Legal

സര്‍വ്വീസ് നിബന്ധനകള്‍

ഒടുവില്‍ അപ്ഡേറ്റ് ചെയ്തത് : ഫെബ്രുവരി 2020


പൊതു നിബന്ധനകൾ - ഇന്ത്യന്‍ നിവാസികളായ ഉപയോക്താക്കള്‍ക്ക് 

1. നിങ്ങളുടെ ഞങ്ങളുമായുള്ള ബന്ധം

'ടിക് ടോക്ക് (''പ്ലാറ്റ്‌ഫോം'') ലേക്ക് സ്വാഗതം, ബൈറ്റ്‍ഡാന്‍സ് ഇന്ത്യ ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡാണ് ഇത് ലഭ്യമാക്കുന്നത്. സര്‍വ്വീസുകള്‍ ലഭ്യമാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഞങ്ങളുടെ ബ്രാന്‍ഡ് ആണ് ടിക് ടോക്ക്. ഇന്ത്യയില്‍ നിന്ന് ഈ സര്‍വ്വീസുകള്‍ ഉപയോഗിക്കുമ്പോള്‍, അതനുസരിച്ച് ദയവായി  "ടിക് ടോക്ക്", "നമ്മൾ" അല്ലെങ്കിൽ "ഞങ്ങൾ" എന്ന് വായിക്കുക 

2000-ലെ വിവര സാങ്കേതികവിദ്യാ ആക്ട് അനുസരിച്ചുള്ള, ഒരു ഇലക്ട്രോണിക് കരാറിന്‍റെ രൂപത്തിലുള്ള ഈ സേവന നിബന്ധനകളാണ് (''നിബന്ധനകൾ'') നിങ്ങൾ വായിക്കുന്നത്; അതുകൊണ്ടുതന്നെ അതോടനുബന്ധിച്ചു വായിക്കേണ്ട നിയമങ്ങൾ പ്രകാരമുള്ള വ്യവസ്ഥകളിൻകീഴിലായിരിക്കും ഇത് വരിക; അതിനാൽ നമ്മൾ തമ്മിലുള്ള ബന്ധത്തിന്‍റെ നിയന്ത്രണച്ചുമതലയുള്ള, നിങ്ങൾക്കും ഞങ്ങൾക്കുമിടയിൽ ഉള്ള ഒരു കരാറായി ഇത് വർത്തിക്കുന്നു. എന്നു മാത്രമല്ല നിങ്ങൾ ആക്‌സസ് ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യാനിടയുള്ള പ്ലാറ്റ്‌ഫോം, ഇതുമായി ബന്ധപ്പെട്ട ഞങ്ങളുടെ വെബ്‌സൈറ്റുകൾ, സേവനങ്ങൾ, ആപ്ലിക്കേഷനുകൾ, ഉൽപ്പന്നങ്ങൾ, ഉള്ളടക്കങ്ങൾ എന്നിവയുടെ കാര്യത്തിൽ ഇത് നിബന്ധനകളും വ്യവസ്ഥകളും മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നു. (എല്ലാം ചേർത്ത് ''സേവനങ്ങൾ'' എന്ന് പറയുന്നു). സ്വകാര്യമായതും വാണിജ്യപരമല്ലാത്തതുമായ ഉപയോഗങ്ങൾക്കായാണ് ഞങ്ങളുടെ സേവനങ്ങൾ നൽകപ്പെടുന്നത്. ഈ വ്യവസ്ഥകളുടെ ലക്ഷ്യത്തിന്‍റെ കാര്യത്തിൽ ''നിങ്ങൾ'', ''നിങ്ങളുടെ'' എന്നൊക്കെ പറയുന്നതിന് അർത്ഥം "ഈ സേവനങ്ങളുടെ ഉപയോക്താവായ നിങ്ങൾ" എന്നാണ്.

ഞങ്ങളും നിങ്ങളും തമ്മിൽ നിയമപരമായി പാലിക്കാൻ ചുമതലയുള്ള ഒരു കരാറായി രൂപപ്പെടുന്നവയാണ് ഈ നിബന്ധനകൾ എന്നതിനാൽ, ദയവായി ഇത് ശ്രദ്ധാപൂർവ്വം വായിക്കാനായി വേണ്ടത്ര സമയമെടുക്കുക. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതു വഴി നിങ്ങൾ ഇനി പറയുന്നവ പ്രസ്താവിക്കുകയാണ്:

(a) പാലിക്കാൻ ബാധ്യതയുള്ള ഒരു കരാറിലേര്‍പ്പെടാൻ നിയമപരമായി നിങ്ങൾക്ക് കഴിവുണ്ട്; 

(b) ലൈംഗിക കുറ്റകൃത്യങ്ങൾക്കായി ശിക്ഷിക്കപ്പെട്ട ഒരു വ്യക്തിയല്ല നിങ്ങൾ; 

(c) ഞങ്ങളുടെ നിബന്ധനകളോ നയങ്ങളോ അല്ലെങ്കിൽ നിലവാരമോ ലംഘിച്ചതിന്‍റെ ഫലമായി മുമ്പ് നിങ്ങളുടെ അക്കൗണ്ട് പ്രവർത്തനക്ഷമമല്ലാതാക്കപ്പെട്ടിട്ടുണ്ട്;

(d) ഈ നിബന്ധനകളും, അതിനൊപ്പം സ്വദേശത്തെയും വിദേശത്തെയും ബാധകമായ എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് പ്രവർത്തിച്ചുകൊള്ളാമെന്ന് നിങ്ങൾ സമ്മതിക്കുന്നു.

