നിയമപരം

പൊതുവായ വ്യവസ്ഥകൾ - എല്ലാ ഉപയോക്താക്കൾക്കും

1. ഞങ്ങളുമായുള്ള നിങ്ങളുടെ ബന്ധം

ബൈറ്റ്ഡാൻസ് ഇന്ത്യാ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡ് അല്ലെങ്കിൽ അവരുടെ സഹസ്ഥാപനങ്ങളിൽ ഒന്ന് (“ബൈറ്റ്ഡാൻസ്'', “ഞങ്ങൾ'' അല്ലെങ്കിൽ “ഞങ്ങളെ'') നൽകുന്ന ടിക്ക്‌ടോക്കിലേക്ക് (“പ്ലാറ്റ്‌ഫോം'') സ്വാഗതം.

2000-ത്തിലെ ഇൻഫർമേഷൻ ടെക്‌നോളജി നിയമങ്ങളുടെ പ്രൊവിഷനുകൾക്കു കീഴിൽ അംഗീകരിക്കപ്പെട്ട ഒരു ഇലക്‌ട്രോണിക് കരാർ ആയ ഈ സേവന വ്യവസ്ഥകൾ (“വ്യവസ്ഥകൾ'') അതിന്‍റെ നിയമങ്ങളോടൊപ്പവും അതിലൂടെ നിങ്ങളും ഞങ്ങളും തമ്മിലുള്ള ഒരു കരാർ എന്ന നിലയിൽ നൽകുന്ന സേവനവും ബന്ധവും ഈ പ്ലാറ്റ്‌ഫോമും ഞങ്ങളുടെ ബന്ധപ്പെട്ട വെബ്‌സൈറ്റുകൾ, സേവനങ്ങൾ, ആപ്ലിക്കേഷനുകൾ, ഉൽപന്നങ്ങൾ, ഉള്ളടക്കം (മൊത്തത്തിൽ “സേവനങ്ങൾ'') നിങ്ങൾക്ക് ആക്‌സെസ് ചെയ്യാനും ഉപയോഗിക്കാനും വേണ്ടി ചിട്ടപ്പെടുത്തിയിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും നിങ്ങൾ വായിക്കുകയാണ്. സ്വകാര്യമായും വാണിജ്യപരമല്ലാത്തതുമായ ഉപയോഗത്തിനാണ് ഞങ്ങളുടെ സർവീസുകൾ നൽകുന്നത്. ഈ വ്യവസ്ഥകളിൽ “നിങ്ങളും'' “നിങ്ങളുടെയും'' എന്നതിനർത്ഥം നിങ്ങൾ ഈ സേവനങ്ങളുടെ ഉപയോക്താവ് എന്നാണ്.

നിങ്ങളും ഞങ്ങളും തമ്മിൽ നിയമപരമായി പാലിക്കപ്പെടേണ്ട ഒരു കരാറിനാണ് ഈ വ്യവസ്ഥകൾ രൂപം നൽകുന്നത്. അതിനാൽ, സമയമെടുത്ത്, ശ്രദ്ധാപൂർവം ഇത് വായിക്കണം. ഞങ്ങളുടെ സർവീസുകൾ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ സൂചിപ്പിക്കുന്നത്:

(എ) പാലിക്കേണ്ട ഒരു കരാറിന് രൂപം നൽകാൻ നിങ്ങൾക്ക് നിയമപരമായി ശേഷി ഉണ്ടെന്നും;

(ബി) നിങ്ങൾ ലൈംഗിക കുറ്റകൃത്യങ്ങൾ നടത്തിയിട്ടില്ലെന്നും;

(സി) ഞങ്ങളുടെ വ്യവസ്ഥകൾ അല്ലെങ്കിൽ നയങ്ങൾ അല്ലെങ്കിൽ നിലവാരങ്ങൾ ലംഘിച്ചതിന്‍റെ പേരിൽ നിങ്ങളുടെ അക്കൗണ്ട് മുമ്പ് അസാധുവാക്കിയിട്ടില്ലെന്നും;

(ഡി) നിങ്ങൾ ഈ വ്യവസ്ഥകളും സ്വദേശത്തെയും വിദേശത്തെയും ബാധകമായ എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും നിങ്ങൾ പാലിക്കുമെന്നും ആണ്.

2. ഈ വ്യവസ്ഥകൾ അംഗീകരിക്കൽ

ഞങ്ങളുടെ സേവനങ്ങൾ ആക്‌സെസ് ചെയ്യുന്നതിലൂടെ അല്ലെങ്കിൽ ഉപയോഗിക്കുന്നതിലൂടെ, ബൈറ്റ്ഡാൻസുമായി പരസ്പരം പാലിക്കേണ്ട ഒരു കരാറിന് രൂപം നൽകാൻ നിങ്ങൾക്ക് കഴിയുമെന്ന് നിങ്ങൾ സ്ഥിരീകരിക്കുകയും ഈ വ്യവസ്ഥകൾ നിങ്ങൾ അംഗീകരിക്കുകയും ഇവ പാലിക്കാമെന്ന് നിങ്ങൾ സമ്മതിക്കുകയും ആണ്. ഞങ്ങളുടെ സേവനങ്ങൾ ആക്‌സെസ് ചെയ്യുന്നതും ഉപയോഗിക്കുന്നതും ഞങ്ങളുടെ സ്വകാര്യതാ നയത്തിനും കമ്യൂണിറ്റി നയത്തിനും വിധേയമായിട്ടായിരിക്കും. ഈ വ്യവസ്ഥകൾ ഈ പ്ലാറ്റ്‌ഫോമിൽ തന്നെ നിങ്ങൾക്ക് നേരിട്ട് കാണാൻ കഴിയും. അല്ലെങ്കിൽ നിങ്ങളുടെ മൊബൈൽ ഡിവൈസിന്‍റെ ബാധകമായ ആപ്പ് സ്‌റ്റോറിൽ ഡൗൺലോഡ് ചെയ്യാൻ ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കിയിരിക്കും. അതിനു പുറമേ റഫറൻസിനായി ഇതോടൊപ്പം കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്. ഈ സർവീസുകൾ ഉപയോഗിക്കുന്നതിലൂടെ, ഈ സ്വകാര്യതാ നയത്തിന്‍റെ വ്യവസ്ഥകൾ നിങ്ങൾ സമ്മതിക്കുകയാണ്.

പ്രത്യേക അനുബന്ധ വ്യവസ്ഥകൾ ഒരു നിയമാധികാര പരിധിക്കുള്ളിൽ നിന്ന് നിങ്ങൾ ഈ സേവനങ്ങൾ ആക്‌സെസ് ചെയ്യുകയോ ഉപയോഗിക്കുകയോ ആണെങ്കിൽ, താഴെ വിവരിച്ചിരിക്കുന്ന പ്രകാരം ഓരോ നിയമാധികാര പരിധിയിലെയും ഉപയോക്താക്കൾക്ക് ബാധകമായ അനുബന്ധ വ്യവസ്ഥകളും നിങ്ങൾ ഇതിനാൽ അംഗീകരിക്കണം. അനുബന്ധ വ്യവസ്ഥകൾ- നിയമാധികാരപരിധിക്ക്-നിശ്ചിതമയത് ഈ സേവനങ്ങൾ നിങ്ങൾ ആക്‌സെസ് ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന നിങ്ങളുടെ ബന്ധപ്പെട്ട നിയമാധികാര പരിധി, ബാക്കിയുള്ള ഈ വ്യവസ്ഥകൾ, ബന്ധപ്പെട്ട നിയമാധികാര പരിധിയുടെ അനുബന്ധ വ്യവസ്ഥകൾ-നിയമാധികാരപരിധിക്ക്-നിശ്ചിതമായത് പകരമാകുകയും നിയന്ത്രിക്കുകയും ചെയ്യും. ഈ വ്യവസ്ഥകൾ നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഈ സേവനങ്ങൾ ആക്‌സെസ് ചെയ്യാനോ ഉപയോഗിക്കാനോ കഴിയില്ല.

ഈ സേവനങ്ങൾ ഒരു ബിസിനസിന് അല്ലെങ്കിൽ സ്ഥാപനത്തിന് വേണ്ടിയാണ് നിങ്ങൾ ആക്‌സെസ് ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുന്നതെങ്കിൽ, “നിങ്ങളും'' “നിങ്ങളുടെയും'' എന്നതിൽ നിങ്ങളും ആ ബിസിനസും അല്ലെങ്കിൽ സ്ഥാപനവും ആയിരിക്കും ഉൾപ്പെടുക, (ബി) ഈ വ്യവസ്ഥകൾ ഈ സ്ഥാപനം പാലിക്കേണ്ട അതോറിറ്റിക്ക് ഈ ബിസിനസിന്‍റെ അല്ലെങ്കിൽ സ്ഥാപനത്തിന്‍റെ അംഗീകൃത പ്രതിനിധിയാണ് നിങ്ങളെന്ന് നിങ്ങൾ പ്രതിനിധീകരിക്കുകയും പ്രാമാണീകരിക്കുകയും ഈ സ്ഥാപനത്തിനു വേണ്ടി ഈ വ്യവസ്ഥകൾ നിങ്ങൾ അംഗീകരിക്കുകയും വേണം. (സി) ഈ സേവനങ്ങൾ നിങ്ങൾ ആക്‌സെസ് ചെയ്യുന്നതിന്‍റെയും അല്ലെങ്കിൽ ഉപയോഗിക്കുന്നതിന്‍റെയും അതുപോലെ തന്നെ നിങ്ങളുടെ അക്കൗണ്ട് നിങ്ങളുടെ സ്ഥാപനവുമായി അഫിലിയേറ്റ് ചെയ്ത്ട്ടുള്ള മറ്റുള്ളവർ അതായത് ജീവനക്കാർ, ഏജന്‍റുകൾ അല്ലെങ്കിൽ കരാറുകാർ എന്നിവർ അടക്കം ആക്‌സെസ് ചെയ്യുന്നതിന്‍റെയും ഉപയോഗിക്കുന്നതിന്‍റെയും നിയമപരവും സാമ്പത്തികപരവുമായ ഉത്തരവാദിത്തം നിങ്ങളുടെ ബിസിനസ് അല്ലെങ്കിൽ സ്ഥാപനത്തിനായിരിക്കും.

ഞങ്ങളുടെ സേവനങ്ങൾ ആക്‌സെസ് ചെയ്യുകയും ഉപയോഗിക്കുകയും ചെയ്തു കൊണ്ട് നിങ്ങൾക്ക് ഈ വ്യവസ്ഥകൾ അംഗീകരിക്കാം. ഈ സേവനങ്ങൾ നിങ്ങൾ ആക്‌സെസ് ചെയ്യുന്നതും ഉപയോഗിക്കുന്നതും ഈ വ്യവസ്ഥകൾ ആ ഘട്ടം മുതൽക്കങ്ങോട്ട് നിങ്ങൾ അംഗീകരിക്കുന്നതായി ഞങ്ങൾ പരിഗണിക്കും എന്ന കാര്യം നിങ്ങൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യണം.

നിങ്ങളുടെ രേഖകളിലേക്കായി ഈ വ്യവസ്ഥകളുടെ ഒരു ലോക്കൽ പകർപ്പ് നിങ്ങൾ പ്രിന്റ് എടുക്കുകയോ സേവ് ചെയ്യുകയോ വേണം.

3. ഈ വ്യവസ്ഥകളിൽ ഉള്ള മാറ്റങ്ങൾ

ഈ വ്യവസ്ഥകൾ ഞങ്ങൾ കാലാകാലങ്ങളിൽ ഭേദഗതി ചെയ്യും. ഉദാഹരണത്തിന്, ഞങ്ങളുടെ സേവനങ്ങളുടെ ഫങ്ഷണാലിറ്റി ഞങ്ങൾ കാലികമാക്കുമ്പോൾ, ഞങ്ങൾ അല്ലെങ്കിൽ ഞങ്ങളുടെ അഫിലിയേറ്റുകൾ പ്രവർത്തിപ്പിക്കുന്ന ഒന്നിലധികം ആപ്പുകൾ അല്ലെങ്കിൽ സേവനങ്ങൾ ഒരു സിംഗിൾ സംയോജിത സർവീസിലേക്കോ ആപ്പിലേക്കോ ഞങ്ങൾ ഏകീകരിക്കുമ്പോൾ അല്ലെങ്കിൽ റെഗുലേറ്ററി മാറ്റങ്ങൾ ഉണ്ടാകുമ്പോൾ ആയിരിക്കും ഇങ്ങനെ സംഭവിക്കുക. ഈ വ്യവസ്ഥകളിൽ ഭൗതികമായ മാറ്റങ്ങൾ എന്തെങ്കിലും ഉണ്ടാവുകയാണെങ്കിൽ എല്ലാ ഉപയോക്തക്കളെയും ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ഒരു നോട്ടീസ് എന്ന പോലെ അറിയിക്കാൻ വാണിജ്യപരമായി ഉചിതമായ ശ്രമങ്ങൾ ഞങ്ങൾ നടത്തും. എന്നിരുന്നാലും അത്തരം മാറ്റങ്ങൾ ഉണ്ടോ എന്ന് ഈ വ്യവസ്ഥകളിൽ നിങ്ങൾ പതിവായി പരിശോധിക്കണം. “അവസാനം കാലിമാക്കിയ'' തീയതി ഈ വ്യവസ്ഥകൾക്കു മുകളിൽ ഞങ്ങൾ കാലികമാക്കും, ഇത്തരം വ്യവസ്ഥകൾ പ്രാബല്യത്തിലായ തീയതി ആണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഈ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിലാകുന്ന തീയതിക്കു ശേഷം നിങ്ങൾ തുടാർന്നും ഈ സേവനങ്ങൾ ആക്‌സെസ് ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നത് അർത്ഥമാക്കുന്നത് ഈ പുതിയ വ്യവസ്ഥകൾ നിങ്ങൾ അംഗീകരിച്ചുവെന്നാണ്. ഈ പുതിയ വ്യവസ്ഥകൾ നിങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ, ഈ സേവനങ്ങൾ നിങ്ങൾ ആക്‌സെസ് ചെയ്യുന്നത് അല്ലെങ്കിൽ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം.

4. ഞങ്ങളുടെ പക്കലുള്ള നിങ്ങളുടെ അക്കൗണ്ട്

ഞങ്ങളുടെ ചില സേവനങ്ങൾ ആക്‌സെസ് ചെയ്യാനോ ഉപയോഗിക്കാനോ നിങ്ങൾ ഞങ്ങളുമായി ഒരു അക്കൗണ്ട് സൃഷ്ടിക്കണം. നിങ്ങൾ ഈ അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ, നിങ്ങൾ കൃത്യവും കാലികവുമായ വിവരങ്ങൾ നൽകണം. നിങ്ങൾ ഞങ്ങൾക്ക് നൽകിയ നിങ്ങളുടെ വിശദാംശങ്ങളും മറ്റേതെങ്കിലും വിവരങ്ങളും നിങ്ങൾ പരിപാലിക്കേണ്ടതും കൃത്യമായും കാലികമാക്കേണ്ടതും അത്തരം വിവരങ്ങൾ കാലികവും പൂർണവുമാക്കി നിലനിർത്തേണ്ടതും വളരെ പ്രധാനമാണ്.

