സുരക്ഷാ കേന്ദ്രം

ഹലോ, രക്ഷിതാക്കളേ! ഈ പേജിൽ TikTok-നെക്കുറിച്ചും നിങ്ങളുടെ കൗമാരപ്രായമുള്ള കുട്ടിക്ക് ആപ്പിലും കമ്മ്യൂണിറ്റിയിലും മികച്ച അനുഭവം ഉണ്ടായിരിക്കാൻ സഹായിക്കുന്ന വിധത്തെ സംബന്ധിച്ചും മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കുന്ന വിവരങ്ങളും മാര്‍ഗ്ഗങ്ങളും കാണാവുന്നതാണ്.

പൊതുവായി പറയുകയാണെങ്കിൽ, നിങ്ങളുടെ കൗമാരപ്രായമുള്ള കുട്ടിയുടെ മൊത്തത്തിലുള്ള ഓൺലൈൻ അനുഭവത്തിൽ ഒരു സജീവ പങ്കാളിത്തം വഹിക്കാൻ ഞങ്ങൾ നിങ്ങളെ പ്രചോദിപ്പിക്കുകയാണ് ചെയ്യുന്നത്. ഇന്റർനെറ്റ് സുരക്ഷ, ഓൺലൈൻ സ്വകാര്യത, അവർക്ക് ലഭ്യമായ ഓപ്‌ഷനുകൾ എന്നിവ സംബന്ധിച്ചറിയാൻ നേരത്തെ തന്നെ സംഭാഷണം ആരംഭിക്കുക. നിങ്ങളുടെ മാർഗ്ഗനിർദ്ദേശം വിലയേറിയതാകാം!

എന്താണ് TikTok?

ചെറുരൂപത്തിലുള്ള മൊബൈൽ വീഡിയോകൾക്കുള്ള ലോകത്തിലെ മുൻനിര ലക്ഷ്യസ്ഥാനമാണ് TikTok. ലോകത്തിലെ സർഗ്ഗാത്മകതയും അറിവും ദൈനംദിന ജീവിതത്തിൽ പ്രധാനപ്പെട്ട നിമിഷങ്ങളും പകർത്തി അവതരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. TikTok എല്ലാവരെയും അവരുടെ സ്‌മാർട്ട്‌ഫോണുകളിൽ നിന്നുതന്നെ നേരിട്ട് ഒരു സൃഷ്ടികര്‍ത്താവാകാനുള്ള കഴിവ് നൽകുന്നു, ഉപയോക്താക്കളുടെ വീഡിയോകൾ മുഖേന അവരുടെ താൽപ്പര്യങ്ങളും സർഗ്ഗാത്മക ആവിഷ്‌കാരങ്ങളും പങ്കിടാൻ അവരെ പ്രചോദിപ്പിക്കുന്നതിലൂടെ ഒരു കമ്മ്യൂണിറ്റി കെട്ടിപ്പടുക്കാൻ ഞങ്ങൾക്ക് പ്രതിബദ്ധതയുണ്ട്.

TikTok ആരെ ഉദ്ദേശിച്ചുള്ളതാണ്?

13 വയസ്സും അതിനുമുകളിലും പ്രായമുള്ള ഉപയോക്താക്കളെ ഉദ്ദേശിച്ചുള്ളതാണ് TikTok. 13 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ ആപ്പ് ഉപയോഗിക്കാൻ അനുവദിക്കരുത്.

13 വയസ്സിൽ താഴെയുള്ള നിങ്ങളുടെ കുട്ടി ഒരു TikTok അക്കൗണ്ടിനായി രജിസ്റ്റർ ചെയ്‌തത് ശ്രദ്ധയിൽപ്പെട്ടാൽ, https://www.tiktok.com/legal/report/privacy എന്ന വിലാസത്തിൽ ഞങ്ങളെ വിവരമറിയിക്കാം. ഞങ്ങൾ തൽക്ഷണം ഉചിതമായ നടപടി കൈക്കൊള്ളുന്നതാണ്.

ഉചിതമായ ഉപയോഗം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങളുടെ സേവന നിബന്ധനകളും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങളും കാണുക.

