സുരക്ഷാ കേന്ദ്രം
- നിങ്ങളുടെ അക്കൗണ്ട് സ്വകാര്യമാക്കുവാനാണു തെരഞ്ഞെടുപ്പാണു നിങ്ങള് കൈക്കൊള്ളുന്നതെങ്കില് നിങ്ങളെ ഫോളോ ചെയ്യുന്നവരെ അംഗീകരിക്കാനോ നിരസിക്കാനോ സാധിക്കും. നിങ്ങള് അപ് ലോഡു ചെയ്യുന്ന ഉള്ളടക്കം ഫോളോ ചെയ്യുന്നവര്ക്കു മാത്രമായി പരിമിതപ്പെടുത്താനും സാധിക്കും. എങ്ങനെയെന്ന് മനസ്സിലാക്കൂ
- ഒരു സ്വകാര്യ അക്കൗണ്ട് ഉള്ളപ്പോൾ പോലും, പ്രൊഫൈൽ ഫോട്ടോയും യൂസര് നെയിമും ഹ്രസ്വ ജീവചരിത്രവും അടങ്ങുന്ന നിങ്ങളുടെ പ്രൊഫൈൽ വിവരം എല്ലാ ഉപയോക്താക്കൾക്കും ദൃശ്യമാകുമെന്ന് ഓർക്കുക. നിങ്ങളുടെ പ്രൊഫൈലിൽ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടുത്തരുത്; നിങ്ങളുടെ പ്രൊഫൈൽ പേജ് എഡിറ്റ് ചെയ്ത് പ്രൊഫൈൽ ഓൺലൈൻ മേഖലയിൽ അനുയോജ്യമാണെന്ന് ഉറപ്പുവരുത്താം. എങ്ങനെയെന്ന് മനസ്സിലാക്കൂ
- എല്ലാ പ്രേക്ഷകർക്കും ഉചിതമായിരിക്കാൻ സാദ്ധ്യതയില്ലാത്ത ഉള്ളടക്കത്തിന്റെ ദൃശ്യപരത പരിമിതപ്പെടുത്താൻ അക്കൗണ്ട് സെറ്റിങ്സ് തലത്തിലുള്ള ഒരു ഓപ്ഷനാണ് നിയന്ത്രിത മോഡ് പ്രവർത്തനസജ്ജമാക്കൽ. എങ്ങനെയെന്ന് മനസ്സിലാക്കൂ
- ചിലസമയങ്ങളിൽ, ഓൺലൈനിൽ ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്തുന്നത് സഹായകരമാകാം. സ്ക്രീൻ സമയ മാനേജുമെന്റ് പ്രവർത്തനസജ്ജമാക്കിയാൽ, നിങ്ങളെ ആപ്പിൽ 2 മണിക്കൂർ വരെ തുടരാൻ ഞങ്ങൾ സഹായിക്കും. എങ്ങനെയെന്ന് മനസ്സിലാക്കൂ
- ഏത് ഓൺലൈൻ അക്കൗണ്ടിനും ഒരു ശക്തമായ പാസ്വേഡ് തിരഞ്ഞെടുക്കുന്നത് നല്ലൊരു ആശയമാണ്, മൂന്നാം കക്ഷി സൈറ്റുകൾ പോലുള്ള വയില് നിന്ന് നിങ്ങളുടെ പാസ്വേഡ് പരിരക്ഷിതമാക്കുക, വ്യത്യസ്ത സേവനങ്ങൾക്ക് വ്യത്യസ്ത പാസ്വേഡുകൾ ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കുക. . സംശയകരമായ എന്തെങ്കിലും പ്രവര്ത്തനങ്ങള് ശ്രദ്ധയില് പെട്ടാല് അത് നിങ്ങളുടെ TikTok അക്കൗണ്ട് അപഹരിക്കപ്പെട്ടേക്കാം എന്ന സൂചനയാണു നല്കുന്നത് എന്നു മനസിലാക്കണം. നിങ്ങൾക്ക് പാസ്വേഡ് മാറ്റുകയോ സഹായത്തിന് ഞങ്ങളെ ബന്ധപ്പെടുകയോ ചെയ്യാം. എങ്ങനെയെന്ന് മനസ്സിലാക്കൂ