നിങ്ങളുടെ അക്കൗണ്ട് പാസ്‌വേഡ് രഹസ്യാത്മകമാക്കി സൂക്ഷിക്കേണ്ടതും മറ്റേതെങ്കിലും മൂന്നാം കക്ഷിക്ക് വെളിപ്പെടുത്താതിരിക്കേണ്ടതും വളരെ പ്രധാനമാണ്. ഏതെങ്കിലും മൂന്നാം കക്ഷിക്ക് നിങ്ങളുടെ പാസ്‌വേഡ് അറിയാമെന്ന് നിങ്ങൾക്ക് അറിയുകയോ സംശയിക്കുകയോ അല്ലെങ്കിൽ നിങ്ങളുടെ ആക്‌സെസ് ചെയ്തുവെങ്കിൽ feedback@tiktok.com എന്ന വിലാസത്തിൽ നിങ്ങൾ കൃത്യമായും ഞങ്ങളെ അറിയിക്കണം.

നിങ്ങളുടെ അക്കൗണ്ടിനു കീഴിൽ ഉള്ള പ്രവർത്തനങ്ങളുടെ പൂർണമായ ഉത്തരവാദിത്തം (ഞങ്ങളോടും മറ്റുള്ളവരോടും) നിങ്ങൾക്ക് മാത്രമാണെന്ന് നിങ്ങൾ സമ്മതിക്കണം. ഒരു അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ, നിങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നിങ്ങൾ നൽകുകയും കർശനമായും വ്യക്തിഗതമായ ഉപയോഗത്തിനായി ഒരു അക്കൗണ്ട് മാത്രം സൃഷ്ടിക്കുകയും വേണം.

നിങ്ങളുടെ ഉപയോക്തൃ അക്കൗണ്ട് അസാധുവാക്കാനും നീക്കം ചെയ്യാനും അല്ലെങ്കിൽ നിങ്ങൾ അപ്‌ലോഡ് ചെയ്ത അല്ലെങ്കിൽ പങ്കു വച്ച ഏതെങ്കിലും ഉള്ളടക്കം ഈ വ്യവസ്ഥകളുടെ ഏതെങ്കിലും പ്രൊവിഷനുകൾ പാലിക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടാൽ പോലും, സേവനങ്ങൾക്ക് കേടുപാടുകൾ അല്ലെങ്കിൽ നാശത്തിന് കാരണമായേക്കവുന്ന അല്ലെങ്കിൽ ഏതെങ്കിലും മൂന്നാം കക്ഷികളുടെ അവകാശങ്ങൾ അതിക്രമിക്കുന്ന അല്ലെങ്കിൽ ലംഘിക്കുന്ന അല്ലെങ്കിൽ ബാധകമായ ഏതെങ്കിലും നിയമങ്ങൾ അല്ലെങ്കിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്ന പ്രവർത്തനങ്ങൾ നിങ്ങളുടെ അക്കൗണ്ടിൽ സംഭവിക്കുകയാണെങ്കിൽ, ഞങ്ങളുടെ പൂർണ വിവേചന പ്രകാരം നിങ്ങളുടെ അക്കൗണ്ട് ഏതു സമയത്തും നീക്കം ചെയ്യാൻ അല്ലെങ്കിൽ അസാധുവാക്കാന്‍ ഉള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമായിരിക്കും.

നിങ്ങളുടെ സ്വകാര്യതയുടെ സുരക്ഷ വളരെ ഗൗരവമായാണ് ഞങ്ങൾ എടുക്കുന്നത്. അതിനാൽ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഡാറ്റാ സംരക്ഷണത്തിന്‍റെ ഉന്നതമായ നിലവാരത്തിൽ നിലനിർത്തുകയും 2000-ത്തിലെ ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിനു കീഴിൽ നിർബന്ധമായും പാലിക്കേണ്ട സുരക്ഷാ നടപടികൾ കൈക്കൊള്ളുകയും ആ നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുകയും ചെയ്യും. ഞങ്ങളുടെ നിലവിലെ സ്വകാര്യതാ നയം ഇവിടെ ലഭ്യമാണ്.

ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്ക് തുടർന്നും ഉപയോഗിക്കാൻ ആഗ്രഹമില്ലാതിരിക്കുകയും നിങ്ങളുടെ അക്കൗണ്ട് നീക്കം ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുകയുമാണെങ്കിൽ, അതിനുള്ള സൗകര്യം ഞങ്ങൾ നിങ്ങൾക്ക് ഒരുക്കിത്തരും. feedback@tiktok.com എന്ന ഇമെയിലിൽ ഞങ്ങളെ ബന്ധപ്പെട്ടാൽ, തുടർന്നുള്ള സഹായം ഞങ്ങൾ നിങ്ങൾക്ക് നൽകുകയും ഈ നടപടിക്രമങ്ങളിൽ നിങ്ങൾക്ക് വഴികാട്ടിയാവുകയും ചെയ്യും. നിങ്ങളുടെ അക്കൗണ്ട് നീക്കം ചെയ്യാൻ നിങ്ങൾ തെരഞ്ഞെടുത്തു കഴിഞ്ഞാൽ, നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ട് വീണ്ടും ആക്റ്റിവേറ്റ് ചെയ്യാനോ നിങ്ങൾ ചേർക്കപ്പെട്ട ഏതെങ്കിലും ഉള്ളടക്കമോ വിവരങ്ങളോ വീണ്ടെടുക്കാനോ നിങ്ങൾക്ക് കഴിയില്ല.

5. ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾ ആക്‌സെസ് ചെയ്യലും ഉപയോഗിക്കലും

ഈ വ്യവസ്ഥകൾക്കും ബാധകമായ എല്ലാ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായതാണ് ഈ സേവനങ്ങൾ നിങ്ങൾ ആക്‌സെസ് ചെയ്യുന്നതും ഉപയോഗിക്കുന്നതും. നിങ്ങൾ ഇനി പറയുന്നവ ചെയ്യരുത്:

 • ഈ വ്യവസ്ഥകൾ പൂർണമായും നിയമപരമായും പാലിക്കാൻ നിങ്ങൾക്ക് കഴിയാതിരിക്കുന്ന പക്ഷം ഈ സേവനങ്ങൾ നിങ്ങൾക്ക് ആക്‌സെസ് ചെയ്യാനോ ഉപയോഗിക്കാനോ കഴിയില്ല.
 • ഞങ്ങളുടെ സേവനങ്ങളുടെ ആക്‌സെസ് അല്ലെങ്കിൽ ഉപയോഗ വേളയിൽ എന്തെങ്കിലും പ്രവർത്തനങ്ങൾ നിർവഹിക്കാൻ കഴിയില്ല. അത് നിയമവിരുദ്ധവും, തെറ്റിദ്ധരിപ്പിക്കുന്നതും വിവേചനപരവും അല്ലെങ്കിൽ വഞ്ചനാപരവും ആയിരിക്കും.
 • ഈ സർവീസ് അല്ലെങ്കിൽ അതിലുള്ള ഉള്ളടക്കം അനധികൃതമായ പകർത്തൽ, ഭേദഗതി ചെയ്യൽ, ചേർച്ച വരുത്തൽ, വിവർത്തനം ചെയ്യൽ, റിവേഴ്‌സ് എഞ്ചിനീയർ, വിഘടിക്കൽ, അപസമാഹരിക്കൽ അല്ലെങ്കിൽ അതിൽ നിന്ന് മറ്റൊന്ന് ഉണ്ടാക്കൽ അരുത്. ഏതെങ്കിലും ഫയലുകൾ, പട്ടികകൾ അല്ലെങ്കിൽ ഡോക്യുമെന്‍റേഷൻ (അല്ലെങ്കിൽ അതിന്‍റെ ഏതെങ്കിലും ഭാഗം) അല്ലെങ്കിൽ ഈ സർവീസിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഏതെങ്കിലും സോഴ്‌സ് കോഡ്, അൽഗോരിതമുകൾ, രീതികൾ അല്ലെങ്കിൽ സങ്കേതങ്ങൾ അല്ലെങ്കിൽ അതിൽ നിന്ന് ഉണ്ടായിരിക്കുന്ന മറ്റേതെങ്കിലും വസ്തുക്കൾ എന്നിവ അടക്കം ഉള്ളവ നിർണയിക്കുകയോ നിർണയിക്കാൻ ശ്രമിക്കുകയോ അരുത്;
 • ഏതെങ്കിലും സർവീസുകൾ അല്ലെങ്കിൽ അതിൽ നിന്നുണ്ടായ ഏതെങ്കിലും പ്രവൃത്തികൾ പൂർണമായോ ഭാഗികമായോ വിതരണം ചെയ്യുകയോ ലൈസൻസ് നൽകുകയോ ട്രാൻസ്ഫർ ചെയ്യുകയോ വിൽക്കുകയോ അരുത്.
 • ഈ സർവീസുകൾ ഒരു ഫീസിനോ നിരക്കിനോ വിപണനം നൽകുകയോ വാടകയ്ക്ക് അല്ലെങ്കിൽ പാട്ടത്തിന് നൽകുകയോ ചെയ്യരുത് അല്ലെങ്കിൽ എന്തെങ്കിലും വാണിജ്യ അഭ്യർത്ഥനകൾ നിർവഹിക്കാനോ പരസ്യം ചെയ്യാനോ ഈ സേവനങ്ങൾ ഉപയോഗിക്കരുത്.
 • ഞങ്ങളുടെ പ്രകടമായ രേഖാമൂലമുള്ള സമ്മതം ഇല്ലാതെ, ഈ സേവനങ്ങൾ ഏതെങ്കിലും വാണിജ്യ അല്ലെങ്കിൽ അനധികൃത ലക്ഷ്യങ്ങൾ, ഏതെങ്കിലും വാണിജ്യ പരസ്യങ്ങൾ അല്ലെങ്കിൽ അഭ്യർത്ഥനകൾ അല്ലെങ്കിൽ സ്പാമിങ്ങി ആശയവിനിമയം ചെയ്യാനോ നിർവഹിക്കാനോ ഉപയോഗിക്കരുത്;
 • ഈ സർവീസുകളുടെ കൃത്യമായ പ്രവർത്തനം ഇന്‍റർഫെയ്‌സ് ചെയ്യുകയോ ഇന്‍റർഫെയ്‌സ് ചെയ്യാൻ ശ്രമിക്കുകയോ ഞങ്ങളുടെ വെബ്‌സൈറ്റ് അല്ലെങ്കിൽ ഈ സേവനങ്ങളുമായി കണക്റ്റ് ചെയ്തിട്ടുള്ള ഏതെങ്കിലും നെറ്റ്‌വർക്കുകൾ തടസ്സപ്പെടുത്തുകയോ ഈ സർവീസുകൾ തടയആനോ നിയന്ത്രിക്കാനോ ഞങ്ങൾ ഉപയോഗിക്കനിടയുള്ള ഏതെങ്കിലും നടപടിക്രമങ്ങൾ ബൈപ്പാസ് ചെയ്യുകയോ അരുത്;
 • ഈ സർവീസുകൾ അല്ലെങ്കിൽ അതിന്‍റെ മറ്റേതെങ്കിലും ഭാഗങ്ങൾ മറ്റേതെങ്കിലും പ്രോഗ്രാമിലോ ഉൽപന്നത്തിലോ കൂട്ടിച്ചേർക്കരുത്. അത്തരത്തിൽ ഉണ്ടാകുന്ന പക്ഷം, സർവീസ് നിരസിക്കാൻ, അക്കൗണ്ടുകൾ നീക്കാം ചെയ്യാൻ, ഈ സേവനങ്ങൾ ആക്‌സെസ് ചെയ്യൽ പരിമിതപ്പെടുത്താൻ ഉള്ള അവകാശം ഞങ്ങളുടെ പൂർണമായ വിവേചന പ്രകാരം ഞങ്ങളിൽ നിക്ഷിപ്തമായിരിക്കും.
 • വിവരങ്ങൾ ശേഖരിക്കാൻ അല്ലെങ്കിൽ ഈ സേവനങ്ങളുമായി അല്ലാത്ത പക്ഷം ഇന്‍ററാക്ട് ചെയ്യാൻ അനധികൃത സ്‌ക്രിപ്റ്റുകൾ ഉപയോഗിക്കരുത്.
 • ഏതെങ്കിലും വ്യക്തിയെ അല്ലെങ്കിൽ സ്ഥാപനത്തെ ആൾമാറാട്ടം നടത്തുകയോ തെറ്റായി പ്രതിനിധീകരിക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും വ്യക്തിയുമായോ സ്ഥാപനവുമായോ ഉള്ള നിങ്ങളുടെ അഫിലിയേഷൻ നിങ്ങൾ തെറ്റായി അവതരിപ്പിക്കുകയോ ചെയ്യരുത്. ഈ സർവീസിൽ നിന്ന് ഉൽഭവിക്കുന്ന ഏതെങ്കിലും ഉള്ളടക്കം, നിങ്ങൾ പോസ്റ്റ് ചെയ്‌തെന്നോ പ്രക്ഷേപണം ചെയ്‌തെന്നോ വിതരണം ചെയ്‌തെന്നോ അല്ലെങ്കിൽ ലഭ്യമാക്കിയെന്നോ ഉള്ള ഒരു പ്രതീതി ഉണ്ടാക്കരുത്.
 • മറ്റൊരാളെ ഭീഷണിപ്പെടുത്തുകയോ ശല്യം ചെയ്യുകയോ അല്ലെങ്കിൽ ലൈംഗികത ഉള്ള വസ്തുക്കൾ പ്രോത്സാഹിപ്പിക്കൽ, അക്രമം അല്ലെങ്കിൽ വംശം, ലിംഗഭേദം, മതം, പൗരത്വം, വൈകല്യം, ലൈംഗിക നിലപാട് അല്ലെങ്കിൽ പ്രായം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനം കാട്ടുകയോ അരുത്.
 • മറ്റൊരാളുടെ അക്കൗണ്ട്, സർവീസ് അല്ലെങ്കിൽ സിസ്റ്റം ബൈറ്റ്ഡാൻസിൽ നിന്നുള്ള അംഗീകാരം ഇല്ലാതെ ഉപയോഗിക്കുകയോ ഉപയോഗിക്കാൻ ശ്രമിക്കുകയോ അരുത് അല്ലെങ്കിൽ ഈ സർവീസുകളുടെ തെറ്റായ ഐഡന്‍റിറ്റി സൃഷ്ടിക്കാൻ ശ്രമിക്കരുത്;
 • അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാൻ ഇടയുള്ള അല്ലെങ്കിൽ ഈ സേവനങ്ങളുടെ ലക്ഷ്യങ്ങൾ അട്ടിമറിക്കുന്ന രീതിയിൽ ഈ സേവനങ്ങൾ ഉപയോഗിക്കരുത്. അതായത് റിവ്യൂകൾ മറ്റ് ഉപയോക്താക്കൾക്ക് വിറ്റഴിക്കുകയോ അല്ലെങ്കിൽ വ്യാജ റിവ്യൂകൾ എഴുതുകയോ അഭ്യർത്ഥിക്കുകയോ ചെയ്യരുത്;
 • ഈ സേവനങ്ങൾ ഏതെങ്കിലും രീതിയിൽ അപ്‌ലോഡ് ചെയ്യുകയോ ട്രാൻസ്മിറ്റ് ചെയ്യുകയോ വിതരണം ചെയ്യുകയോ സ്‌റ്റോർ ചെയ്യുകയോ അല്ലാത്തപക്ഷം ഏതെങ്കിലും രീതിയിൽ ലഭ്യമാക്കുകയോ ചെയ്യരുത്: വൈറസുകൾ, ട്രോജനുകള്‍, വേംസ്, ലോജിക് ബോംബുകൾ അല്ലെങ്കിൽ ദ്രോഹകരം അല്ലെങ്കിൽ സാങ്കേതികമായി ഹാനികരമായ മറ്റു വസ്തുക്കൾ; അഭ്യർത്ഥിക്കാത്ത അല്ലെങ്കിൽ അനധികൃത ഏതെങ്കിലും പരസ്യം, അഭ്യർത്ഥനകൾ, പ്രൊമോഷണൽ മെറ്റീരിയലുകൾ, “ജങ്ക് മെയിൽ,'' “സ്പാം'', “ചെയിൻ ലെറ്ററുകൾ,'' “പിരമിഡ് സ്‌കീമുകൾ,'' അല്ലെങ്കിൽ അഭ്യർത്ഥനയുടെ മറ്റേതെങ്കിലും നിരോധിച്ച രൂപങ്ങൾൽ; ഏതെങ്കിലും മൂന്നാം കക്ഷിയുടെ ഏതെങ്കിലും സ്വകാര്യ വിവരങ്ങൾ, വിലസം, ഫോൺ നമ്പരുകള്‍, ഇമെയിൽ വിലാസം, പേഴ്‌സണൽ ഐഡന്‍റിറ്റി ഡോക്യുമെന്‍റിലെ (ഉദാ., നാഷണൽ ഇൻഷുറൻസ് നമ്പരുകൾ, പാസ്‌പോർട്ട് നമ്പരുകൾ) നമ്പരും ഫീച്ചറും അല്ലെങ്കിൽ ക്രെഡിറ്റ് കാര്‍ഡ് നമ്പരുകൾ; ഏതെങ്കിലും പകർപ്പവകാശം, ട്രേഡ് മാർക്ക് അല്ലെങ്കിൽ മറ്റ് ബൗദ്ധിക സ്വത്തവകാശം അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിയുടേ സ്വകാര്യ അവകാശങ്ങൾ ലംഘിക്കുകയോ ലംഘിക്കാനിട വരികയോ ചെയ്യുന്ന ഏതെങ്കിലും മെറ്റീരിയൽ; ഏതെങ്കിലും വ്യക്തിയെ അപകീർത്തിപ്പെടുത്തുന്ന, അസഭ്യം, കുറ്റകരം, അശ്ലീലം, വിദ്വേഷകരം അല്ലെങ്കിൽ തീവ്രവികാരം ഉണർത്തുന്ന ഏതെങ്കിലും മെറ്റീരിയൽ; ക്രിമിനൽ കുറ്റകൃത്യം, അപകടകരമായ പ്രവർത്തനങ്ങൾ അല്ലെങ്കിൽ ആത്മഹാനി വരുത്തൽ എന്നിവയ്ക്കു വേണ്ടിയുള്ള, പ്രോത്സാഹിപ്പിക്കുന്ന അല്ലെങ്കിൽ നിർദ്ദേശങ്ങൾ നൽകുന്ന ഏതെങ്കിലും മെറ്റീരിയൽ; വ്യക്തികളെ പ്രകോപിപ്പിക്കാൻ അല്ലെങ്കിൽ എതിർക്കാൻ, പ്രത്യേകിച്ച് ട്രോളിങ്ങും ബുള്ളിയിങ്ങും കൊണ്ട് അല്ലെങ്കിൽ വ്യക്തികളെ ശല്യം ചെയ്യാൻ, ഉപദ്രവിക്കാൻ, വ്രണപ്പെടുത്താൻ, ഭയപ്പെടുത്താൻ, ക്ലേശിപ്പിക്കാൻ, നിരാശപ്പെടുത്താൻ, അസ്വസ്ഥമാക്കാൻ ഉള്ള വസ്തുക്കൾ; ഏതെങ്കിലും തരത്തിലുള്ള ഭീഷണി, ശാരീരിക അക്രമ ഭീഷണി അടക്കം, അടങ്ങിയിട്ടുള്ള ഏതെങ്കിലും മെറ്റീരിയൽ; വംശീയവും അല്ലെങ്കിൽ വിവേചനപരവും, ആരുടെയെങ്കിലും വംശം, മതം, പ്രായം, ലിംഗം, വൈകല്യം അല്ലെങ്കിൽ ലൈംഗികത എന്നിവയുടെ അടിസ്ഥാനത്തിലൂള്ള വിവേചനം അടക്കമുള്ള ഏതെങ്കിലും മെറ്റീരിയൽ;
 • നിങ്ങൾക്ക് യഥായോഗ്യമായി ലൈസൻസ് ലഭിക്കാത്ത അല്ലെങ്കിൽ അത്തരത്തിൽ നൽകാൻ യോഗ്യതയില്ലാത്ത ഏതെങ്കിലും ഉത്തരങ്ങൾ, പ്രതികരണങ്ങൾ, വിലയിരുത്തലുകള്‍, അഭിപ്രായങ്ങൾ, വിശകലനങ്ങൾ അല്ലെങ്കിൽ ശുപാർശകൾ;
 • ബെറ്റ്ഡാൻസിന്‍റെ പൂർണമായ നിർണയ പ്രകാരം എതിർക്കപ്പെടേണ്ടതോ ഈ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് മറ്റേതെങ്കിലും വ്യക്തിയെ നിയന്ത്രിക്കുന്നതോ നിരോധിക്കുന്നതോ അല്ലെങ്കിൽ ബൈറ്റ്ഡാൻസിനെ, ഈ സേവനങ്ങളെ അല്ലെങ്കിൽ അതിന്‍റെ ഉപയോക്താക്കളെ ഏതെങ്കിലും അപകടകരമായ അവസ്ഥയിലേക്കോ ഏതെങ്കിലും തരത്തിലുള്ള ബാധ്യതയിലേക്കോ കൊണ്ടെത്തിക്കുന്ന മെറ്റീരിയൽ.