കൗമാരപ്രായമുള്ള എന്റെ കുട്ടി TikTok ഡൗൺലോഡ് ചെയ്യുന്നത് തടയാനാകുമോ?

നിങ്ങളുടെ കൗമാരപ്രായമുള്ള കുട്ടിയുടെ ഇന്റർനെറ്റ് ഉപയോഗം, അവർ ഡൗൺലോഡ് ചെയ്‌തേക്കാവുന്ന ഏതെങ്കിലും ആപ്പുകൾ ഉൾപ്പെടെയുള്ളവ നിങ്ങ ൾ നിരീക്ഷിക്കേണ്ടതാണ് . iOS-ഉം Android-ഉം ഉപകരണത്തിൽ തന്നെ നിശ്ചിത ആപ്പുകളും സവിശേഷതകളും സിനിമകളും സംഗീതവും മറ്റും തടയാനോ പരിമിതപ്പെടുത്താനോ അനുവദിക്കുന്ന രക്ഷാകർതൃ നിയന്ത്രണങ്ങൾ നൽകുന്നുണ്ട്.

TikTok എന്നത് 13 വയസ്സും അതിന് മുകളിലും പ്രായമുള്ള ഉപയോക്താക്കളെ ഉദ്ദേശിച്ചുള്ളതാകയാൽ, ഞങ്ങൾ ഇതിന് കർശനമായ 12+ ആപ്പ് സ്റ്റോർ റേറ്റിംഗ് നൽകിയിട്ടുണ്ട്. നിങ്ങളുടെ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഫോണിൽ നിന്നും ആപ്പിനെ എളുപ്പത്തിൽ തടയുന്നതിന് ഉപകരണം അടിസ്ഥാനമാക്കിയുള്ള രക്ഷാകർതൃ നിയന്ത്രണങ്ങൾ ഉപയോഗിക്കാൻ ഇത് അനുവദിക്കുന്നു.

രക്ഷാകർതൃ നിയന്ത്രണങ്ങളും (അല്ലെങ്കിൽ \"നിയന്ത്രണങ്ങൾ') അവ എങ്ങനെ പ്രവർത്തനസജ്ജമാക്കാമെന്നതും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് Apple App Store അല്ലെങ്കിൽ Google Play Store നിർദ്ദേശങ്ങൾ കാണുക.

എന്റെ കൗമാരപ്രായമുള്ള കുട്ടിയുടെ വീഡിയോകൾ ആരെല്ലാം കാണും,അവർക്ക് ആരെല്ലാം സന്ദേശങ്ങൾ അയയ്‌ക്കും തുടങ്ങിയ കാര്യങ്ങൾ എങ്ങനെ നിയന്ത്രിക്കാൻ കഴിയും?

ഉപയോക്താക്കളുടെ അക്കൗണ്ട് സ്വകാര്യമാക്കി മാറ്റുന്നതിലൂടെ അവർ അപ്‌ലോഡ് ചെയ്‌ത ഉള്ളടക്കം കാണാനും അവരെ പിന്തുടരാനും അവർക്ക് സന്ദേശങ്ങൾ അയയ്‌ക്കാനും ആർക്കെല്ലാം കഴിയുമെന്ന കാര്യത്തിൽ നമുക്ക് നിയന്ത്രണമേര്‍പ്പെടുത്താൻ കഴിയും. ഒരു സ്വകാര്യ അക്കൗണ്ട് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് പിന്തുടരുന്നയാളുകളെ അംഗീകരിക്കാനോ നിരസിക്കാനോ അവർ അപ്‌ലോഡ് ചെയ്യുന്ന ഉള്ളടക്കവും ലഭിക്കുന്ന സന്ദേശവും പിന്തുടരുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്താനോ കഴിയുന്നു.

ഉപയോക്താവിനുള്ളത് ഒരു പൊതു പ്രൊഫൈൽ ആണെങ്കിൽ, TikTok ആപ്പിൽ സൈനിൻ ചെയ്യുന്ന ആർക്കും ആ ഉപയോക്താവിന്റെ പൊതു വീഡിയോകൾ കാണാനാകും. എങ്കിലും, അംഗീകൃതമായി പിന്തുടരുന്നവർക്ക് മാത്രമേ ആ ഉപയോക്താവിന് സന്ദേശമയയ്‌ക്കാനാകൂ.

