാസ്പദമായ പ്രവർത്തനം ഉണ്ടെങ്കിൽ ഉടനടി അറിയിപ്പ് ലഭിക്കാനും നിങ്ങൾക്ക് ഡിവൈസ് മാനേജുമെന്റ് ഉപയോഗിക്കാം.
"
ഉപകരണങ്ങൾ നിയന്ത്രിക്കുക" എന്നതിന് കീഴിൽ, നിങ്ങൾ ലോഗിൻ ചെയ്ത ഉപകരണങ്ങളും അവയുടെ പ്രസക്തമായ തീയതി, സമയം, സ്ഥാനം എന്നിവ നിങ്ങൾ കാണുന്നതായിരിക്കും. അത്തരം ഏതെങ്കിലും ഉപകരണങ്ങളിലെ TikTok ൽ നിന്ന് ലോഗ് ഔട്ട് ചെയ്യുന്നതിന്, ആ ഡിവൈസ് തിരഞ്ഞെടുത്ത് "നീക്കംചെയ്യുക" ടാപ്പുചെയ്യുക.
ഈ പ്രവർത്തനം കാണുന്നതിന്:

  1. "സ്വകാര്യതയും സുരക്ഷയും" എന്നതിലേക്ക് പോകുക
  2. "എന്റെ അക്കൗണ്ട് നിയന്ത്രിക്കുക" എന്നതിൽ ടാപ്പുചെയ്യുക
  3. "സുരക്ഷ" എന്നതിൽ ടാപ്പുചെയ്യുക
  4. നിങ്ങളുടെ ലോഗിൻ ചെയ്ത ഉപകരണങ്ങളെ നിയന്ത്രിക്കാൻ "നിങ്ങളുടെ ഉപകരണങ്ങൾ" ടാപ്പുചെയ്യുക


സംശയാസ്‌പദമായ ലിങ്കുകളും സന്ദേശങ്ങളും സൂക്ഷിക്കുക

ഓർമ്മിക്കുക: സംശയാസ്പദമായ ലിങ്കുകളോ സന്ദേശങ്ങളോ സ്‌കാമുകളോ ഫിഷിംഗ് ശ്രമങ്ങളോ ആകാം. ഇനിപ്പറയുന്നവ നിങ്ങൾ കണ്ടാൽ, ഒരു റിപ്പോർട്ട്  ഉടനടി ഫയൽ ചെയ്യുക:

  • നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ആവശ്യമായ രീതിയിലുള്ള പുരസ്കാരം, നിങ്ങൾ ഒരു സമ്മാനം നേടിയെന്നും, കിഴിവ്, സൗജന്യ ട്രയൽ അല്ലെങ്കിൽ അപ്രകാരമുള്ളവ നേടിയെന്ന് അവകാശപ്പെടുന്ന സന്ദേശങ്ങൾ.
  • അപരിചിതർ അല്ലെങ്കിൽ നിങ്ങൾക്കറിയാവുന്ന ആളുകൾ, അവർ അടിയന്തിരാവസ്ഥയിലാണെന്ന് അവകാശപ്പെടുകയും പണമോ മറ്റ് സഹായമോ ആവശ്യപ്പെടുകയും ചെയ്യുന്ന സന്ദേശങ്ങൾ.
  • മറ്റൊരാളുടെ സോഷ്യൽ മീഡിയ അക്കൗണ്ട് പിന്തുടരാൻ ആവശ്യപ്പെടുന്ന അഭ്യർത്ഥനകൾ.
  • സംശയാസ്പദമായ ലിങ്കുകൾ അല്ലെങ്കിൽ ഉള്ളടക്കമുള്ള സന്ദേശങ്ങൾ.
  • ഒരാളുടെ പ്രൊഫൈലിലോ വീഡിയോയിലോ ദൃശ്യമാകുന്ന QR കോഡുകൾ.