മേൽപറഞ്ഞവയ്ക്കു പുറമേ, ഈ സേവനങ്ങൾ നിങ്ങൾ ആക്‌സെസ് ചെയ്യുന്നതും ഉപയോഗിക്കുന്നതും എപ്പോഴും ഞങ്ങളുടെ കമ്യൂണിറ്റി നയത്തിന് അനുസൃതമായിരിക്കണം.

എന്തെങ്കിലും കാരണം കൊണ്ടോ ഒരു കാരണവുമില്ലാതെയോ ഞങ്ങളുടെ വിവേചനപ്രകാരം ഉള്ളടക്കത്തിലേക്കുള്ള ആക്‌സെസ് മുൻകൂർ അറിയിപ്പില്ലാതെ തന്നെ ഏതു നേരത്തും നീക്കം ചെയ്യാനോ അസാധുവാക്കാനോ ഉള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം അധിക്ഷേപാർഹമാണെന്നോ ഈ വ്യവസ്ഥകളുടെ അല്ലെങ്കിൽ ഞങ്ങളുടെ കമ്യൂണിറ്റി നയത്തിന്‍റെ അല്ലെങ്കിൽ ഈ സേവനങ്ങൾക്ക് അല്ലെങ്കിൽ ഞങ്ങളുടെ ഉപയോക്താക്കൾക്ക് ഹാനികരം എന്ന്‍ കണ്ടെത്തുന്നത് അടക്കമുള്ളതാകാം ഈ ഉള്ളടക്കത്തിലേക്കുള്ള ആക്‌സെസ് ഞങ്ങൾ നീക്കം ചെയ്യുകയോ അസാധുവാക്കുകയോ ചെയ്യാനുള്ള കാരണങ്ങളിൽ ചിലത്. നിങ്ങൾക്ക് വ്യക്തിപരമായി അനുയോജ്യമയ ഉൽപന്ന ഫീച്ചറുകൾ നൽകാൻ, , അതായത് കസ്റ്റമൈസ് ചെയ്ത തെരയൽ ഫലങ്ങൾ, നിങ്ങൾക്കു വേണ്ടി മാത്രമായ പരസ്യങ്ങൾ, സ്പാം, മാൽവെയർ കണ്ടെത്തൽ എന്നിങ്ങനെയുള്ള ഞങ്ങളുടെ ഓട്ടോമേറ്റഡ് സിസ്റ്റമുകൾ നിങ്ങളുടെ ഉള്ളടക്കം വിശകലനം ചെയ്യും (ഇമെയിലുകൾ അടക്കം). ഈ വിശകലനങ്ങൾ ഈ ഉള്ളടക്കം അയക്കുകയും സ്വീകരിക്കുകയും സംഭരിക്കുകയും ചെയ്യുമ്പോഴായിരിക്കും സംഭവിക്കുക.

6. ബൗദ്ധിക സ്വത്തവകാശം

ബൗദ്ധിക സ്വത്തവകാശങ്ങൾ ഞങ്ങൾ മാനിക്കുന്നു. നിങ്ങളും അപ്രകാരം ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണ്. ഈ സർവീസുകൾ ആക്‌സെസ് ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യാനുള്ള ഒരു വ്യവസ്ഥ എന്ന നിലയിൽ, ഏതെങ്കിലും ബൗദ്ധിക സ്വത്തവകാശങ്ങൾ ലംഘിക്കാനായി ഈ സർവീസ് ഉപയോഗിക്കില്ലെന്ന് നിങ്ങൾ സമ്മതിക്കണം. ഏതെങ്കിലും പകർപ്പവകാശങ്ങളോ മറ്റ് ബൗദ്ധിക സ്വത്തവകാശങ്ങളോ ലംഘിച്ചെന്ന് അല്ലെങ്കിൽ ലംഘിച്ചെന്ന് ആരോപിക്കപ്പെട്ട ഏത് ഉപയോക്താവിന്‍റെയും അക്കൗണ്ടുകൾ മുൻകൂർ നോട്ടീസ് നൽകിയോ അല്ലാതെയോ ഏതു നേരത്തും റദ്ദാക്കാനും ആക്‌സെസ് തടയാനും ഉള്ള അവകാശം ഞങ്ങളുടെ പൂർണ വിവേചനപ്രകാരം ഞങ്ങളിൽ നിക്ഷിപ്തമായിരിക്കും.

അതിനു പുറമേ, ഈ പ്ലാറ്റ്‌ഫോമിലെയും സേവനങ്ങളിലെയും എല്ലാ നിയമാവകാശവും, ഉടമസ്ഥാവകാശവും താൽപര്യവും ബൗദ്ധിക സ്വത്തവകാശവും (ആ അവകാശങ്ങൾ രജിസ്റ്റർ ചെയ്തതാണെങ്കിലും അല്ലെങ്കിലും അവ നിലനിൽക്കാനിടയുള്ള ഏത് ലോകത്തായിരുന്നാലും), പൂർണമായും ബൈറ്റ്ഡാന്‍സിന് സ്വന്തമായതാണ്. ബൈറ്റ്ഡാൻസിന്‍റെ ഏതെങ്കിലും ട്രേഡ് നാമങ്ങൾ, ട്രേഡ്മാർക്കുകൾ, സർവീസ് മാർക്കുകൾ, ലോഗോകൾ, ഡൊമെയ്ൻ നാമങ്ങൾ, മറ്റ് വ്യതിരിക്തമായ ബ്രാൻഡ് ഫീച്ചറുകൾ ഏതെങ്കിലും രീതിയിലും ആരു തന്നെ ആയാലും ഞങ്ങളുടെ പ്രകടമായ മുൻകൂർ രേഖാമൂലമുള്ള സമ്മതം ഇല്ലാതെ ഉപയോഗിക്കാൻ നിങ്ങൾക്ക് ഈ വ്യവസ്ഥകളിൽ ഒന്നും അവകാശം നൽകുന്നില്ല.

7. ഉള്ളടക്കം

എ. ബൈറ്റ്ഡാൻസ് ഉള്ളടക്കം

നിങ്ങൾക്കും ബൈറ്റ്ഡാൻസിനും ഇടയിൽ, എല്ലാ ഉള്ളടക്കം, സോഫ്റ്റ്‌വെയർ, ചിത്രങ്ങൾ, ടെക്‌സ്റ്റ്, ഗ്രാഫിക്കുകള്‍, ചിത്രീകരണങ്ങൾ, ലോഗോക്കൾ, പേറ്റന്‍റുകള്‍, ട്രേഡ്മാർക്കുകൾ, സർവീസ് മാർക്കുകൾ, പകർപ്പവകാശങ്ങൾ, ഫോട്ടോഗ്രാഫുകൾ, ഓഡിയോ, വീഡിയോകൾ, ഈ സർവീസുകൾ “നന്നായി കാണാനും അനുഭവപ്പെടാനും'' ഉള്ള സംഗീതം, അതുമായി ബന്ധപ്പെട്ട എല്ലാ ബൗദ്ധിക സ്വത്തവകാശങ്ങൾ ('ബൈറ്റ്ഡാൻസ് ഉള്ളടക്കം''), എന്നിവ ഒന്നുകിൽ ബൈറ്റ്ഡാൻസിന് സ്വന്തമായതോ ലൈസൻസ് നേടിയവയോ ആണ്, ഈ സർവീസിലൂടെ നിങ്ങൾക്കോ നിങ്ങളുടെ ലൈസൻസർമാർക്കോ സ്വന്തമായ ഏതെങ്കിലും യൂസർ കണ്ടന്റ് (താഴെ നിർവചിച്ചിരിക്കുന്ന പ്രകരം) ഈ സർവീസിലൂടെ നിങ്ങൾ അപ്‌ലോഡ് ചെയ്യുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുമ്പോൾ ഇത് നിങ്ങൾ മനസ്സിലാക്കിയിരിക്കണം. ഈ വ്യവസ്ഥകൾ പ്രകടമായും അനുവദിക്കാത്ത ഏതെങ്കിലും കാര്യങ്ങൾക്കായി ഈ സർവീസുകളിലെ ബൈറ്റ്ഡാൻസ് ഉള്ളടക്കമോ മെറ്റീരിയലുകളോ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. അത്തരം ഉള്ളടക്കം ഞങ്ങളുടെ അല്ലെങ്കിൽ ബാധമായ ഇടങ്ങളിൽ, ഞങ്ങളുടെ ലൈസൻസർമാരുടെ മുൻകൂർ രേഖാമൂലമുള്ള അനുമതി ഇല്ലാതെ എന്തെങ്കിലും കാര്യത്തിനായി ഡൗൺലോഡ് ചെയ്യുകയോ പകർത്തുകയോ പുനരുൽപാദിപ്പിക്കുകയോ വിതരണം ചെയ്യുകയോ പ്രസരണം ചെയ്യുകയോ പ്രക്ഷേപണം ചെയ്യുകയോ ദൃശ്യമാക്കുകയോ വിൽക്കുകയോ ലൈസൻസ് നേടുകയോ അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ ചൂഷണം ചെയ്യുയോ അരുത്. ഈ ഉള്ളടക്കങ്ങളിൽ പ്രവേശനം അനുവദിക്കാനും നിരസിക്കാനും ഉള്ള എല്ലാ അവകാശവും ഞങ്ങളിലും ഞങ്ങളുടെ ലൈസൻസർമാരിലും നിക്ഷിപ്തമായിരിക്കും