2. വ്യവസ്ഥകൾ അംഗീകരിക്കൽ

ഞങ്ങളുടെ സേവനങ്ങൾ ആക്‌സസ് ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് വഴി, പാലിക്കാൻ ചുമതലയുള്ള ഒരു കരാർ ടിക് ടോക്കുമായി രൂപപ്പെടുത്താൻ നിങ്ങൾക്ക് കഴിയുമെന്നും, ഈ നിബന്ധനകൾ നിങ്ങൾ അംഗീകരിക്കുന്നു എന്നും, ഇവ അനുസരിച്ചു പ്രവർത്തിക്കാൻ നിങ്ങൾ സമ്മതിക്കുന്നു എന്നും നിങ്ങൾ സ്ഥിരീകരിക്കുകയാണ്. ഞങ്ങളുടെ സേവനങ്ങളിലേക്കുള്ള നിങ്ങളുടെ പ്രവേശനം അല്ലെങ്കിൽ സേവനങ്ങളുടെ ഉപയോഗം ഞങ്ങളുടെ  സ്വകാര്യതാ നയം ങ്ങൾക്കും സാമൂഹിക മാർഗനിർദ്ദേശങ്ങൾക്കും വിധേയമായുള്ളതാണെന്നു മാത്രമല്ല ഇത് നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാനായി ലഭ്യമായിട്ടുള്ള പ്ലാറ്റ്‌ഫോമിലും, അതുപോലെതന്നെ ഇത് നിങ്ങളുടെ മൊബൈൽ ഉപകരണത്തിന് ബാധകമായ ആപ് സ്‌റ്റോറിലും ഉണ്ടാകുകയും ചെയ്യും; അവ ഇതിനാൽ റഫറൻസുകൾ മുഖേന ഉൾപ്പെടുത്തിയിരിക്കുന്നു. ഈ സേവനങ്ങൾ ഉപയോഗിക്കുന്നതു വഴി സ്വകാര്യതാ നയത്തിന്‍റെ നിബന്ധനകൾ നിങ്ങൾ സമ്മതിക്കുകയാണ്.

പ്രത്യേക അനുബന്ധ നിബന്ധനകളുള്ള ഒരു അധികാരപരിധിയിൽ നിന്ന് നിങ്ങൾ സര്‍വ്വീസുകള്‍ ആക്സസ് ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുകയാണെങ്കിൽ, ഓരോ അധികാരപരിധിയിലെയും ചുവടെ നൽകിയിട്ടുള്ള, ഉപയോക്താക്കൾക്ക്  ബാധകമാകുന്ന അനുബന്ധ നിബന്ധനകള്‍ നിങ്ങള്‍ അംഗീകരിക്കുകയും, നിങ്ങൾ‌ സേവനങ്ങൾ‌ ആക്‌സസ് ചെയ്യുന്ന അല്ലെങ്കിൽ‌ ഉപയോഗിക്കുന്ന നിങ്ങളുടെ അധികാരപരിധിക്ക് പ്രസക്തമായ  അധികാരപരിധി കേന്ദ്രീകൃത അനുബന്ധ നിബന്ധനകളും  ഈ നിബന്ധനകളുടെ ബാക്കിയും തമ്മില്‍ വൈരുദ്ധ്യം ഉണ്ടാകുന്ന സാഹചര്യത്തില്‍, പ്രസക്തമായ അധികാരപരിധിയിലെ  അധികാരപരിധി കേന്ദ്രീകൃത അനുബന്ധ നിബന്ധനകള്‍ക്കാണ്  പ്രാധാന്യവും നിയന്ത്രണവും ലഭിക്കുക. നിങ്ങള്‍ ഈ നിബന്ധനകള്‍ അംഗീകരിക്കുന്നില്ലെങ്കിൽ, നിങ്ങൾ ഞങ്ങളുടെ സര്‍വ്വീസുകള്‍ ആക്സസ് ചെയ്യാനോ ഉപയോഗിക്കാനോ പാടില്ല.

ഒരു ബിസിനസിനു വേണ്ടി അല്ലെങ്കിൽ സ്ഥാപനത്തിനുവേണ്ടി ഈ സേവനങ്ങൾ നിങ്ങൾ ആക്‌സസ് ചെയ്യുകയാണ് അല്ലെങ്കിൽ ഉപയോഗിക്കുകയാണ് എങ്കിൽ, (a) ''നിങ്ങൾ'', ''നിങ്ങളുടെ'' എന്നു പറയുന്നമ്പോൾ അതിൽ ആ ബിസിനസോ സ്ഥാപനമോ ഉൾപ്പെടുന്നു. (b) ആ ബിസിനസിനെ അല്ലെങ്കിൽ സ്ഥാപനത്തെ നിങ്ങൾ പ്രതിനിധീകരിക്കുന്നു എന്നും നിങ്ങൾ അതിന്‍റെ ഒരു അംഗീകൃത പ്രതിനിധിയാണ് എന്നും, അതിന്‍റെ പേരിൽ നിങ്ങൾ ഈ നിബന്ധനകൾ സമ്മതിക്കുന്നു എന്നും നിങ്ങൾ ഉറപ്പിക്കുകയാണ്, (c) നിങ്ങളുടെ ബിസിനസോ സ്ഥാപനമോ നിയമപരമായും സാമ്പത്തികമായും നിങ്ങളുടെ ആക്‌സസിന് അല്ലെങ്കിൽ ഉപയോഗത്തിന് ഉത്തരവാദിയാണ്, അതുപോലെ തന്നെ നിങ്ങളുടെ ബിസിനസുമായി അല്ലെങ്കിൽ സ്ഥാപനവുമായി ബന്ധപ്പെട്ട് ഏതെങ്കിലും ജീവനക്കാരോ ഏജന്‍റുമാരോ കരാറുകാരോ ഉൾപ്പെടെ ഇതിന് അനുബന്ധമായി പ്രവർത്തിക്കുന്ന മറ്റുള്ളവർ നിങ്ങളുടെ അക്കൗണ്ട് ആക്‌സസ് ചെയ്യുന്നതിന് അല്ലെങ്കിൽ ഉപയോഗം നടത്തുന്നതിന് നിങ്ങൾ ഉത്തരവാദിയാണ്.

