TikTok-ന് ഒരാമുഖം

ചെറുരൂപത്തിലുള്ള മൊബൈൽ വീഡിയോകൾക്കുള്ള ലോകത്തിലെ മുൻനിര ലക്ഷ്യസ്ഥാനമാണ് TikTok. ലോകത്തിലെ സർഗ്ഗാത്മകതയും അറിവും ദൈനംദിന ജീവിതത്തിൽ പ്രധാനപ്പെട്ട നിമിഷങ്ങളും പകർത്തി അവതരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. TikTok എല്ലാവരെയും അവരുടെ സ്‌മാർട്ട്‌ഫോണുകളിൽ നിന്നുതന്നെ നേരിട്ട് ഒരു സ്രഷ്‌ടാവാകാനുള്ള കഴിവ് നൽകുന്നു, ഉപയോക്താക്കളുടെ വീഡിയോകൾ മുഖേന അവരുടെ താൽപ്പര്യങ്ങളും സർഗ്ഗാത്മക ആവിഷ്‌കാരങ്ങളും പങ്കിടാൻ അവരെ പ്രചോദിപ്പിക്കുന്നതിലൂടെ ഒരു കമ്മ്യൂണിറ്റി കെട്ടിപ്പടുക്കാൻ ഞങ്ങൾക്ക് പ്രതിബദ്ധതയുണ്ട്. TikTok-ന് ബീജിങ്ങ്, ബെർലിൻ, ജക്കാർത്ത, ലണ്ടൻ, ലോസ് ഏഞ്ചൽസ്, മോസ്‌കോ, മുംബൈ, സാവോ പോളോ, സിയോൾ, ഷാങ്‌ഹായ്, സിംഗപ്പൂർ, ടോക്കിയോ എന്നിവടങ്ങളിൽ ഓഫീസുകളുണ്ട്. 2018-ൽ, ലോകത്തിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പായിരുന്നു TikTok. ലോകമെമ്പാടും iOS-നായും Android-നായും TikTok ലഭ്യമാണ്.