ഈ സേവനങ്ങൾ നിങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഞങ്ങൾ വരുമാനം ഉണ്ടാക്കുമെന്നും ജനപ്രീതി അല്ലെങ്കിൽ ഞങ്ങളുടെ മൂല്യം വർധിപ്പിക്കുമെന്നും നിങ്ങൾ അറിഞ്ഞിരിക്കുകയും സമ്മതിക്കുകയും വേണം. പരസ്യങ്ങളുടെ വിൽപന, സ്‌പോൺസർഷിപ്പ്, പ്രൊമോഷനുകൾ, യൂസേജ് ഡാറ്റയും സമ്മാനങ്ങളും (താഴെ നിർവചിച്ചിരിക്കുന്നു), ഈ വ്യവസ്ഥകളിൽ അല്ലെങ്കിൽ ഞങ്ങളുമായി നിങ്ങൾ ഏർപ്പെട്ട മറ്റൊരു കരാറിൽ ഞങ്ങൾ പ്രത്യേകമായി അനുവദിച്ചതൊഴികെ ഉള്ളവ അടക്കമുള്ളവയാണ് ഇതിന് ഉദാഹരണമെങ്കിലും അത് അതിൽ പരിമിതപ്പെടുന്നുമില്ല. നിങ്ങൾക്ക് അത്തരത്തിൽ ഏതെങ്കിലും വരുമാനം, ഗുഡ്‌വിൽ അല്ലെങ്കിൽ മൂല്യം എന്തു തന്നെയായാലും പങ്കുയ്‌വയ്ക്കാനുള്ള അവകാശം ഉണ്ടായിരിക്കുകയില്ല. ഇതിനു പുറമേ നിങ്ങൾ സമ്മതിക്കേണ്ട കാര്യം, ഈ വ്യവസ്ഥകളിൽ അല്ലെങ്കിൽ ഞങ്ങളുമായി നിങ്ങൾ ഏർപ്പെട്ട മറ്റൊരു കരാറിൽ ഞങ്ങൾ പ്രത്യേകമായി അനുവദിച്ചതൊഴികെ, നിങ്ങൾക്ക് (i) ഏതെങ്കിലും യൂസർ ഉള്ളടക്കം (താഴെ നിർവചിച്ചിരിക്കുന്നു) അല്ലെങ്കിൽ ഈ സർവീസിലൂടെ നിങ്ങൾക്ക് ലഭ്യമാക്കിയ ഏതെങ്കിലും മ്യൂസിക്കൽ വർക്കുകൾ, സൗണ്ട് റെക്കോർഡിങ്ങുകൾ അല്ലെങ്കിൽ ഓഡിയോവിഷ്വൽ ക്ലിപ്പുകൾ എന്നിവയിലുള്ള നിങ്ങളുടെ ഉപയോഗം, നിങ്ങൾ സൃഷ്ടിച്ച ഏതെങ്കിലും യൂസർ ഉള്ളടക്കം അടക്കമുള്ള ഒന്നിൽ നിന്നും നിങ്ങൾക്ക് വരുമാനമോ മറ്റ് പരിഗണനകളോ ലഭിക്കാനുള്ള അവകാശം ഉണ്ടായിരിക്കില്ല. (ii) ഈ സർവീസുകളിൽ ഉള്ളതോ മറ്റേതെങ്കിലൂം മൂന്നാം കക്ഷി സർവീസിൽ ഉള്ളതോ (ഉദാ., പണത്തിനായി യുട്യൂബ് പോലെയുള്ള ഒരു സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമിലേക്ക് അപ്‌ലോഡ് ചെയ്ത യൂസർ ഉള്ളടക്കം നിങ്ങൾക്ക് ക്ലെയിം ചെയ്യാൻ കഴിയില്ല) ഏതെങ്കിലും യൂസർ ഉള്ളടക്കത്തിൽ നിന്ന് പണം ഉണ്ടാകാനോ പരിഗണന നേടാനുള്ള അവകാശം വിനിയോഗിക്കുന്നതിൽ നിന്ന് നിങ്ങളെ വിലക്കിയിരിക്കുന്നു.

ഈ വ്യവസ്ഥകളുടെ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി, നിങ്ങൾക്ക് ഇതിനാൽ ഈ സർവീസ് ആക്‌സെസ് ചെയ്യാനും ഉപയോഗിക്കാനും നോൺ-എക്‌സ്‌ക്ലൂസീവും പരിമിതവും കൈമാറ്റം ചെയ്യപ്പെടാനാവത്തതും നോൺ-സബ്‌ലൈസൻസബിളും, അസാധുവാക്കാവുന്നതും ആയ ഒരു ലോകവ്യാപക ലൈസൻസ് അനുവദിക്കുകയാണ്. ഈ പ്ലാറ്റ്‌ഫോം അനുവദനീയമായ ഡിവൈസിൽ ഡൗൺലോഡ് ചെയ്യാനും പൂർണമായും നിങ്ങളുടെ വ്യക്തിപരവും, ഈ സേവനങ്ങളുടെ വാണിജ്യേതരമായ ഉപയോഗത്തിനും പൂർണമായും ഈ വ്യവസ്ഥകൾ പാലിച്ചു കൊണ്ട് ബൈറ്റ്ഡാൻസ് ഉള്ളടക്കം ആക്‌സെസ് ചെയ്യാനും ഉള്ളതടക്കം ഉള്ളതാണ് ഇത്. ഈ സർവീസുകളും ബൈറ്റ്ഡാൻസ് ഉള്ളടക്കവും ഇതിനാൽ പ്രകടമായും അനുവദിക്കാതിരിക്കാനുള്ള എല്ലാ അവകാശവും ബൈറ്റ്ഡാൻസിൽ നിക്ഷിപ്തമാണ്. എന്തു കാരണത്തലും ഒരു കാരണവുമില്ലാതെയും ഏതു നേരത്തും ഈ ലൈസൻസ് ബൈറ്റ്ഡാൻസ് റദ്ദാക്കാം എന്ന കാര്യം നിങ്ങൾ അറിഞ്ഞിരിക്കുകയും സമ്മതിക്കുകയും വേണം.

ഈ സർവീസിൽ നിന്നോ സർവീസിലൂടെയോ ലഭ്യമാക്കുന്ന ഇതിൽ ഉൾക്കൊണ്ടിരിക്കുന്ന സംഗീത രചനകൾക്കും സൗണ്ട് റെക്കോർഡിങ്ങുകൾക്കും ലൈസൻസ് നേടാൻ ഒരു രീതിയിലും അവകാശം ഉണ്ടായിരിക്കില്ല.

ഈ സർവീസുകളില്‍ മറ്റുള്ളവർ നൽകുന്ന ഉള്ളടക്കം നിങ്ങൾ കണുമ്പോൾ, അത് അപ്രകാരം ചെയ്യുന്നത് നിങ്ങളുടെ സന്തം റിസ്‌കിൽ ആണെന്ന കാര്യം നിങ്ങൾ അംഗീകരിക്കുകയും സമ്മതിക്കുകയും വേണം. ഞങ്ങളുടെ സർവീസുകളിൽ നൽകുന്ന ഉള്ളടക്കം പൊതുവായ വിവരങ്ങൾക്കു വേണ്ടി മാത്രം ഉള്ളതാണ്. നിങ്ങൾക്ക് ഉപദേശം നൽകുക എന്ന ലക്ഷ്യം അല്ല അതിനുള്ളത്. ഞങ്ങളുടെ സർവീസുകളിൽ ഉള്ള ഉള്ളടക്കത്തിന്‍റെ അടിസ്ഥാനത്തിൽ എന്തെങ്കിലും നടപടി കൈക്കൊള്ളുന്നതിന്,അതിൽ നിന്ന് വിട്ടുനിൽക്കുന്നതിനു മുമ്പ് പ്രൊഫഷണൽ അല്ലെങ്കിൽ സ്‌പെഷ്യലിസ്റ്റ് ഉപദേശം നിങ്ങൾ തേടിയിരിക്കണം.

ഏതെങ്കിലും ബൈറ്റ്ഡാൻസ് ഉള്ളടക്കം (യൂസർ ഉള്ളടക്കം അടക്കം) കൃത്യമോ പൂർണമോ കാലികമോ ആണെന്ന് പ്രത്യേക്ഷമോ പരോക്ഷമോ ആയി ഞങ്ങൾ ഒരു പ്രാതിനിധ്യവും വാറണ്ടിയും അല്ലെങ്കിൽ ഗ്യാരണ്ടിയും നൽകുന്നില്ല. മറ്റ് സൈറ്റുകളുടെയും മൂന്നാം കക്ഷികൾ നൽകുന്ന വിഭവങ്ങളുടെയും ലിങ്കുകൾ ഞങ്ങളുടെ സർവീസുകളിൽ അടങ്ങിയിട്ടുണ്ടായിരിക്കും. ഈ ലിങ്കുകൾ നിങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനു വേണ്ടി മാത്രമാണ് നൽകിയിരിക്കുന്നത്. ഈ സൈറ്റുകളിലോ വിഭവങ്ങളിലോ ഞങ്ങൾക്ക് നിയന്ത്രണങ്ങൾ ഒന്നുമില്ല. അത്തരത്തിൽ ലിങ്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റുകൾ അല്ലെങ്കിൽ നിങ്ങൾ അവരിൽ നിന്ന് നേടാനിടയുള്ള വിവരങ്ങൾ ഞങ്ങൾ അംഗീകരിച്ചവയാണെന്ന് ഇത്തരം ലിങ്കുകൾ കൊണ്ട് വ്യാഖ്യാനിക്കരുത്. ഈ സർവീസിന്മേൽ (യൂസർ ഉള്ളടക്കം അടക്കം) നിങ്ങളോ മറ്റ് ഉപയോക്താക്കളോ പോസ്റ്റ് ചെയ്യുന്ന ഏതെങ്കിലും പ്രീ-സ്‌ക്രീൻ, മോണിട്ടർ, റിവ്യൂ അല്ലെങ്കിൽ എഡിറ്റ് എന്നിവ ചെയ്യാനുള്ള ബാധ്യത ഞങ്ങൾക്ക് ഇല്ലെന്ന കാര്യം നിങ്ങൾ അറിഞ്ഞിരിക്കണം.

ബി. ഉപയോക്താവ് ജനറേറ്റ് ചെയ്യുന്ന ഉള്ളടക്കം

ഈ സേവനങ്ങളുടെ ഉപയോക്തക്കളെ ഏത് ടെക്‌സ്റ്റും ഫോട്ടോഗ്രാഫും യൂസർ വീഡിയോകളും സൗണ്ട് റെക്കോർഡിങ്ങുകളും അതിലൂടെ ആവിഷ്‌കരിച്ച സംഗീതവും നിങ്ങളുടെ വ്യക്തിഗത സംഗീത ലൈബ്രറിയിൽചുറ്റുമുള്ള ശബ്ദത്തിൽ തദ്ദേശീയമായി സ്‌റ്റോർ ചെയ്ത സൗണ്ട് റെക്കോർഡിങ്ങുകൾ ചേർത്ത വീഡിയോകളും അടക്കം അപ്‌ലോഡ്, പോസ്റ്റ് അല്ലെങ്കിൽ ട്രാൻസ്മിറ്റ് (ഒരു സ്ട്രീമിലൂടെ എന്ന പോലെ) അല്ലെങ്കിൽ ഉള്ളടക്കം ഈ സേവനങ്ങളിലൂടെ പരിധികൾ ഇല്ലാതെ ലഭ്യമാക്കാൻ അനുവദിച്ചേക്കും (“യൂസർ ഉള്ളടക്കം''). ഈ സേവനങ്ങളുടെ ഉപയോക്താക്കൾക്ക് മറ്റൊരു ഉപയോക്താവ് സൃഷ്ടിച്ച എല്ലാം അല്ലെങ്കിൽ ഏതെങ്കിലും ഭാഗം എക്‌സ്ട്രാക്റ്റ് ചെയ്യാനും അഡീഷണൽ യൂസർ ഉള്ളടക്കം, മറ്റു ഉപയോക്താക്കളുടെ പക്കൽ ഉള്ള കൊളാബറേറ്റീവ് യൂസർ ഉള്ളടക്കം അടക്കം ഉൽപാദിപ്പിക്കാനും. കഴിഞ്ഞേക്കും. ഈ സേവനങ്ങളുടെ ഉപയോക്താക്കൾക്ക് സംഗീറ്റം, ഗ്രാഫിക്‌സ്, സ്റ്റിക്കറുകൾ, വിർച്വൽ ഐറ്റമുകൾ എന്നിവയും (“അനുബന്ധ വ്യവസ്ഥകൾ-വിർച്വൽ ഐറ്റമുകളുടെ നയം” എന്നതിൽ നിർവചിച്ചിരിക്കുന്നതും കൂടുതൽ വിശദീകരിച്ചിരിക്കുന്നതും പ്രകാരം) ബൈറ്റ്ഡാൻസ് (''ബൈറ്റ്ഡാൻസ് എലമെന്‍റുകൾ”) നൽകിയിട്ടുള്ള മറ്റ് എലമെന്‍റുകളും ഈ യൂസർ ഉള്ളടക്കത്തിലേക്ക് കൂട്ടിച്ചേർക്കാനും ഈ യൂസർ ഉള്ളടക്കം ഈ സേവനങ്ങളിലൂടെ ട്രാൻസ്മിറ്റ് ചെയ്യാനും കഴിഞ്ഞേക്കും. ഈ യൂസർ ഉള്ളടക്കത്തിലെ വിവരങ്ങളും മെറ്റീരിയലുകളും, ബൈറ്റ്ഡാൻസ് എലമെന്‍റുകൾ ഉൾപ്പെടുന്ന യൂസർ ഉള്ളടക്കം അടക്കം, ഞങ്ങൾ പരിശോധിക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല. ഈ സർവീസുകളെക്കുറിച്ച് മറ്റ് ഉപയോക്താക്കൾ പ്രകടിപ്പിക്കുന്ന കാഴ്ചപ്പാടുകൾ (വിർച്വൽ ഗിഫ്റ്റുകളുടെ ഉപയോഗത്തിലൂടെ അടക്കം) ഞങ്ങളുടെ കാഴ്ചപ്പാടുകളോ മൂല്യങ്ങളോ അല്ല പ്രതിനിധീകരിക്കുന്നത്.