ഞങ്ങളുടെ സേവനം ആക്‌സസ് ചെയ്തുകൊണ്ട് അല്ലെങ്കിൽ ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് ഈ നിബന്ധനകൾ അംഗീകരിക്കാനാകും. അങ്ങനെ ചെയ്യുന്ന സമയം മുതൽ നിങ്ങൾ സേവനങ്ങൾ ആക്‌സസ് ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുമ്പോൾ, നിബന്ധനകൾ സ്വീകാര്യമാണെന്ന് നിങ്ങൾ മനസ്സിലാക്കുകയും സമ്മതിക്കുകയും ചെയ്തതായി ഞങ്ങൾ കണക്കാക്കും.

നിങ്ങളുടെ രേഖകളിലേക്കായി നിബന്ധനകളുടെ ഒരു പകർപ്പ് പ്രിന്‍റ് ചെയ്യുകയോ പകർപ്പെടുക്കുകയോ ചെയ്ത് സൂക്ഷിക്കേണ്ടതാണ്.

3. നിബന്ധനകളിലുള്ള മാറ്റങ്ങൾ

അതതുസമയങ്ങളിൽ ഈ നിബന്ധനകളിൽ ഞങ്ങൾ ഭേദഗതി വരുത്തും, ഉദാഹരണത്തിന് ഞങ്ങളുടെ സേവനങ്ങളുടെ പ്രവർത്തനക്ഷമത ഞങ്ങൾ പരിഷ്‌കരിക്കുമ്പോൾ, അല്ലെങ്കിൽ ഞങ്ങൾ ഓപ്പറേറ്റ് ചെയ്യുന്ന ഒന്നിലേറെ ആപ്പുകൾ അല്ലെങ്കിൽ സേവനങ്ങൾ ഞങ്ങൾ സംയോജിപ്പിക്കുമ്പോൾ, അല്ലെങ്കിൽ നിയന്ത്രണാധികാരികൾ ഏതെങ്കിലും മാറ്റം വരുത്തുമ്പോൾ. ഈ നിബന്ധനകളിലെ ഏതെങ്കിലും വസ്തുനിഷ്ഠമായ മാറ്റങ്ങൾ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെയുള്ള ഒരു അറിയിപ്പു പോലെയുള്ള ഏതെങ്കിലും രീതിയിൽ എല്ലാ ഉപയോക്താക്കളെയും അറിയിക്കാൻ ഞങ്ങൾ വാണിജ്യപരമായി യുക്തിസഹമായ ശ്രമങ്ങൾ പൊതുവിൽ ഉപയോഗിക്കും. എങ്കിലും, അത്തരം ഏതെങ്കിലും മാറ്റങ്ങൾ ഉണ്ടോ എന്നറിയാനായി നിങ്ങൾ നിബന്ധനകൾ പതിവായി നോക്കേണ്ടതാണ്. ഈ നിബന്ധനകളുടെ ഏറ്റവും മുകളിലായി കൊടുത്തിരിക്കുന്ന ''അവസാനമായി പുതുക്കിയ'' തീയതിയും ഞങ്ങൾ പുതുക്കും; ഇത്തരം നിബന്ധനകൾ പ്രാബല്യത്തിലാകുന്ന തീയതി ഏതാണെന്ന് ഇത് വ്യക്തമാക്കും. പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിലായ തീയതി മുതൽ നിങ്ങൾ സേവനങ്ങൾ തുടർന്ന് ആക്‌സസ് ചെയ്യുന്നത് അല്ലെങ്കിൽ ഉപയോഗിക്കുന്നത് അത് നിങ്ങൾക്ക് അവ സ്വീകാര്യമാണെന്നുള്ളതിന്‍റെ സമ്മതമായി കണക്കാക്കും. പുതിയ നിബന്ധനകൾ നിങ്ങൾക്ക് സ്വീകാര്യമല്ലെങ്കിൽ, നിങ്ങൾ സേവനങ്ങൾ ആക്‌സസ് ചെയ്യുന്നത് അല്ലെങ്കിൽ ഉപയോഗിക്കുന്നത് നിർത്തിയിരിക്കണം.

4. നിങ്ങളുടെ അക്കൗണ്ട്

ഞങ്ങളുടെ ചില സേവനങ്ങൾ ആക്‌സസ് ചെയ്യണമെങ്കിൽ അല്ലെങ്കിൽ ഉപയോഗിക്കണമെങ്കിൽ, നിങ്ങൾ ഒരു അക്കൗണ്ട് സൃഷ്ടിച്ചിരിക്കണം. നിങ്ങൾ ഈ അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ, കൃത്യമായതും ഏറ്റവും പുതിയതുമായ വിവരങ്ങൾ നിങ്ങൾ നിർബന്ധമായും നൽകിയിരിക്കണം. നിങ്ങളുടെ വിശദാംശങ്ങളും നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന മറ്റേതെങ്കിലും വിവരങ്ങളും ഏറ്റവും പുതുക്കിയാണ് നൽകേണ്ടത്. ഇവ നിലവിലുള്ളതു പൂർണമായതുമായി വയ്ക്കാൻ നിങ്ങൾ ഇതെല്ലാം കൃത്യമായി പുതുക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

നിങ്ങളുടെ അക്കൗണ്ട് പാസ്‌വേഡ് നിങ്ങൾ രഹസ്യാത്മകമായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്; അതുപോലെ തന്നെ അത് ഏതെങ്കിലും മൂന്നാം കക്ഷിക്ക് നൽകാതിരിക്കേണ്ടതും പ്രധാനമാണ്. ഏതെങ്കിലും മൂന്നാം കക്ഷിക്ക് നിങ്ങളുടെ പാസ്‌വേഡ് അറിയുമെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ അറിയുമോ എന്ന് സംശയമുണ്ടെങ്കിൽ, mailto:feedback@tiktok.com -ലൂടെ അത് ഞങ്ങളെ നിങ്ങൾ അറിയിച്ചിരിക്കണം.