ഉപയോക്താവ് തിരഞ്ഞെടുക്കുന്നത് ഒരു സ്വകാര്യ അക്കൗണ്ടോ പൊതു അക്കൗണ്ടോ ആകട്ടെ, അവർക്ക് എപ്പോഴും ഈ കാര്യങ്ങൾ ചെയ്യാനാകും:

  • അവരെ ബന്ധപ്പെടുന്നതിൽ നിന്നും മറ്റൊരാളെ ഏതുസമയത്തും തടയാം
  • മറ്റൊരു ഉപയോക്താവ് വീഡിയോ ഉള്ളടക്കം കാണുന്നത് തടയുന്നതിന് അത് സ്വകാര്യമാക്കി സംരക്ഷിക്കാം
  • അഭിപ്രായങ്ങളിലോ ഡ്യുയറ്റുകളിലോ സന്ദേശങ്ങളിലോ നിയന്ത്രണങ്ങൾ പ്രവർത്തനസജ്ജമാക്കാം

നിങ്ങളുടെ കൗമാരപ്രായമുള്ള കുട്ടിയുടെ TikTok അനുഭവം നിയന്ത്രിക്കാൻ അവരെ സഹായിക്കുന്ന കൂടുതൽ ക്രമീകരണത്തിന്, ഞങ്ങളുടെ 'ടൂളുകൾ' എന്ന പേജ് സന്ദർശിക്കുക.

ശ്രദ്ധിക്കൂ: ഒരു സ്വകാര്യ അക്കൗണ്ട് ഉള്ളപ്പോൾ പോലും, പ്രൊഫൈൽ ഫോട്ടോയും ഉപയോക്തൃനാമവും ഹ്രസ്വ ജീവചരിത്രവും അടങ്ങുന്ന നിങ്ങളുടെ പ്രൊഫൈൽ വിവരം എല്ലാ ഉപയോക്താക്കൾക്കും ദൃശ്യമാകുമെന്ന് ഓർക്കുക. നിങ്ങളുടെ കൗമാരപ്രായമുള്ള കുട്ടിയുടെ പേരോ വിലാസമോ ഫോൺ നമ്പറോ പോലുള്ള വ്യക്തിഗത വിവരങ്ങൾ അവന്റെ/അവളുടെ പ്രൊഫൈലിൽ വെളിപ്പെടുത്തരുതെന്ന് ഉപദേശിക്കുക.

കൗമാരപ്രായമുള്ള എന്റെ കുട്ടിക്ക് അനുചിതമായ ഉള്ളടക്കമോ പെരുമാറ്റരീതിയോ എങ്ങനെ റിപ്പോർട്ടുചെയ്യാനാകും?

നിങ്ങളോ കൗമാരപ്രായമുള്ള കുട്ടിയോ ഞങ്ങളുടെ സേവന നിബന്ധനകൾ ലംഘിക്കാനിടയുള്ള എന്തെങ്കിലും കാണുകയാണെങ്കിൽ, ഞങ്ങളുടെ മോഡറേഷൻ ടീമിന് അവലോകനം ചെയ്‌ത് ഉചിതമായ നടപടിയെടുക്കാൻ കഴിയുന്നതിനായി അത് റിപ്പോർട്ടു ചെയ്യുക. നിങ്ങൾക്ക് ആപ്പിൽ നിന്നുതന്നെ ഒരു നിശ്ചിത വീഡിയോയോ ഉപയോക്താവിനെയോ അഭിപ്രായമോ റിപ്പോർട്ടുചെയ്യാം.

അതിനുപുറമെ, നിങ്ങളുടെ കൗമാരപ്രായമുള്ള കുട്ടിക്ക് അവരുടെ ഉള്ളടക്കം കാണുന്നതിൽ നിന്നോ അവർക്ക് സന്ദേശങ്ങൾ അയയ്‌ക്കുന്നതിൽ നിന്നോ മറ്റൊരു ഉപയോക്താവിനെ തടയാനും കഴിയുന്നതാണ്.