ഈ സർവീസുകളിലൂടെ യൂസർ ഉള്ളടക്കം അപ്‌ലോഡ് ചെയ്യാനോ ട്രാൻസ്മിറ്റ് ചെയ്യാനോ നിങ്ങളെ അനുവദിക്കുന്ന ഒരു ഫീച്ചർ നിങ്ങൾ ആക്‌സെസ് ചെയ്യുമ്പോഴോ ഉപയോഗിക്കുമ്പോഴോ (ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക്ക്, യൂട്യൂബ്, ട്വിറ്റർ എന്നിങ്ങനെയുള്ള മൂന്നാം കക്ഷി സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകൾ അടക്കം) അല്ലെങ്കിൽ ഈ സേവനങ്ങളുടെ മറ്റ് ഉപയോക്താക്കളെ ബന്ധപ്പെടാൻ ഉപയോഗിക്കുമ്പോഴോ മുകളിൽ ''ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾ ആക്‌സെസ് ചെയ്യുന്നതും ഉപയോഗിക്കുന്നതും” എന്ന ഭാഗത്ത് പറഞ്ഞിരിക്കുന്ന നിലവാരങ്ങൾ നിങ്ങൾ പാലിക്കണം. മൂന്നാം കക്ഷികൾ ഹോസ്റ്റ് ചെയ്യുന്ന സൈറ്റുകളിലോ പ്ലാറ്റ്‌ഫോമുകളിലോ ബൈറ്റ്ഡാൻസ് എലമെന്‍റുകൾ ഉൾപ്പെടുന്ന യൂസർ ഉള്ളടക്കം അടാക്കം, നിങ്ങളുടെ യൂസർ ഉള്ളടക്കം അപ്‌ലോഡ് ചെയ്യാനോ ട്രാൻസ്മിറ്റ് ചെയ്യാനോ നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്നതാണ്. നിങ്ങൾ ഇങ്ങനെ ചെയ്യാൻ തീരുമാനിക്കുകയാണെങ്കിൽ, അവരുടെ ഉള്ളടക്ക മാർഗനിർദ്ദേശങ്ങളും അതോടൊപ്പം ''ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾ ആക്‌സെസ് ചെയ്യുന്നതും ഉപയോഗിക്കുന്നതും” എന്ന ഭാഗത്ത് പറഞ്ഞിരിക്കുന്ന നിലവാരങ്ങളും നിങ്ങൾ പാലിക്കണം.

അത്തരത്തിലുള്ള ഏത് സംഭാവനയും ആ നിലവാരങ്ങൾ പാലിക്കാമെന്ന് നിങ്ങൾ സമ്മതിക്കുകയും ഈ സമ്മതത്തിന്‍റെ ഏതെങ്കിലും തരത്തിലുള്ള ലംഘനത്തിന് നിങ്ങൾ ബാധ്യതയേൽക്കുകയും ഞങ്ങൾക്ക് നഷ്‌ടോത്തരവാദം നൽകുമെന്നും നിങ്ങൾ സമ്മതിക്കണം. അതായത് ഈ സമ്മതത്തിന്‍റെ ഏതെങ്കിലും തരത്തിലുള്ള ലംഘനത്തിന്‍റെ ഫലമായി ഞങ്ങൾക്ക് ഉണ്ടാകുന്ന എന്തെങ്കിലും നഷ്ടത്തിനോ കേടുപാടുകൾക്കോ നിങ്ങൾ ആയിരിക്കും ഉത്തരവാദിത്തം എന്നാണ് ഇതിനർത്ഥം.

ഏത് യൂസർ ഉള്ളടക്കവും രഹസ്യാത്മകമല്ലെന്നും ഉടമസ്ഥാവകാശം ഇല്ലെന്നും ആയിരിക്കും പരിഗണിക്കുക. രഹസ്യാത്മകമെന്നോ ഉടമസ്ഥാവകാശം ഉണ്ടെന്നോ നിങ്ങൾ കരുതുന്ന ഒരു യൂസർ ഉള്ളടക്കവും ഞങ്ങൾക്ക് ട്രാൻസ്മിറ്റ് ചെയ്യുകയോ ഈ സർവീസുകളിലൂടെ പോസ്റ്റ് ചെയ്യുകയോ അരുത്. ഈ സേവനങ്ങളിലൂടെ യൂസർ ഉള്ളടക്കം നിങ്ങൾ സമർപ്പിക്കുമ്പോൾ, ആ യൂസർ ഉള്ളടക്കം നിങ്ങൾക്ക് സ്വന്തമായതാണെന്ന് നിങ്ങൾ സമ്മതിക്കുകയും പ്രതിനിധീകരിക്കുകയും വേണം, അല്ലാത്ത പക്ഷം ഈ സർവീസുകളിലൂടെ മറ്റ് മൂന്നാം കക്ഷി പ്ലാറ്റ്‌ഫോമുകളിലേക്ക് ട്രാൻസ്മിറ്റ് ചെയ്യാൻ അല്ലെങ്കിൽ ഏതെങ്കിലും മൂന്നാം കക്ഷി ഉള്ളടക്കം സ്വീകരിക്കാൻ ഈ സേവനങ്ങളിലേക്ക് സമർപ്പിക്കുന്ന ഉള്ളടക്കത്തിന്‍റെ ഏതെങ്കിലും ഭാഗത്തിന്‍റെ ഉടമയിൽ നിന്ന് നിങ്ങൾക്ക് ആവശ്യമായ എല്ലാ അനുവാദങ്ങളും ക്ലിയറൻസുകളും അല്ലെങ്കിൽ അധികാരപ്പെടുത്തലും നിങ്ങൾക്ക് ഉണ്ടായിരിക്കണം.

നിങ്ങൾക്ക് സൗണ്ട് റെക്കോർഡിങ്ങിന്‍റെ അവകാശം മാത്രം സ്വന്തമായിരിക്കുകയും ആ റെക്കോർഡിങ്ങിനോടൊപ്പമുള്ള സംഗീതത്തിൽ ഇല്ലാതിരിക്കുകയുമാണെങ്കിൽ, ഈ സർവീസുകളിലേക്ക് ആ ഉള്ളടക്കത്തിന്‍റെ ഏതും ഭാഗവും സമർപ്പിക്കാൻ ആ ഉടമയുടെ എല്ലാ അനുവാദങ്ങളും ക്ലിയറൻസുകളും അധികാരപ്പെടുത്തലും നിങ്ങൾക്ക് ഇല്ലാത്ത പക്ഷം അത്തരം സൗണ്ട് റെക്കോർഡിങ്ങുകൾ ഈ സർവീസുകളിൽ പോസ്റ്റ് ചെയ്യരുത്.

നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ യൂസർ ഉള്ളടക്കത്തിന്‍റെ ഉടമ ആയിരിക്കും അപ്പോഴും ഞങ്ങൾക്ക് അയച്ച യൂസർ ഉള്ളടക്കത്തിന്‍റെ പകർപ്പവകാശ ഉടമ. എന്നാൽ ഈ സർവീസുകളിലൂടെ യൂസർ ഉള്ളടക്കം സമർപ്പിക്കുന്നതിലൂടെ, നിങ്ങൾ ഞങ്ങൾക്ക് തിരിച്ചെടുക്കാനാവാത്തതും നോൺ-എക്‌സ്‌ക്ലൂസീവും, റോയൽറ്റി മുക്തവും, പൂർണമായും ട്രാൻസ്ഫറബിളും ഉപയോഗിക്കാൻ, തിരുത്താൻ, അനുരൂപമാക്കാൻ, പുനരുൽപാദിപ്പിക്കാൻ, അതിൽ നിന്ന് രണ്ടാമതൊന്ന് ഉണ്ടാക്കാൻ, പ്രസിദ്ധീകരിക്കാൻ അല്ലെങ്കിൽ ട്രാൻസ്മിറ്റ് ചെയ്യാൻ അല്ലെങ്കിൽ വിതരണം ചെയ്യാൻ നിങ്ങൾ ഞങ്ങൾക്കും മറ്റ് മൂന്നാം കക്ഷികൾക്കും ഏത് ഫോർമാറ്റിലും ഏത് പ്ലാറ്റ്‌ഫോമിലും ഒന്നുകിൽ ഇപ്പോൾ അറിഞ്ഞും അല്ലെങ്കിൽ ഇതിനു ശേഷം കണ്ടുപിടിച്ചും നിരന്തരവും ഉപാധികളില്ലാത്തതുമായ ലോകവ്യാപക ലൈസൻസ് നൽകുകയാണ്.

ഇതിനു പുറമേ നിങ്ങളുടെ ഉപയോക്തൃനാമം, ഇമേജ്, ശബ്ദം, നിങ്ങളുടെ ഏതെങ്കിലും യൂസർ ഉള്ളടക്കത്തിന്‍റെ സ്രോതസ്സ് എന്ന നിലയിൽ നിങ്ങളെ തിരിച്ചറിയാനുള്ള ഇഷ്ടം എന്നിവ ഉപയോഗിക്കാൻ റോയൽറ്റി മുക്ത ലൈസൻസ് നിങ്ങൾ ഞങ്ങൾക്ക് അനുവദിക്കുകയാണ്.

സംശയം ഒഴിവാക്കാൻ, ഈ ഭാഗത്ത് മേൽപറഞ്ഞ ഖണ്ഡികയിൽ അനുവദിച്ച അവകാശങ്ങൾ ഇനി പറയുന്നത് ഉൾപ്പടെ ഉള്ളതാണെങ്കിലും അവ അതിൽ പരിമിതപ്പെടുന്നുമില്ല. സൗണ്ട് റെക്കോർഡിങ്ങുകൾ പുനരാവിഷ്‌കരിക്കാനുള്ള അവകാശം (അത്തരം സൗണ്ട് റെക്കോർഡിങ്ങുകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ള സംഗീത രചനകൾ മെക്കാനിക്കൽ ആയി പുനരാവിഷ്‌കരിക്കാനും), പൊതു വേദിയിൽ അവതരിപ്പിക്കാനും പൊതു സൗണ്ട് റെക്കോർഡിങ്ങുകളോട് ആശയവിനിമയം നടത്താനും (അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന സംഗീത രചനകളും), എല്ലാം റോയൽറ്റി-മുക്ത അടിസ്ഥാനത്തിൽ. ഇതിനർത്ഥം, നിങ്ങളുടെ യൂസർ ഉള്ളടക്കം ഒരു സൗണ്ട് റെക്കോർഡിങ് പകർപ്പവകാശ ഉടമ (ഉദാ., ഒരു റെക്കോർഡ് ലേബൽ), ഒരു സംഗീത രചനാ പകർപ്പവകാശ ഉടമ (ഉദാ., ഒരു മ്യൂസിക് പബ്ലിഷർ), ഒരു പെർഫോമിങ് റൈറ്റ്‌സ് ഓർഗനൈസേഷൻ (ഉദാ., എഎസ് സി എ പി, ബിഎംഐ, എസ്ഇഎസ്എസി എന്നിങ്ങനെയുള്ളവർ) (ഒരു ''പിആർ ഒ”), ഒരു സൗണ്ട് റെക്കോർഡിങ് പി ആർ ഒ (ഉദാ., സൗണ്ട് എക്‌സ്‌ചേഞ്ച്), ഏതെങ്കിലും യൂണിയൻ അല്ലെങ്കിൽ ഗിൽഡുകൾ, എഞ്ചിനീയർമാർ, പ്രൊഡ്യൂസർമാർ അല്ലെങ്കിൽ യൂസർ ഉള്ളടക്കത്തിന്‍റെ സൃഷ്ടിയിൽ ഉൾപ്പെട്ടാ മറ്റ് റോയൽറ്റി പങ്കാളികൾ എന്നിവർ അടക്കമുള്ളതാണെങ്കിലും അതിൽ പരിമിതപ്പെടാതെ, ഏതെങ്കിലും മൂന്നാം കക്ഷിക്ക് റോയൽറ്റി നൽകാനുള്ള ബാധ്യത ഇല്ലാതെ നിങ്ങളുടെ യൂസർ ഉള്ളടക്കം ഉപയോഗിക്കാനുള്ള അവകാശം നിങ്ങൾ ഞങ്ങൾക്ക് നൽകുന്നുവെന്നണ്.

ഏതെങ്കിലും യൂസർ-ജനറേറ്റഡ് ഉള്ളടക്കത്തിന്‍റെ പൂർണത, സത്യസന്ധത, കൃത്യത അല്ലെങ്കിൽ വിശ്വാസ്യയോഗ്യത എന്നിവ ഞങ്ങൾ സാക്ഷ്യപ്പെടുത്തുകയോ പിന്തുണയ്ക്കുകയോ പ്രതിനിധീകരിക്കുകയോ ഉറപ്പു നൽകുകയോ അല്ലെങ്കിൽ അതിൽ പ്രകടിപ്പിച്ചിരിക്കുന്ന ഏതെങ്കിലും അഭിപ്രായങ്ങൾ സാക്ഷ്യപ്പെടുത്തുകയോ ഞങ്ങൾ ചെയ്യുന്നില്ല. ഈ സർവീസുകൾ ഉപയോഗിക്കുന്നതിലൂടെ, കുറ്റകരവും ഹാനികരവും കൃത്യതയില്ലാത്തതും അല്ലെങ്കിൽ അല്ലാത്ത പക്ഷം അനുചിതവും അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ, തെറ്റായ ലേബലുകൾ ഉള്ള അല്ലെങ്കിൽ വഴിതെറ്റിപ്പിക്കുന്ന ഉള്ളടക്കത്തിൽ നിങ്ങൾ ചെന്നുപെട്ടേക്കാം എന്ന കാര്യം നിങ്ങൾ മനസ്സിലാക്കിയിരിക്കണം. എല്ലാ ഉള്ളടക്കവും അത്തരം ഉള്ളടക്കം നൽകിയ വ്യക്തിയുടെ പൂർണമായ ഉത്തരവാദിത്തം ആയിരിക്കും.