നിങ്ങളുടെ അക്കൗണ്ടിനു കീഴിൽ സംഭവിക്കുന്ന പ്രവർത്തനത്തിന്‍റെ ഏക ഉത്തരവാദി (ഞങ്ങളോടും മറ്റുള്ളവരോടും) നിങ്ങൾ മാത്രമാണെന്ന് നിങ്ങൾ സമ്മതിക്കുന്നു. ഒരു അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ, സ്വയം നിങ്ങളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നിങ്ങൾ നൽകിയിരിക്കണം. വ്യക്തിപരമായ ലക്ഷ്യങ്ങൾക്കു മാത്രമായി ഒരൊറ്റ അക്കൗണ്ട് മാത്രം സൃഷ്ടിക്കുക. 

ഏതു സമയത്തും നിങ്ങളുടെ ഉപയോക്തൃ അക്കൗണ്ട് പ്രവർത്തന രഹിതമാക്കാനും, നിങ്ങൾ അപ്‌ലോഡ് ചെയ്യുകയോ പങ്കു വയ്ക്കുകയോ ചെയ്യുന്ന ഏതെങ്കിലും ഉള്ളടക്കം നീക്കം ചെയ്യുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്യാനും ഉള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്; ഈ നിബന്ധനകൾ വ്യവസ്ഥ ചെയ്യുന്ന എന്തെങ്കിലും കാര്യങ്ങൾ അനുസരിക്കുന്നതിലുള്ള നിങ്ങളുടെ പരാജയം, അല്ലെങ്കിൽ പൂര്‍ണമായും ഞങ്ങളുടെ വിവേചനമനുസരിച്ച് നോക്കുമ്പോള്‍ ഈ സേവനങ്ങൾ തകരാറിലാക്കാനോ വൈകല്യമുണ്ടാക്കാനോ ഇടയാക്കുന്ന അല്ലെങ്കിൽ കാരണമായേക്കാവുന്ന കാര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു; ഏതെങ്കിലും മൂന്നാംകക്ഷിയുടെ അവകാശങ്ങൾ തടസ്സപ്പെടുത്തുകയോ ലംഘിക്കുകയോ ചെയ്യുന്ന അല്ലെങ്കിൽ ബാധകമായ ഏതെങ്കിലും നിയമങ്ങളോ നിയന്ത്രണങ്ങളോ ലംഘിക്കുന്ന തരത്തിലുള്ള നിങ്ങളുടെ പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു.

നിങ്ങളുടെ സ്വകാര്യതയുടെ സംരക്ഷണം ഞങ്ങൾ വളരെ ഗൗരവമായിത്തന്നെ കാണുന്നു, അതുകൊണ്ടുതന്നെ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളുടെ കാര്യത്തിലും 2000-ലെ വിവര സാങ്കേതികവിദ്യാ ആക്ട് അനുസരിച്ചുള്ളതും അതിനു കീഴിലുള്ളതുമായ നിയമങ്ങൾ പ്രകാരമുള്ള ഉന്നത നിലവാരമുള്ള ഡാറ്റാ സംരക്ഷണവും സുരക്ഷാ നടപടികളും ഞങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. ഞങ്ങളുടെ നിലവിലെ സ്വകാര്യതാ നയം ഇവിടെ ലഭ്യമാണ്. 

തുടർന്നും ഞങ്ങളുടെ സേവനങ്ങൾ വീണ്ടും ഉപയോഗിക്കാൻ നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ, നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, അത് ചെയ്യാൻ ഞങ്ങൾക്കു കഴിയും. mailto:feedback@tiktok.com വഴി ദയവായി ഞങ്ങളുമായി ബന്ധപ്പെടുക, ഈ നടപടിക്രമം പൂർത്തീകരിക്കാനുള്ള സഹായവും മാർഗനിർദ്ദേശങ്ങളും ഞങ്ങൾ നൽകുന്നതാണ്. നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്തുകഴിഞ്ഞാൽ, പിന്നെ ആ അക്കൗണ്ട് വീണ്ടും തിരിച്ചെടുക്കാൻ നിങ്ങൾക്ക് കഴിയില്ല അല്ലെങ്കിൽ അതിൽ നിങ്ങൾ ചേർത്ത ഏതെങ്കിലും ഉള്ളടക്കമോ വിവരങ്ങളോ വീണ്ടെടുക്കാൻ നിങ്ങൾക്ക് കഴിയില്ല.

5. ഞങ്ങളുടെ സേവനങ്ങളിലേക്കുള്ള നിങ്ങളുടെ ആക്സസും ഉപയോഗവും

ഈ നിബന്ധനകളും, ബാധകമായ എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ചായിരിക്കും സേവനങ്ങളിലേക്കുള്ള നിങ്ങളുടെ ആക്സസും ഉപയോഗവും; നിങ്ങൾ:

  • ഈ നിബന്ധനകൾ നിയമപരമായി സമ്മതിക്കാൻ ശേഷിയും പ്രാപ്തിയും ഇല്ലാത്ത വ്യക്തിയാണെങ്കിൽ ഈ സേവനങ്ങൾ ആക്‌സസ് ചെയ്യരുത് അല്ലെങ്കിൽ ഉപയോഗിക്കരുത്.
  • ഏതെങ്കിലും വിധത്തിൽ നിയമവിരുദ്ധമായ, തെറ്റിദ്ധാരണാജനകമായ, വിവേചിച്ചറിയാനാകാത്ത അല്ലെങ്കിൽ വഞ്ചനാപരമായ ഏതെങ്കിലും പ്രവർത്തനങ്ങൾ ഈ സേവനങ്ങൾ ആക്‌സസ് ചെയ്യുമ്പോൾ അല്ലെങ്കിൽ ഉപയോഗിക്കുമ്പോൾ ചെയ്യാൻ പാടില്ല;
  • ഏതെങ്കിലും ഫയലുകളോ പട്ടികകളോ ഡോക്യുമെന്‍റേഷനോ (അല്ലെങ്കിൽ അതിന്‍റെ ഏതെങ്കിലും ഭാഗമോ) അല്ലെങ്കിൽ ഏതെങ്കിലും സോഴ്‌സ് കോഡ്, ആൽഗരിതങ്ങൾ, ഈ സേവനത്തിലോ ഡെറിവേറ്റീവ് വർക്കുകളോ സാക്ഷാൽക്കരിക്കുന്ന രീതികൾ അല്ലെങ്കിൽ സങ്കേതങ്ങൾ നിർവചിക്കുകയോ നിർവചിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത് ഉൾപ്പെടെ അംഗീകൃതമല്ലാത്ത പകർപ്പുകളെടുക്കൽ, പരിഷ്‌കരിക്കൽ, അനുരൂപീകരിക്കൽ, പരിഭാഷപ്പെടുത്തൽ, റിവേഴ്‌സ് എഞ്ചിനീയറിംഗ്, ഡിസ്അസംബിൾ, ഡീകംപൈൽ അല്ലെങ്കിൽ ഈ സേവനത്തിലോ ഇതിലെ ഉള്ളടക്കത്തിൽ നിന്നോ ഉണ്ടാക്കുന്ന ഏതെങ്കിലും ഡെറിവേറ്റീവ് വര്‍ക്കുകൾക്ക് രൂപം കൊടുക്കൽ നടത്താൻ പാടില്ല;
  • ഈ സേവനമോ ഇതിന്‍റെ ഡെറിവേറ്റീവ് വർക്കുകളോ മുഴുവനായോ ഭാഗികമായോ വിതരണം ചെയ്യാനോ, ലൈസൻസ് ചെയ്യാനോ, ട്രാൻസ്ഫർ ചെയ്യാനോ വിൽപന നടത്താനോ പാടില്ല;
  • സേവനങ്ങൾ ഒരു ഫീസോ ചാർജോ ഈടാക്കി വിപണനം നടത്തുകയോ വാടകയ്ക്കു നൽകുകയോ ലീസിന് കൊടുക്കുകയോ ചെയ്യാൻ പാടില്ല, അല്ലെങ്കിൽ ഏതെങ്കിലും പരസ്യ അല്ലെങ്കിൽ പ്രകടന ലക്ഷ്യത്തോടെ വാണിജ്യപരമായ താൽപര്യത്തിനായി ഈ സേവനങ്ങൾ ഉപയോഗിക്കാൻ പാടില്ല;
  • വാണിജ്യലക്ഷ്യത്തോടെയുള്ള പരസ്യത്തിനായി അല്ലെങ്കിൽ അഭ്യർത്ഥനയ്ക്കായി അല്ലെങ്കിൽ സ്പാമിംഗിനായി ആശയവിനിമയം നടത്തലോ സൗകര്യമൊരുക്കലോ ഉൾപ്പെടെ, വാണിജ്യപരമായതോ അംഗീകരിക്കപ്പെടാത്തതോ ആയ ലക്ഷ്യത്തിനായി ഈ സേവനങ്ങൾ ഞങ്ങളുടെ പ്രത്യക്ഷമായതും എഴുത്താലുള്ളതുമായ സമ്മതമില്ലാതെ ഉപയോഗിക്കാൻ പാടില്ല;
  • ഈ സേവനങ്ങളുടെ ശരിയായ പ്രവർത്തനത്തിൽ ഇടപെടാനോ അല്ലെങ്കിൽ ഇടപെടാൻ ശ്രമമിക്കാനോ പാടില്ല; ഈ സേവനവുമായി ബന്ധപ്പെട്ട ഞങ്ങളുടെ വെബ്‌സൈറ്റോ ഏതെങ്കിലും നെറ്റ്‌വർക്കുകളോ അലങ്കോലപ്പെടുത്തൽ, അല്ലെങ്കിൽ ഈ സേവനങ്ങളിലേക്കുള്ള ആക്‌സസ് തടയാനോ നിയന്ത്രിക്കാനോ ഞങ്ങൾ ഉപയോഗിച്ചേക്കാനിടയുള്ള ഏതെങ്കിലും നടപടികൾ കുറുക്കുവഴിയിലൂടെ അവഗണിക്കൽ നടത്താൻ പാടില്ല;
  • മറ്റേതെങ്കിലും പ്രോഗ്രാമിനോ ഉൽപന്നത്തിനോ ഉള്ളിലേക്ക് ഈ സേവനമോ സേവനത്തിന്‍റെ ഏതെങ്കിലും ഭാഗമോ ഉൾപ്പെടുത്താൻ പാടില്ല; അത്തരം സാഹചര്യത്തിൽ, സേവനം നിരസിക്കാനും, അക്കൗണ്ടുകൾ ടെർമിനേറ്റ് ചെയ്യാനോ സേവനത്തിലേക്കുള്ള ആക്‌സസ് പരിമിതമാക്കാനോ ഉള്ള പൂർണമായ വിവേചനാധികാരം ഞങ്ങളിൽ നിക്ഷിപ്തമായിരിക്കും;
  • ഈ സേവനങ്ങളിൽ നിന്നുള്ള വിവരങ്ങൾ അല്ലെങ്കിൽ മറ്റു തരത്തിൽ ഇതുമായി ഇടപെടുന്ന വിവരങ്ങൾ ഓട്ടോമേറ്റ് ചെയ്ത സ്‌ക്രിപ്റ്റുകൾ വഴി ശേഖരിക്കാൻ പാടില്ല;
  • ഈ സേവനങ്ങളിൽ നിന്ന് വരുന്ന എന്തെങ്കിലും ഉള്ളടക്കം നിങ്ങൾ അപ്‌ലോഡ് ചെയ്യുകയോ, പോസ്റ്റ് ചെയ്യുകയോ, പ്രക്ഷേപണം ചെയ്യുകയോ, വിതരണം ചെയ്യുകയോ മറ്റു തരത്തിൽ ലഭ്യമാക്കുകയോ ചെയ്യുന്നതുൾപ്പെടെ ഏതെങ്കിലും വ്യക്തിയുടെ അസ്തിത്വമുപയോഗിച്ച് മറ്റൊരാളായി നടിക്കലോ നിങ്ങളുമായി അല്ലെങ്കിൽ നിങ്ങളോടനുബന്ധിച്ചുള്ള ഏതെങ്കിലും വ്യക്തിയേയോ അസ്തിത്വത്തെയോ തെറ്റായ വിധം പ്രതിപാദനം ചെയ്യലോ, മറ്റു തരത്തിൽ ദുർവ്യാഖാനം ചെയ്യലോ നടത്താൻ പാടില്ല.