സംഗീത രചനകൾക്കും റെക്കോർഡിങ് ആർട്ടിസ്റ്റുകൾക്കും ഉള്ള നിശ്ചിത നിയമങ്ങൾ. നിങ്ങൾ ഒരു കമ്പോസറോ ഒരു സംഗീത രചനയുടെ കർത്താവോ ആയിരിക്കുകയും ഒരു പ്രോയിൽ അഫിലിയേറ്റ് ചെയ്തിരിക്കുകയും ആണെങ്കിൽ, ഞങ്ങൾക്ക് നിങ്ങളുടെ യൂസർ ഉള്ളടക്കം ഈ വ്യവസ്ഥകളിലൂടെ റോയൽറ്റി മുക്ത ലൈസൻസ് നിങ്ങൾ അനുവദിച്ചു എന്ന കാര്യം നിങ്ങളുടെ പ്രോയെ നിങ്ങൾ അറിയിക്കണം. ബന്ധപ്പെട്ട പ്രോയുടെ റിപ്പോർട്ടിങ് ബാധ്യതകൾ പാലിക്കുന്നുവെന്ന് ഉറപ്പക്കേണ്ടതിന്‍റെ പൂർണ ഉത്തരവാദിത്തം നിങ്ങൾക്കാണ്. നിങ്ങളുടെ അവകാശങ്ങൾ ഒരു മ്യൂസിക് പബ്ലിഷർക്ക് നിങ്ങൾ അസൈൻ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ യൂസർ ഉള്ളക്കത്തിൽ ഈ വ്യവസ്ഥകളിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന റോയൽറ്റി മുക്ത ലൈസൻസ് (കൾ) അനുവദിക്കാൻ അത്തരം മ്യൂസിക് പബ്ലിഷറിൽ നിന്ന്‌നിങ്ങൾ സമ്മതം നേടണം അല്ലെങ്കിൽ അത്തരം മ്യൂസിക് പബ്ലിഷർ ഞങ്ങളുടെ ഈ വ്യവസ്ഥകളിൽ ഒപ്പിടണം. നിങ്ങൾ ഒരു സംഗീത രചന നടത്തി എന്നതിനാൽ (ഉദാ., ഒരു ഗാനം എഴുതി) മാത്രം ഈ വ്യവസ്ഥകളിൽ ഞങ്ങൾക്ക് ലൈസൻസ് അനുവദിക്കാനുള്ള അവകാശം നിങ്ങൾക്ക് ഉണ്ടെന്ന് അർത്ഥമില്ല. നിങ്ങൾ ഒരു റെക്കോർഡ് ലേബലിൽ കരാറിൽ ഉള്ള ഒരു റെക്കോർഡിങ് ആർട്ടിസ്റ്റ് ആണെങ്കിൽ, നിങ്ങളുടെ റെക്കോർഡ് ലെബലിൽ നിങ്ങൾക്ക് ഉണ്ടായിരിക്കാവുന്ന കരാർ ബാധ്യതകൾ പാലിച്ചു കൊണ്ടാണ് ഈ സർവീസുകൾ നിങ്ങൾ ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കേണ്ടതിന്‍റെ പൂർണമായ ഉത്തരവാദിത്തം നിങ്ങൾക്കാണ്. നിങ്ങളുടെ ലേബൽ അവകാശവാദം ഉന്നയിക്കാവുന്ന ഈ സർവീസുകളിലൂടെ നിങ്ങൾ സൃഷ്ടിച്ച ഏതെങ്കിലും പുതിയ റെക്കോർഡിങ്ങുകൾക്ക് അടക്കം.

പ്രേക്ഷകരുടെ അവകാശങ്ങളിലൂടെ. ഈ വ്യവസ്ഥകളിൽ നിങ്ങളുടെ യൂസർ ഉള്ളടക്കത്തിന് നിങ്ങൾ അനുവദിച്ച എല്ലാ അവകാശങ്ങളും പ്രേക്ഷകരുടെ അടിസ്ഥാനത്തിലൂടെയുള്ള അവകാശങ്ങൾക്ക് വിധേയമായതാണ്. അതായത് മൂന്നാം കക്ഷി സേവനങ്ങളുടെ ഉടമകൾക്ക് അല്ലെങ്കിൽ ഓപ്പറേറ്റർമാർക്ക് അല്ലെങ്കിൽ ഈ സർവീസുകളിലൂടെ അത്തരം മൂന്നാം കക്ഷി സേവനങ്ങളിന്മേൽ ഏതെങ്കിലും മൂന്നാം കക്ഷി യൂസർ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ നിങ്ങളോട് എന്തെങ്കിലും പ്രത്യേക ബാധ്യതകൾ ഉണ്ടായിരിക്കുകയില്ല എന്നാണ് അർത്ഥമാക്കുന്നത്.

യൂസർ ഉള്ളടക്കത്തിനുള്ള അവകാശങ്ങൾ ഒഴിവാക്കൽ. ഈ സർവീസുകളിലേക്കോ സർവീസുകളിലൂടെയോ യൂസർ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നതിലൂടെ, അത്തരം യൂസർ ഉള്ളടക്കവുമായി ബന്ധപ്പെട്ട ഏതെങ്കിലും മാർക്കറ്റിങ് അല്ലെങ്കിൽ പ്രൊമോഷണൽ മെറ്റീരിയലുകളുടെ മുൻപരിശോധനയ്ക്ക് അല്ലെങ്കിൽ അനുമതിക്ക് ഉള്ള ഏത് അവകാശവും നിങ്ങൾ ഒഴിവാക്കി നൽകുകയാണ്. അതുപോലെ തന്നെ സ്വകാര്യത, പബ്ലിസിറ്റി, അല്ലെങ്കിൽ നിങ്ങളുടെ യൂസർ ഉള്ളടക്കവുമായി അല്ലെങ്കിൽ അതിന്‍റെ ഏതെങ്കിലും ഭാഗവുമായി ബന്ധപ്പെട്ട് സമാന രീതിയിലുള്ള മറ്റേതെങ്കിലും അവകാശങ്ങളും നിങ്ങൾ ഒഴിവാക്കി നൽകുകയാണ്. ട്രാൻസ്ഫർ ചെയ്യാനോ അസൈൻ ചെയ്യാനോ കഴിയാത്ത ഏതെങ്കിലും ധാർമ്മികാവകാശങ്ങൾ ഉണ്ടെങ്കിൽ അത്, നിങ്ങൾ ഇതിനാൽ ഒഴിവാക്കി നൽകുകയും ഈ സർവീസുകളിലൂടെ അല്ലെങ്കിൽ സർവീസുകളിലേക്ക് നിങ്ങൾ പോസ്റ്റ് ചെയ്യുന്ന ഏത് യൂസർ ഉള്ളടക്കവുമായി ബന്ധപ്പെട്ടും അതിലും നിങ്ങൾക്ക് ഉണ്ടായിരിക്കാവുന്ന ഏതെങ്കിലും ധാർമ്മികാവകാശങ്ങളുടെ അടിസ്ഥാനത്തിൽ എന്തെങ്കിലും നടപടിക്ക് പിന്തുണ, പരിപാലനം അല്ലെങ്കിൽ അനുമതി ഒരിക്കലും നൽകില്ലെന്നും അത് ഇതിനാൽ ഒഴിവാക്കി നൽകുകയാണെന്നും നിങ്ങൾ സമ്മതിക്കണം.

ഞങ്ങളുടെ സർവീസുകളിലേക്ക് നിങ്ങൾ പോസ്റ്റ് ചെയ്ത അല്ലെങ്കിൽ അപ്‌ലോഡ് ചെയ്ത ഏതെങ്കിലും യൂസർ ഉള്ളടക്കം തങ്ങളുടെ ബൗദ്ധിക സ്വത്തവകാശങ്ങൾ അല്ലെങ്കിൽ തങ്ങളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിച്ചുവെന്ന് ഏതെങ്കിലും മൂന്നാം കക്ഷി അവകാശപ്പെടുന്ന പക്ഷം നിങ്ങളുടെ തിരിച്ചറിയൽ വെളിപ്പെടുത്താനൂള്ള അവകാശവും ഞങ്ങൾക്ക് ഉണ്ടായിരിക്കും.

ഞങ്ങൾക്ക് അല്ലെങ്കിൽ അംഗീകൃത മൂന്നാം കക്ഷികൾക്ക് ഞങ്ങളുടെ അല്ലെങ്കിൽ അവരുടെ പൂർണ വിവേചന പ്രകാരം നിങ്ങളുടെ ഉള്ളടക്കം മുറിക്കാൻ, ക്രോപ്പ് ചെയ്യാൻ, എഡിറ്റ് ചെയ്യാൻ അല്ലെങ്കിൽ പ്രസിദ്ധീകരിക്കുന്നത് നിരസിക്കാൻ ഉള്ള അവകാശം ഉണ്ടായിരിക്കും. മുകളിൽ “ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾ ആക്‌സെസ് ചെയ്യുന്നതും ഉപയോഗിക്കുന്നതും” എന്ന ഭാഗത്ത് ചിട്ടപ്പെടുത്തിയിരിക്കുന്ന ഉള്ളടക്ക നിലവാരവുമായി ഞങ്ങളുടെ അഭിപ്രായത്തിൽ നിങ്ങളുടെ പോസ്റ്റ് പൊരുത്തപ്പെടുന്നില്ലെന്ന് തോന്നുന്ന പക്ഷം ഞങ്ങളുടെ സർവീസുകളിൽ നിങ്ങൾ നടത്തിയ പോസ്റ്റിങ്ങുകൾ നീക്കം ചെയ്യാൻ, അനുവദിക്കാതിരിക്കാൻ, തടയാൻ അല്ലെങ്കിൽ നീക്കം ചെയ്യാൻ ഉള്ള അവകാശം ഞങ്ങൾക്ക് ഉണ്ടായിരിക്കും. ഇതിനു പുറമേ, (i) ഈ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ഞങ്ങൾ പരിഗണിക്കുന്ന അല്ലെങ്കിൽ (ii) നിങ്ങൾക്ക് നോട്ടീസ് നൽകിക്കൊണ്ടും നൽകാതെയും നിങ്ങൾക്ക് ഒരു ബാധ്യതയുമില്ലാതെയും മറ്റ് ഉപയോക്താക്കളിൽ അല്ലെങ്കിൽ മൂന്നാം കക്ഷികളിൽ നിന്നുള്ള പരാതികൾക്കുള്ള പ്രതികരണമായി ഞങ്ങളുടെ പൂർണ വിവേചന പ്രകാരം ഏത് യൂസർ ഉള്ളടക്കവും നീക്കം ചെയ്യാനും അനുവദിക്കാതിരിക്കാനും തടയാനും അല്ലെങ്കിൽ ഒഴിവാക്കാനും ഉള്ള അവകാശം-എന്നാൽ ബാധ്യത അല്ല- ഞങ്ങൾക്ക് ഉണ്ടായിരിക്കും. അതിനാൽ, അത്തരം യൂസർ ഉള്ളടക്കത്തിലേക്ക് സ്ഥിരമായി ആക്‌സെസ് നിങ്ങൾക്ക് ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് ഉണ്ടെങ്കിൽ ഈ സർവീസുകളിലേക്ക് നിങ്ങൾ പോസ്റ്റ് ചെയ്ത് ഏത് യൂസർ ഉള്ളടക്കത്തിന്‍റെയും പകർപ്പുകൾ നിങ്ങളുടെ വ്യക്തിഗത ഡിവൈസിൽ(കളിൽ) സേവ് ചെയ്യണം എന്നാണ് ഞങ്ങൾ ശുപാർശ ചെയ്യുന്നത്. ഒരു യൂസർ ഉള്ളടക്കത്തിന്‍റെയും കൃത്യത, സത്യസന്ധത, ഔചിത്യം അല്ലെങ്കിൽ ഗുണമേന്മ ഞങ്ങൾ ഉറപ്പു നൽകുന്നില്ല. ഒരു ചുറ്റുപാടിലും ഒരു യൂസർ ഉള്ളടക്കത്തിന്‍റെയും ഒരു രീതിയിലുള്ള ബാധ്യതയും ഞങ്ങൾക്ക് ഉണ്ടായിരിക്കില്ല.

നിങ്ങളുടെ യൂസർ ഉള്ളടക്കം ഈ സർവീസുകളിൽ ഉള്ള മറ്റെല്ലാ ഉപയോക്താക്കൾക്കും പൊതുവായി ലഭ്യമാകണോ അതല്ല നിങ്ങൾ അംഗീകരിച്ച വ്യക്തികൾക്കു മാത്രം ലഭ്യമാകണോ എന്ന് തീരുമാനിക്കേണ്ടതും നിയന്ത്രിക്കേണ്ടതും നിങ്ങളാണ്. നിങ്ങളുടെ യൂസർ ഉള്ളടക്കത്തിന്‍റെ ആക്‌സെസ് നിയന്ത്രിക്കാൻ, ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമായ സ്വകാര്യതാ സെറ്റിങ് നിങ്ങൾ തെരഞ്ഞെടുക്കണം.

ഉപയോക്താക്കൾ സമർപ്പിച്ചതും ഞങ്ങൾ അല്ലെങ്കിൽ അംഗീകൃത മൂന്നാം കക്ഷികൾ പ്രസിദ്ധീകരിച്ചതും ആയ ഒരു ഉള്ളടക്കത്തിന്‍റെയും ബാധ്യത ഞങ്ങൾക്ക് ഉണ്ടായിരിക്കില്ല.

മറ്റ് ഉപയോക്താക്കൾ അപ്‌ലോഡ് ചെയ്ത് വിവരങ്ങളെയും മെറ്റീരിയലുകളെയും കുറിച്ച് നിങ്ങൾക്ക് പരാതിപ്പെടണം എന്നുണ്ടെങ്കിൽ, feedback@tiktok.com എന്ന വിലാസത്തിൽ ദയവായി ഞങ്ങളെ ബന്ധപ്പെടുക.

ഞങ്ങൾക്ക് അറിവാകുന്ന പക്ഷം ഏത് അനധികൃത മെറ്റീരിയലും ഞങ്ങളുടെ സർവീസുകളിൽ നിന്ന് ഉടനടി നീക്കം ചെയ്യാനൂള്ള ഉചിതമായ നടപടികൾ ബൈറ്റ്ഡാൻസ് കൈക്കൊള്ളും. മറ്റുള്ളവരുടെ ബൗദ്ധികസ്വത്തവകാശങ്ങളോ പകർപ്പവകാശങ്ങളോ ആവർത്തിച്ച് ലംഘിക്കുന്ന ഈ സർവീസുകളിലെ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ ഉചിതമായ ചുറ്റുപാടുകളിൽ, തങ്ങളുടെ പൂർണ വിവേചനപ്രകാരം അസാധുവാക്കുന്നത് അല്ലെങ്കിൽ റദ്ദാക്കുന്നത് ബൈറ്റ്ഡാൻസിന്‍റെ നയമാണ്.