  • മറ്റൊരാളെ ഭീഷണിപ്പെടുത്തുകയോ ശല്യം ചെയ്യുകയോ ചെയ്യൽ, അല്ലെങ്കിൽ സ്പഷ്ടമായും ലൈംഗികമായ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കൽ, ജാതിയോ ലിംഗമോ മതമോ ദേശീയതയോ, വൈകല്യമോ ലൈംഗികാഭിമുഖ്യമോ വയസ്സോ അടിസ്ഥാനമാക്കിയുള്ള ആക്രമണമോ വിവേചനമോ നടത്തൽ അരുത്;
  • മറ്റൊരാളുടെ അക്കൗണ്ട്, സേവനം അല്ലെങ്കിൽ സിസ്റ്റം ടിക് ടോക്കിന്‍റെ അംഗീകാരമില്ലാതെ ഉപയോഗിക്കുകയോ ഉപയോഗിക്കാൻ ശ്രമിക്കുകയോ അരുത് അല്ലെങ്കിൽ ഈ സേവനങ്ങളിൽ തെറ്റായ ഐഡന്‍റിറ്റി സൃഷ്ടിക്കരുത്.
  • മറ്റ് ഉപയോക്താക്കളുടെ ട്രേഡിംഗ് അവലോകനങ്ങൾ അല്ലെങ്കിൽ വ്യാജ അവലോകനങ്ങൾ എഴുതലോ അഭ്യർത്ഥിക്കലോ പോലെ താൽപര്യ സംഘർഷം സൃഷ്ടിച്ചേക്കാവുന്ന വിധം സേവനങ്ങൾ ഉപയോഗിക്കൽ അല്ലെങ്കിൽ സേവനലക്ഷ്യത്തെ തന്നെ തുരങ്കം വയ്ക്കൽ നടത്താൻ പാടില്ല;
  • അപ്‌ലോഡ്, പ്രക്ഷേപണം, വിതരണം, സംഭരണം അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ ലഭ്യമാക്കൽ നടത്താനായി ഈ സേവനങ്ങളിൽ ഇനി പറയുന്നവ ഉപയോഗിക്കാൻ പാടില്ല: വൈറസുകൾ, ട്രോജനുകൾ, വേമുകൾ, ലോജിക് ബോംബുകൾ അല്ലെങ്കിൽ ദുരുദ്ദേശ്യപരമോ സാങ്കേതികമായ ഹാനിയുണ്ടാക്കുന്നതോ ആയ മറ്റേതെങ്കിലും വസ്തുക്കൾ അടങ്ങുന്ന ഫയലുകൾ; അഭ്യർത്ഥനപ്രകാരമല്ലാത്തതോ അംഗീകരിക്കപ്പെടാത്തതോ ആയ ഏതെങ്കിലും പരസ്യം, അഭ്യർത്ഥനകൾ, പ്രൊമോഷനായുള്ള വസ്തുക്കൾ, ''ജങ്ക് മെയിൽ'', ''സ്പാം'', ''ചെയിൻ ലെറ്ററുകൾ'', ''പിരമിഡ് സ്‌കീമുകൾ'' അല്ലെങ്കിൽ മറ്റേതെങ്കിലും നിരോധിക്കപ്പെട്ട അഭ്യർത്ഥനകൾ; വിലാസവും ഫോൺ നമ്പറുകളും ഇമെയിൽ വിലാസങ്ങളും വ്യക്തിഗതമായ തിരിച്ചറിയൽ രേഖകളിലുള്ള സംഖ്യകളും സംവിധാനങ്ങളും (ഉദാ., നാഷണൽ ഇൻഷൂറൻസ് നമ്പറുകൾ, പാസ്‌പോർട്ട് നമ്പറുകൾ) ക്രെഡിറ്റ് കാർഡ് നമ്പറുകളും ഉൾപ്പെടെയുള്ള ഏതെങ്കിലും മൂന്നാം കക്ഷിയുടെ വിവരങ്ങൾ; മറ്റേതെങ്കിലും വ്യക്തിയുടെ ഏതെങ്കിലും പകർപ്പവകാശമോ ട്രേഡ് മാർക്കോ മറ്റേതെങ്കിലും ബൗദ്ധികസ്വത്തവകാശമോ സ്വകാര്യതാ അവകാശമോ തടസ്സപ്പെടുത്തുന്ന അല്ലെങ്കിൽ തടസ്സപ്പെടുത്തിയേക്കാവുന്ന അപകീർത്തീകരമായ ഏതെങ്കിലും മറ്റീരിയലുകൾ; ഒരു ക്രിമിനൽ കുറ്റം, അപകടകരമായ പ്രവർത്തനം അല്ലെങ്കിൽ സ്വയം ഹാനിയുണ്ടാക്കുന്ന പ്രവർത്തനം പ്രോത്സാഹിപ്പിക്കാനായി നിർദ്ദേശം നൽകരുത്; ആളുകളെ പ്രകോപിപ്പിക്കുകയോ പ്രതിയോഗിയാക്കുകയോ ചെയ്യാനായി കരുതിക്കൂട്ടി രൂപകൽപന ചെയ്തിട്ടുള്ള ഏതെങ്കിലും മറ്റീരിയലുകൾ - പ്രത്യേകിച്ചും ട്രോൾ ചെയ്യലും ബുള്ളിയിംഗും അല്ലെങ്കിൽ ശല്യം ചെയ്യാനോ ഹാനിയുണ്ടാക്കാനോ, വേദനിപ്പിക്കാനോ, ഭയപ്പെടുത്താനോ, നിരാശപ്പെടുത്താനോ, അപമാനിക്കാനോ, അസ്വസ്ഥരാക്കാനോ ഉദ്ദേശിക്കപ്പെവ; ശാരീരികമായ ആക്രമണഭീഷണിയുൾപ്പെടെ ഏതെങ്കിലും തരത്തിലുള്ള ഒരു ഭീഷണി അടങ്ങുന്ന ഏതെങ്കിലും മറ്റീരിയലുകൾ; ഏതെങ്കിലും ഒരാളുടെ ജാതി, മതം, വയസ്സ്, ലിംഗം, വൈകല്യം അല്ലെങ്കിൽ ലൈംഗികത അടിസ്ഥാനമാക്കി നടത്തുന്ന വംശീയവിരോധസ്വഭാവമുള്ളതോ വിവേചനപരമോ ആയ ഏതെങ്കിലും മറ്റീരിയലുകൾ;
    • ഏതെങ്കിലും ഉത്തരങ്ങൾ, പ്രതികരണങ്ങൾ, അഭിപ്രായങ്ങൾ, വിചാരങ്ങൾ, വിശകലനങ്ങൾ അല്ലെങ്കിൽ ശുപാർശകൾ നൽകാൻ നിങ്ങൾക്ക് ശരിയാം വിധം ലൈസൻസ് ഇല്ലാത്ത അല്ലെങ്കിൽ മറ്റു തരത്തിൽ നൽകാൻ അർഹതയില്ലാത്ത കാര്യങ്ങൾ; അല്ലെങ്കിൽ
    • ആക്ഷേപകരമായതോ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ ഏതെങ്കിലും വ്യക്തികളെ നിയന്ത്രിക്കുന്നതോ തടസ്സപ്പെടുത്തുന്നതോ ആണെന്ന് അല്ലെങ്കിൽ ടിക് ടോക്കിനെ തുറന്നുകാട്ടുന്നതായേക്കാണെന്ന് അല്ലെങ്കിൽ അവരുടെ സേവനങ്ങൾക്കോ അവരുടെ ഉപയോക്താക്കൾക്കോ ഏതെങ്കിലും വിധത്തിൽ ഹാനികരമായതോ ഏതെങ്കിലും വിധത്തിലുള്ള ബാധ്യതയുണ്ടാക്കുന്നതോ ആണെന്ന് ടിക് ടോക്ക് വിധിനിര്‍ണയിക്കുന്ന മെറ്റീരിയലുകൾ.

മുകളിൽ പറഞ്ഞവയ്ക്കു പുറമേ, സേവനങ്ങളിലേക്കുള്ള നിങ്ങളുടെ പ്രവേശനവും അതിന്‍റെ ഉപയോഗവും, എല്ലാ സമയത്തും, നിങ്ങളുടെ കമ്യൂണിറ്റി മാര്‍ഗനിര്‍ദേശത്തിന് അനുസൃതമായ വിധമായിരിക്കണം.

ഞങ്ങളുടെ വിവേചനതീരുമാനപ്രകാരമുള്ള ഏതെങ്കിലും കാരണത്താൽ അല്ലെങ്കിൽ കാരണമൊന്നുമില്ലാതെ, ഏതു സമയത്തും, മുൻകൂർ അറിയിപ്പില്ലാതെ തന്നെ ഉള്ളടക്കം നീക്കം ചെയ്യാനുള്ള അല്ലെങ്കിൽ അതിലേക്കുള്ള പ്രവേശനം നിരാകരിക്കാനുള്ള അവകാശം ഞങ്ങളിൽ നിക്ഷിപ്തമാണ്. ഉള്ളടക്കം നീക്കം ചെയ്യാനുള്ള അല്ലെങ്കിൽ അതിലേക്കുള്ള പ്രവേശനം നിരാകരിക്കാനുള്ള ചില കാരണങ്ങളിൽ ആക്ഷേപകരമായതായതോ, ഈ നിബന്ധനകൾ അല്ലെങ്കിൽ നമ്മുടെ കമ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നതോ, അല്ലാത്ത പക്ഷം ഈ സേവനങ്ങൾക്കോ ഞങ്ങളുടെ ഉപയോക്താക്കൾക്കോ ഹാനികരമായതോ ആയി കണ്ടെത്തിയേക്കാവുന്ന ഉള്ളടക്കം ഉൾപ്പെട്ടേക്കാം. കസ്റ്റമൈസ് ചെയ്ത തിരച്ചിൽ ഫലങ്ങൾ, ടെയിലേർഡ് പരസ്യങ്ങൾ, സ്പാം, മാൽവെയർ ഡിറ്റക്‌ഷൻ പോലുള്ള പ്രസക്തമായ ഉൽപന്ന ഫീച്ചറുകൾ നിങ്ങൾക്ക് വ്യക്തിപരമായി നൽകുന്നതിനായി ഞങ്ങളുടെ ഓട്ടോമേറ്റഡ് സിസ്റ്റംസ് സംവിധാനം നിങ്ങളുടെ ഉള്ളടക്കം  വിശകലനം ചെയ്യുന്നു.  ഉള്ളടക്കം അയക്കുമ്പോഴും സ്വീകരിക്കുമ്പോഴും, അത് സംഭരിക്കപ്പെടുമ്പോഴും ഈ വിശകലനം നടക്കുന്നു.