ഞങ്ങളുടെ സ്വന്തം ജീവനക്കാർ ഞങ്ങളുടെ സ്വന്തം ഉൽപന്ന ആശയങ്ങളും ഫീച്ചറുകളും വികസിപ്പിക്കാനും വിലയിരുത്താനും തുടർച്ചയായി പ്രവർത്തിക്കുമ്പോൾ തന്നെ, യൂസർ കമ്യൂണിറ്റിയിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന താൽപര്യങ്ങൾ, അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ, ആശയങ്ങൾ എന്നിവയ്ക്ക് ഞങ്ങൾ വളരെയധികം ശ്രദ്ധ നൽകുന്നുവെന്നതിലും ഞങ്ങൾക്ക് അഭിമാനമുണ്ട്. ഉൽപന്നങ്ങൾ, സേവനങ്ങൾ, ഫീച്ചറുകൾ, മാറ്റം വരുത്തൽ, മെച്ചപ്പെടുത്തൽ, ഉള്ളടക്കം, പുതുക്കൽ, സാങ്കേതികവിദ്യകൾ, കണ്ടന്റ് ഓഫറിങ്ങുകൾ (ഓഡിയോ, വിഷ്വ്‌ള്, ഗെയിമുകൾ, അല്ലെങ്കിൽ മറ്റു തരം ഉള്ളടക്കം), പ്രൊമോഷനുകൾ, തന്ത്രങ്ങൾ, അല്ലെങ്കിൽ ഉൽപന്ന/ഫീച്ചർ നാമങ്ങൾ, അല്ലെങ്കിൽ ഏതെങ്കിലും ബന്ധപ്പെട്ട ഡോക്യുമെന്‍റേഷനുകൾ, ആർട്ട്‌വർക്ക്, കമ്പ്യൂട്ടർ കോഡ്, ഡയഗ്രമുകൾ, മറ്റ് മെറ്റീരിയലുകൾ (മൊത്തത്തിൽ ''ഫീഡ്ബാക്ക്') എന്നിവയിലേക്ക് എന്തെങ്കിലും ആശയങ്ങൾ ഞങ്ങൾക്കോ ഞങ്ങളുടെ ജീവനക്കാർക്കോ സംഭാവന ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത് എന്തു തന്നെ ആയാലും, ഇനി പറയുന്ന വ്യവസ്ഥകൾ ബാധകമായിരിക്കും, അപ്പോഴേ ഭാവി തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ കഴിയൂ. അതിനനുസൃതമായി, നിങ്ങൾ ഫീഡ്ബാക്ക് ഞങ്ങൾക്ക് അയക്കുന്നതിലൂടെ, ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾ സമ്മതിക്കുകയാണ്:

i. നിങ്ങളുടെ ഫീഡ്ബാക്ക് അവലോകനം ചെയ്യാൻ, പരിഗണിക്കാൻ അല്ലെങ്കിൽ നടപ്പിലാക്കാൻ അല്ലെങ്കിൽ എന്തെങ്കിലും കാരണവഷാൽ അത് പൂർണമായോ ഭാഗികമായോ തിരികെ നൽകാൻ ഉള്ള ബാധ്യത ബൈറ്റ്ഡാൻസിന് ഇല്ല;പ്

ii. രഹസ്യാത്മകമല്ലാതെയാണ് ഫീഡ്ബാക്ക് നൽകുന്നത്. അതിനാൽ നിങ്ങൾ രഹസ്യാത്മകമായി അയക്കുന്ന ഒരു ഫീഡ്ബാക്കും നിലനിർത്താനോ അത് ഉപയോഗിക്കുന്നതിൽ നിന്നോ വെളിപ്പെടുത്തുന്നതിൽ നിന്നോ മാറിനിൽക്കാനോ ഞങ്ങൾക്ക് ഒരു രീതിയിലും ബാധ്യത ഉണ്ടായിരിക്കില്ല;

iii. ഈ ഫീഡ്ബാക്ക് പുനരാവിഷ്‌കരിക്കാൻ, വിതരണം ചെയ്യാൻ, അതിൽ നിന്ന് മറ്റൊന്ന് സൃഷ്ടിക്കാൻ, പൊതുവേദിയിൽ അവതരിപ്പിക്കാൻ (പ്രേക്ഷകരുടെ അടിസ്ഥാനത്തിലൂടെ), പൊതുജനങ്ങളെ അറിയിക്കാൻ, ലഭ്യമാക്കാൻ, പൊതുവായി ദൃശ്യമാക്കാൻ, അല്ലാത്തപക്ഷം ഉപയോഗിക്കാനും ചൂഷണം ചെയ്യാനും ഏതെങ്കിലും കാരണത്തിനായി അതിലൂടെ മറ്റൊന്ന് ഉണ്ടാക്കാനും നിയന്ത്രണങ്ങൾ ഇല്ലാതെയും സൗജന്യമായും ഒരു രീതിയിലും ആരോപണം ഉന്നയിക്കാതെയും, ഉണ്ടാക്കിക്കൊണ്ടും ഉപയോഗിച്ചു കൊണ്ടും വിറ്റു കൊണ്ടും വിൽപനയ്ക്കായി വാഗ്ദാനം ചെയ്തുകൊണ്ടും ഇംപോർട്ട് ചെയ്തു കൊണ്ടും വാണിജ്യ ഉൽപന്നങ്ങൾ പ്രൊമോട്ട് ചെയ്തു കൊണ്ടും പൂർണമായോ ഭാഗികമായോ നൽകിയ രീതിയിലോ ഭേദഗതി വരുത്തിക്കൊണ്ടോ ഫീഡ്ബാക്കിൽ ഉൾക്കൊള്ളിച്ച് അല്ലെങ്കിൽ അതോടൊപ്പം ചേർത്തു കൊണ്ട് ഉപയോഗിക്കാൻ നിങ്ങൾ തിരിച്ചെടുക്കാൻ കഴിയാത്ത വിധമുള്ള ശാശ്വതവും പരിമിതികളില്ലാത്തതുമായ അനുവാദം ഞങ്ങൾക്ക് നൽകണം.

8. ഈട്

ബൈറ്റ്ഡാൻസ്, അതിന്‍റെ മാതൃസ്ഥാപനങ്ങൾ, സഹസ്ഥാപനങ്ങൾ, അഫിലിയേറ്റുകൾ, അവരുടെ ബന്ധപ്പെട്ട ഓഫീസർമാർ, ഡയറക്ടർമാർ, ജീവനക്കാർ, ഏജന്‍റുമാർ, അഡ്വൈസര്‍മാർ എന്നിവരെ നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടിന്‍റെ ഏതെങ്കിലും ഉപയോക്താവ് ഈ വ്യവസ്ഥകൾ ലംഘിച്ചതിന്മൂലം ഉണ്ടാകുന്ന അല്ലെങ്കിൽ ഈ വ്യവസ്ഥകൾക്കു കീഴിലുള്ള നിങ്ങളുടെ ധാർമ്മിക ബാധ്യതകൾ, പ്രാതിനിധ്യം, ഉറപ്പുകൾ എന്നിവ ലംഘിച്ചതിലൂടെ ഉണ്ടാകുന്ന ഏതെങ്കിലും അല്ലെങ്കിൽ എല്ലാ ക്ലെയിമുകൾ, ബാധ്യതകൾ, ചെലവുകൾ, വ്യയങ്ങൾ, അറ്റോണിയുടെ ഫീസും ചെലവുകളും അടക്കമുള്ളതാണെങ്കിലും അതിൽ പരിമിതപ്പെടാതെ നിങ്ങൾ പ്രതിരോധിക്കുകയും ഈടു നിൽക്കുകയും ദോഷം വരാതെ സൂക്ഷിക്കുകയും ചെയ്യുമെന്ന് നിങ്ങൾ സമ്മതിക്കണം.

9. ഉറപ്പുകളുടെ ഒഴിവാക്കലുകൾ

ഒരു ഉപഭോക്താവ് എന്ന നിലയിൽ നിയമപരമായി എപ്പോഴും അർഹതപ്പെട്ടതും ഭേദഗതി ചെയ്യാനോ ഒഴിവാക്കാനോ കരാറിലൂടെ നിങ്ങൾക്ക് സമ്മതിക്കാൻ കഴിയാത്തതുമായ ഏതെങ്കിലും നിയമപരമായ അവകാശങ്ങളെ ഈ വ്യവസ്ഥകളിലെ ഒന്നും തന്നെ ബാധിക്കില്ല. ഈ സേവനങ്ങൾ “എപ്രകാരമാണോ അപ്രകാരം'' ആയിരിക്കും നിങ്ങൾക്ക് നൽകുന്നത്. ഞങ്ങൾ ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും ഉറപ്പോ പ്രാതിനിധ്യമോ നിങ്ങൾക്ക് നൽകുന്നുമില്ല. പ്രത്യേകിച്ച് ഇനി പറയുന്നവയിൽ നിങ്ങൾക്ക് ഞങ്ങൾ പ്രാതിനിധ്യമോ ഉറപ്പോ നൽകുന്നില്ല:

 • ഈ സേവനങ്ങളുടെ നിങ്ങളുടെ ഉപയോഗം നിങ്ങളുടെ ആവശ്യകതകൾ പരിഹരിക്കണം എന്നതിന്;
 • ഈ സേവനങ്ങളുടെ നിങ്ങളുടെ ഉപയോഗം തടസ്സമില്ലാത്തതും തക്കസമയത്തും സുരക്ഷിതവും അല്ലെങ്കിൽ തകരാറുകൾ ഇല്ലാത്തതും ആയിരിക്കണം എന്നത്; ഈ സേവനങ്ങൾ നിങ്ങൾ ഉപയോഗിച്ചതിന്‍റെ ഫലമായി നിങ്ങൾ നേടിയ ഏതെങ്കിലും വിവരങ്ങൾ കൃത്യവും വിശ്വാസയോഗ്യവും ആയിരിക്കണം എന്നതിന്;
 • ഈ സേവനങ്ങളുടെ ഭാഗമായി നിങ്ങൾക്ക് നൽകിയ ഏതെങ്കിലും സോഫ്റ്റ്‌വെയറിന്‍റെ ഓപ്പറേഷൻ അല്ലെങ്കിൽ ഫങ്ഷണാലിറ്റിയുടെ ഫലങ്ങൾ കൃത്യമായിരിക്കണം എന്നതിന്.
 • ഈ വ്യവസ്ഥകളിൽ പ്രകടമായും ചിട്ടപ്പെടുത്തിയിരിക്കുന്നവ ഒഴികെയുള്ള സേവനങ്ങൾക്ക് വ്യവസ്ഥകളോ ഉറപ്പുകളോ മറ്റ് വ്യവസ്ഥകളോ (തൃപ്തികരമായ ഗുണ്മേന്മ, വിവരണങ്ങൾ സഹിതം ഉദ്ദേശത്തിനുള്ള അനുരൂപത അല്ലെങ്കിൽ അനുയോജ്യത എന്നിവ സൂചിപ്പിക്കുന്ന ഏതെങ്കിലും വ്യവസ്ഥകൾ അടക്കം) നൽകുന്നില്ല. മുൻകൂർ അറിയിപ്പ് ഇല്ലാതെ തന്നെ ഏതു നേരത്തും ബിസിനസ്, ഓപ്പറേഷണൽ കാരണങ്ങൾ കൊണ്ട് ഞങ്ങളുടെ പ്ലാറ്റ്‌ഫോമിന്‍റെ എല്ലാം അല്ലെങ്കില്‍ ഏതെങ്കിലും ഭാഗം ഞങ്ങൾ മാറ്റുകയോ സസ്‌പെൻഡ് ചെയ്യുകയോ പിൻവലിക്കുകയോ ലഭ്യത നിയന്ത്രിക്കുകയോ ചെയ്‌തേക്കാം.

10. ബാധ്യതയുടെ പരിമിതികൾ

ബാധകമായ നിയമങ്ങൾ കൊണ്ട് നിയമപരമായി ഒഴിവാക്കപ്പെട്ടതോ പരിമിതപ്പെടുത്തിയതോ അല്ലാത്ത നഷ്ടങ്ങൾക്കുള്ള ഞങ്ങളുടെ ബാധ്യത ഈ വ്യവസ്ഥകളിലെ ഒന്നും ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നില്ല. ഞങ്ങളുടെ അശ്രദ്ധ അല്ലെങ്കിൽ ഞങ്ങളുടെ ജീവനക്കാരുടെ, ഏജന്‍റുമാരുടെ അല്ലെങ്കിൽ ഉപകരാറുകാരുടെ അശ്രദ്ധ മൂലവും കപട അല്ലെങ്കിൽ കപടകരമായ തെറ്റായ പ്രാതിനിധ്യം എന്നിവ കൊണ്ട് മരണമോ വ്യക്തിഗതമായ പരിക്കോ സംഭവിച്ചതിനുള്ള ബാധ്യത അടക്കം ഉള്ളതാണ് ഇത്.

മുകളിലെ ഖണ്ഡികയ്ക്ക് വിധേയമായി, ഇനി പറയുന്നവയ്ക്ക് ഞങ്ങൾക്ക് നിങ്ങളിൽ ബാധ്യത ഉണ്ടായിരിക്കില്ല:

 (I) ലാഭത്തിലെ ഏതെങ്കിലും നഷ്ടം (ഉണ്ടായത് പ്രത്യക്ഷമായാലും പരോക്ഷമായാലും); (II) ജനപ്രീതിയിൽ ഉണ്ടാകുന്ന ഏതെങ്കിലും നഷ്ടം; (III) അവസരങ്ങളിൽ ഉണ്ടാകുന്ന ഏതെങ്കിലും നഷ്ടം; (IV) നിങ്ങൾ വഹിച്ച ഡാറ്റയുടെ ഏതെങ്കിലും നഷ്ടം; അല്ലെങ്കിൽ (V) നിങ്ങൾക്ക് ഉണ്ടായ ഏതെങ്കിലും പരോക്ഷ അല്ലെങ്കിൽ ആകസ്മിക നഷ്ടങ്ങൾ. കഴിഞ്ഞ 12 മാസത്തിനുള്ളിൽ ബൈറ്റ്ഡാൻസിന് നിങ്ങൾ നൽകിയ തുകയിൽ പരിമിതപ്പെടുത്തും മറ്റെന്ത് നഷ്ടവും.

 ഇനി പറയുന്നതിന്‍റെ ഫലമായി നിങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ഏതെങ്കിലും നഷ്ടം അല്ലെങ്കിൽ കേടുപാടുകൾ:

 • ഏതെങ്കിലും പരസ്യത്തിന്‍റെ പൂർണത, കൃത്യത അല്ലെങ്കിൽ അസ്തിത്വം എന്നിവയിന്മേൽ നിങ്ങൾ വച്ച ഏതെങ്കിലും വിശ്വാസം അല്ലെങ്കിൽ അതിന്‍റെ ഫലമായി ഈ സർവീസിന്മേൽ ദൃശ്യമായ പരസ്യത്തിന്‍റെ ഏതെങ്കിലും അഡ്വർടൈസർ അല്ലെങ്കിൽ സ്‌പോൺസർ എന്നിവർക്കിടയിൽ ഉള്ള ഏതെങ്കിലും ബന്ധം അല്ലെങ്കിൽ ഇടപാടുകൾ;
 • ഈ സർവീസുകളിൽ ഞങ്ങൾ വരുത്തിയേക്കാവുന്ന ഏതെങ്കിലും മാറ്റങ്ങൾ അല്ലെങ്കിൽ ഈ സർവീസുകളിലെ ഏതെങ്കിലും പ്രൊവിഷനുകൾ (അല്ലെങ്കിൽ ഈ സർവീസുകളിലെ ഏതെങ്കിലും ഫീച്ചറുകൾ) സ്ഥിരമയോ താൽക്കാലികമായോ അവസാനിപ്പിക്കൽ;
 • ഈ സേവനങ്ങൾ നിങ്ങൾ ഉപയോഗിച്ചതിലൂടെ അല്ലെങ്കിൽ ഉപയോഗിച്ചതു കൊണ്ട് പരിപാലിക്കപ്പെട്ട അല്ലെങ്കിൽ ട്രാൻസ്മിറ്റ് ചെയ്യപ്പെട്ട ഏതെങ്കിലും ഉള്ളടക്കവും മറ്റ് കമ്യൂണിക്കേഷൻ ഡാറ്റ ഡിലീറ്റ് ആകുകയോ തകരാർ സംഭവിക്കുകയോ സംഭരിക്കാൻ പരാജയപ്പെടുകയോ ചെയ്യൽ;
 • മറ്റൊരു ഉപയോക്താവിന്‍റെ ഏതെങ്കിലും നടപടി അല്ലെങ്കിൽ പെരുമാറ്റം;
 • കൃത്യമായ അക്കൗണ്ട് വിവരങ്ങൾ ഞങ്ങൾക്ക് നൽകുന്നതിലുള്ള നിങ്ങളുടെ പരാജയം;
 • അല്ലെങ്കിൽ നിങ്ങളുടെ പാസ്‌വേഡ് അല്ലെങ്കിൽ അക്കൗണ്ട് വിശദാംശങ്ങൾ സുരക്ഷിതവും രഹസ്യാത്മകവും ആയി സൂക്ഷിക്കുന്നതിലുള്ള നിങ്ങളുടെ പരാജയം.

ആഭ്യന്തരവും സ്വകാര്യവുമായ ഉപയോഗത്തിനു മാത്രമാണ് ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഞങ്ങൾ നൽകുന്നതെന്ന കാര്യം ദയവായി ശ്രദ്ധിക്കുക. ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഏതെങ്കിലും വാണിജ്യ അല്ലെങ്കിൽ ബിസിനസ് കാര്യങ്ങൾക്കായി ഉപയോഗിക്കില്ലെന്ന് നിങ്ങൾ സമ്മതിക്കണം. നിങ്ങൾക്ക് എന്തെങ്കിലും നഷ്ടമോ ലാഭമോ ബിസിനസ് നഷ്ടമോ ജനപ്രീതിയിലെ നഷ്ടമോ ബിസിനസ് പ്രശസ്തിയിലെ നഷ്ടമോ ബിസിനസ് തടസ്സമോ അല്ലെങ്കിൽ ബിസിനസ് അവസര നഷ്ടമോ സംഭവിച്ചതിന് ഞങ്ങൾക്ക് ബാധ്യതയൊന്നും ഉണ്ടായിരിക്കില്ല.

ഞങ്ങൾ വിതരണം ചെയ്ത ന്യൂനതയുള്ള ഡിജിറ്റൽ ഉള്ളടക്കം നിങ്ങൾക്ക് സ്വന്തമായ ഒരു ഡിവൈസ് അല്ലെങ്കിൽ ഡിജിറ്റൽ ഉള്ളടക്കം കേടാക്കുകയും ഇത് സംഭവിച്ചത് ഞങ്ങളുടെ ഉചിതമായ ശ്രദ്ധയും പാടവവും ഇല്ലാത്തതിനാൽ ആയിരിക്കുകയും ആണെങ്കിൽ ഞങ്ങൾ ഒന്നുകിൽ ആ കേടുപാടുകൾ പരിഹരിക്കുകയോ നിങ്ങൾക്ക് നഷ്ടപരിഹാരം നൽകുകയോ ചെയ്യും. എന്നിരുന്നാലും. സൗജന്യമായി നിങ്ങൾക്ക് വാഗ്ദാനം ചെയ്ത ഏതെങ്കിലും അപ്‌ഡേറ്റ് ബാധകമാക്കാനുള്ള ഞങ്ങളുടെ ഉപദേശം പാലിച്ചു കൊണ്ട് ഒഴിവാക്കാമായിരുന്ന കേടുപാടുകൾക്ക് അല്ലെങ്കില്‍ ഇൻസ്റ്റലേഷൻ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നതിൽ നിങ്ങൾ പരാജയപ്പെട്ടതിനാൽ ഉണ്ടായ കേടുപാടുകൾക്ക് അല്ലെങ്കിൽ ഞങ്ങൾ ഉപദേശിച്ച ചുരുങ്ങിയ സിസ്റ്റം ആവശ്യകതകൾ ഇല്ലാത്തതിനാൽ ഉണ്ടായ കേടുപാടുകൾക്ക് ഞങ്ങൾക്ക് ബാധ്യത ഉണ്ടായിരിക്കില്ല.

ഇത്തരത്തിൽ ഏതെങ്കിലും നഷ്ടം ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ഞങ്ങൾ ഉപദേശം നൽകാത്തതിനാൽ അല്ലെങ്കിൽ അത് തീർച്ചയായും അറിഞ്ഞിരിക്കേണ്ടത് ഉള്ളതിനാൽ ആയാലും ഞങ്ങളുടെ ബാധ്യതയുടെ ഈ പരിമിതികൾ നിങ്ങൾക്ക് ബാധകമായിരിക്കും.

ഞങ്ങളുടെ സർവീസ് നിങ്ങൾ ഉപയോഗിച്ചതു കൊണ്ട് നിങ്ങൾക്ക് ബാധകമായേക്കാവുന്ന ഏതെങ്കിലും മൊബൈൽ നിരക്കുകളുടെ, ടെക്‌സ്റ്റ്-മെസേജിങ്, ഡാറ്റാ നിരക്കുകൾ അടക്കം, ഉത്തരവാദിത്തം നിങ്ങൾക്ക് ആയിരിക്കും. ആ നിരക്കുകൾ എത്രയാകും എന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, ഈ സേവനം ഉപയോഗിക്കും മുമ്പ് നിങ്ങളുടെ സേവന ദായകനോട് അക്കാര്യം നിങ്ങൾ ചോദിച്ചറിയണം.

നിയമം അനുവദിക്കുന്നതിന്‍റെ പരമാവധി വരെ, ഈ സേവനങ്ങൾ നിങ്ങൾ ഉപയോഗിച്ചതിലൂടെ ഏതെങ്കിലും മൂന്നാം കക്ഷിയുമായി നിങ്ങൾക്ക് ഉണ്ടാകുന്ന ഏത് തർക്കവും, ഉദാഹരണമായി ഇനി പറയുന്നവ അടക്കമുള്ളതാണെങ്കിലും അതിൽ പരിമിതപ്പെടാതെ, ഏതെങ്കിലും കരിയർ, പകർപ്പവകാശ ഉടമ അല്ലെങ്കിൽ മറ്റ് ഉപയോക്താവ് എന്നിങ്ങനെയുള്ള മൂന്നാം കക്ഷിക്കും നിങ്ങൾക്കും ഇടയിൽ നേരിട്ട് ഉണ്ടാകുന്ന ഏത് തർക്കത്തിൽ നിന്നും ഇത്തരം തർക്കങ്ങളുമായി ബന്ധപ്പെട്ട് അല്ലെങ്കിൽ അതിൽ നിന്ന് ഉണ്ടാകുന്ന അറിഞ്ഞതോ അറിയാത്തതോ ആയ എല്ലാത്തരം ക്ലെയിമുകൾ, ഡിമാൻഡുകൾ, കേടുപാടുകൾ (യഥാർത്ഥത്തിൽ ഉള്ളതും ആകസ്മികമായതും) എന്നിവയിൽ നിന്ന് പിൻവലിക്കാനാവാത്ത വിധം നിങ്ങൾ ഞങ്ങളെയും ഞങ്ങളുടെ അഫിലിയേറ്റുകളെയും മുക്തമാക്കണം.

11. മറ്റ് വ്യവസ്ഥകൾ

എ. ബാധകമായ നിയമവും നിയമാധികാര പരിധിയും. അനുബന്ധ വ്യവസ്ഥകൾക്ക് വിധേയമായി- ഈ വ്യവസ്ഥകൾ, അവയുടെ പ്രതിപാദ്യ വിഷയവും അവയുടെ രൂപീകരണവും ഇന്ത്യൻ നിയമങ്ങൾക്ക് അനുസൃതമായുള്ളതാണ്. ഈ വ്യവസ്ഥകളിൽ നിന്ന് അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഏത് തർക്കവും, ഈ വ്യവസ്ഥകളുടെ അസ്തിത്വം, സാധുത അല്ലെങ്കിൽ റദ്ദാക്കൽ എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും ചോദ്യങ്ങൾ അടക്കം, നിലവിൽ പ്രാബല്യത്തിലുള്ള സിങ്കപ്പൂർ ഇന്‍റർനാഷണൽ ആർബിട്രേഷൻ സെന്‍ററിന്‍റെ ആർബിട്രേഷൻ നിയമങ്ങൾക്ക് (“എസ് ഐ എ സി നിയമങ്ങൾ'') അനുസൃതമായുള്ള ആർബിട്രേഷനിലേക്ക് റഫർ ചെയ്യുകയും അന്തിമമായി പരിഹരിക്കുകയും ചെയ്യും. ഈ നിയമങ്ങൾ ഈ വകുപ്പിൽ റഫറൻസിനായി കൂട്ടിച്ചേർക്കേണ്ടതുണ്ട്. ആ ആർബിട്രേഷൻ നടക്കുന്നത് ദൽഹിയിൽ ആയിരിക്കും. ഈ ട്രിബ്യൂണലിൽ മൂന്ന് (3) ആർബിട്രേറ്റർമാരായിരിക്കും ഉണ്ടായിരിക്കുക. ഇംഗ്ലീഷ് ആയിരിക്കും ആർബിട്രേഷൻ ഭാഷ.

ബി. ഓപ്പൺ സോഴ്‌സ്. ഈ പ്ലാറ്റ്‌ഫോമിൽ നിശ്ചിത ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ അടങ്ങിയിട്ടുണ്ട്. ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറിന്‍റെ ഓരോ വസ്തുവും അതിന് സ്വന്തമായ ബാധകമായ ലൈസൻസ് വ്യവസ്ഥകൾക്ക് വിധേയമാണ്, അത് ഓപ്പൺ സോഴ്‌സ് നയത്തിൽ കാണാവുന്നതുമാണ്.

സി. മുഴുവൻ കരാറും. ഈ വ്യവസ്ഥകൾ (താഴെയുള്ള അനുബന്ധ വ്യവസ്ഥകൾ അടക്കം) നിങ്ങൾക്കും ബൈറ്റ്ഡാൻസിനും ഇടയിൽ ഒരു സമ്പൂർണ നിയമ കരാർ ആയി നിലകൊള്ളുകയും ഈ സേവനങ്ങളുടെ നിങ്ങളുടെ ഉപയോഗത്തെ നിയന്ത്രിക്കുകയും ഈ സേവനങ്ങളുമായി ബന്ധപ്പെട്ട് നിങ്ങളും ബൈറ്റ്ഡാൻസും തമ്മിൽ മുമ്പ് ഉണ്ടായിരുന്ന ഏതെങ്കിലും കരാറുകൾക്ക് പൂർണമായും പകരമാകുകയും ചെയ്യും.

ഡി. ലിങ്കുകൾ. ന്യായവും നിയമപരവുമായ രീതിയിൽ ചെയ്യാന്‍ കഴിയുന്ന പക്ഷം നിങ്ങളെ ഞങ്ങളുടെ ഹോം പേജിൽ ലിങ്ക് ചെയ്‌തേക്കാം. ഞങ്ങളുടെ പ്രശസ്തിക്ക് ക്ഷതം വരുത്തുകയോ അതിൽ നിന്ന് അവസരം മുതലെടുക്കുകയോ ചെയ്യരുത്. ഞങ്ങളുടെ ഭാഗത്ത് നിലവില്ലാത്ത അസോസിയേഷനോ അംഗീകാരത്തിനോ സാക്ഷ്യപ്പെടുത്തലിനോ നിർദ്ദേശം നൽകുന്നതിനായി നിങ്ങൾ ഒരു ലിങ്ക് സ്ഥാപിക്കരുത്. നിങ്ങൾക്ക് സ്വന്തമല്ലാത്ത ഏതെങ്കിലും വെബ്‌സൈറ്റുകളിൽ ഞങ്ങളുടെ സർവീസുകളുടെ ലിങ്ക് നിങ്ങൾ സ്ഥാപിക്കരുത്.നിങ്ങൾ ലിങ്ക് ചെയ്യുന്ന വെബ്‌സൈറ്റ് മുകളിൽ “ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾ ആക്‌സെസ് ചെയ്യുന്നതും ഉപയോഗിക്കുന്നതും” എന്നതിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഉള്ളടക്ക നിലവാരങ്ങൾ എല്ലാ അർത്ഥത്തിലും പാലിക്കുന്നതായിരിക്കണം. മുൻകൂർ അറിയിപ്പില്ലാതെ ലിങ്കിങ് അനുവാദം പിൻവലിക്കാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമായിരിക്കും.

ഇ. പ്രായപരിധി. 13 വയസ്സും അതിനു മുകളിലും പ്രായമുള്ളവർക്ക് മാത്രമുള്ളതാണ് ഈ സർവീസുകൾ (അനുബന്ധ വ്യവസ്ഥകൾ-നിയമാധികാരപരിധി-നിശ്ചിതം-ൽ ചിട്ടപെടുത്തിയേക്കാവുന്ന അഡീഷണൽ പരിധികൾ അടക്കം). ഈ സർവീസുകൾ ഉപയോഗിക്കുന്നതിലൂടെ, ഇവിടെ ചൂണ്ടിക്കാണിച്ചിരിക്കുന്ന ഉചിതമായ പ്രായപരിധിക്കു പുറത്താണ് നിങ്ങൾ എന്ന് സ്ഥിരീകരിക്കുകയാണ്. മുകളിൽ ചൂണ്ടിക്കാണിച്ചിരിക്കുന്ന പ്രായപരിധിയിൽ താഴെയുള്ള ആരെങ്കിലും ഈ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ഞങ്ങൾക്ക് അറിവ് ലഭിക്കുകയാണെങ്കിൽ, ആ ഉപയോക്താവിന്‍റെ അക്കൗണ്ട് ഞങ്ങൾ റദ്ദാക്കും.

എഫ്. ഒഴിവാക്കൽ അല്ല. ഈ വ്യവസ്ഥകളിലെ ഏതെങ്കിലും പ്രൊവിഷൻ ഉറപ്പാക്കുന്നതിലോ നടപ്പാക്കുന്നതിലോ ഉള്ള ഞങ്ങളുടെ പരാജയം ഏതെങ്കിലും പ്രൊവിഷനോ അവകാശമോ ഒഴിവാക്കി എന്ന് അർത്ഥം ഇല്ല.

ജി. സുരക്ഷ. ഞങ്ങളുടെ സർവീസുകൾ സുരക്ഷിതമോ ബഗുകൾ അല്ലെങ്കിൽ വൈറസുകൾ മുക്തമെന്നോ ഞങ്ങൾ ഉറപ്പു നൽകുന്നില്ല. ഇൻഫർമേഷൻ ടെക്‌നോളജി, കമ്പ്യൂട്ടർ പ്രോഗ്രാമുകൾ, പ്ലാറ്റ്‌ഫോം എന്നിവ ഞങ്ങളുടെ സർവീസുകൾ ആക്‌സെസ് ചെയ്യാൻ കോൺഫിഗർ ചെയ്യേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. നിങ്ങൾ നിങ്ങളുടെ സ്വന്തം വൈറസ് പ്രൊട്ടക്ഷൻ സോഫ്റ്റ്‌വെയർ ഉപയോഗിക്കണം.

എച്ച്.സെവറബിലിറ്റി. ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ നിയമാധികാരമുള്ള ഏതെങ്കിലും കോടതി ഈ വ്യവസ്ഥകളിലെ പ്രൊവിഷൻ അസാധുവാണെന്ന് വിധിച്ചാൽ, മറ്റ് വ്യവസ്ഥകളെ ബാധിക്കാതെ ഈ വ്യവസ്ഥകളിൽ നിന്ന് ആ പ്രൊവിഷൻ നീക്കം ചെയ്യുകയും ഈ വ്യവസ്ഥകളിലെ അവശേഷിക്കുന്ന പ്രൊവിഷനുകൾ തുടർന്നും സാധുവും പ്രാബല്യത്തിലായിരിക്കുകയും ചെയ്യും.