6. ബൗദ്ധിക സ്വത്തവകാശം (ഇന്‍റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ്)

ഞങ്ങൾ ബൗദ്ധികസ്വത്തവകാശത്തെ ബഹുമാനിക്കുന്നു, നിങ്ങളോടും അത് ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെടുന്നു. ഈ സേവനങ്ങളിലേക്ക് ആക്സസ് കിട്ടാനും അത് ഉപയോഗിക്കാനുമുള്ള ഒരു വ്യവസ്ഥ എന്ന നിലയ്ക്ക്, ബൗദ്ധികസ്വത്തു സംബന്ധിച്ച ഏതെങ്കിലും അവകാശങ്ങൾ തടസ്സപ്പെടുത്താനായി ഈ സേവനങ്ങൾ ഉപയോഗിക്കാൻ നിങ്ങൾ സമ്മതിക്കരുത്. ഏതെങ്കിലും പകർപ്പവകാശം അല്ലെങ്കിൽ മറ്റേതെങ്കിലും ബൗദ്ധികസ്വത്തവകാശം തടസ്സപ്പെടുത്തുന്ന അല്ലെങ്കിൽ തടസ്സപ്പെടുത്തുന്നതായി ആരോപിക്കപ്പെടുന്ന ഏതെങ്കിലും ഉപയോക്താക്കളുടെ അക്കൗണ്ടുകൾ അറിയിപ്പോടെയോ അല്ലാതെയോ, ഏതു സമയത്തും, ആക്‌സസ് പരിമിതമാക്കാനോ അക്കൗണ്ടുകൾ ടെർമിനേറ്റ് ചെയ്യാനോ/അല്ലെങ്കിൽ രണ്ടിനുമോ ഉള്ള പൂർണമായ വിവേചനാധികാരം ഞങ്ങളിൽ നിക്ഷിപ്തമായിരിക്കും.

അതിനു പുറമേ, ഈ പ്ലാറ്റ്‌ഫോമിലെ എല്ലാ നിയമപരമായ അവകാശങ്ങളും, ശീർഷകവും, താൽപര്യങ്ങളും, ബൗദ്ധികസ്വത്തവകാശവും, സേവനങ്ങളും (ആ അവകാശങ്ങൾ രജിസ്റ്റർ ചെയ്തുവോ ഇല്ലയോ എന്ന കാര്യം പരിഗണിക്കാതെ, അത് ലോകത്തിന്‍റെ ഏത് ഭാഗത്ത് നിലനിൽക്കുന്നതായാലും), ടിക് ടോക്കിന് മാത്രം അവകാശപ്പെട്ടതായിരിക്കും; മാത്രമല്ല ഞങ്ങളുടെ പ്രത്യക്ഷമായതും എഴുത്താലുള്ളതുമായ സമ്മതമില്ലാതെ നിങ്ങൾക്ക് ടിക് ടോക്കിന്‍റെ വ്യാപാര നാമങ്ങൾ, ട്രേഡ്മാർക്കുകൾ, സർവീസ് മാർക്കുകൾ, ലോഗോകൾ, ഡൊമെയ്ൻ നാമങ്ങൾ, മറ്റ് വ്യതിരിക്തമായ ബ്രാൻഡ് ഫീച്ചറുകൾ എന്നിവയിലേതെങ്കിലും ഏതെങ്കിലും വിധത്തിൽ ഉപയോഗിക്കാനുള്ള അവകാശം ഈ വ്യവസ്ഥകളിൽ ഒന്നും തന്നെ നിങ്ങൾക്ക് നൽകുന്നുമില്ല.

7. ഉള്ളടക്കം

എ. ടിക് ടോക്ക് ഉള്ളടക്കം

എല്ലാത്തരം ഉള്ളടക്കങ്ങളും, സോഫ്റ്റ്‌വെയർ, ചിത്രങ്ങൾ, ടെക്സ്റ്റ്, ഗ്രാഫിക്‌സ്, ചിത്രീകരണങ്ങൾ, ലോഗോകൾ, പേറ്റന്‍റുകൾ, ട്രേഡ്മാർക്കുകൾ, സർവീസ് മാർക്കുകൾ, പകർപ്പവകാശങ്ങൾ, ഫോട്ടോഗ്രാഫുകൾ, ഓഡിയോ, വീഡിയോകൾ, മ്യൂസിക് ഓൺ, സേവനങ്ങളുടെ ''ലുക്ക് ആന്‍റ് ഫീൽ'', ഇതുമായി ("ടിക് ടോക്ക്   ഉള്ളടക്കം'') ബന്ധപ്പെട്ട എല്ലാ ബൗദ്ധികസ്വത്തവകാശങ്ങളും എന്നിവ നിങ്ങളും ടിക് ടോക്കും തമ്മിലുള്ള നിബന്ധനകളനുസരിച്ച് ഒന്നുകിൽ ഉടമാവകാശം അല്ലെങ്കിൽ ലൈസൻസ് ടിക് ടോക്കിന് ആയിരിക്കും; ഈ സേവനങ്ങളിലൂടെ നിങ്ങൾ അപ്‌ലോഡ് ചെയ്യുന്നതോ ട്രാൻസ്മിറ്റ് ചെയ്യുന്നതോ ആയ ഏതെങ്കിലും യൂസർ കണ്ടന്‍റിന്‍റെ ഉടമാവകാശം (താഴെ നിർവചിച്ച വിധം) നിങ്ങൾക്ക് അല്ലെങ്കിൽ നിങ്ങളുടെ ലൈസൻസർമാർക്ക് ഉണ്ടായിരിക്കും. ഈ നിബന്ധനകൾ പ്രത്യക്ഷമായി അനുവദിക്കാത്ത ഏതെങ്കിലും ഏതെങ്കിലും ലക്ഷ്യങ്ങൾ ഈ സേവനത്തിലുള്ള ടിക് ടോക്ക് ഉള്ളടക്കത്തിന്‍റെ അല്ലെങ്കിൽ മറ്റീരിയലുകളുടെ ഉപയോഗം നടത്തുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. അത്തരം ഉള്ളടക്കത്തിന്‍റെ ഡൗൺലോഡിംഗ്, പകർപ്പെടുക്കൽ, പുനഃസൃഷ്ടി, വിതരണം, സംപ്രേഷണം, പ്രക്ഷേപണം, ഡിസ്‌പ്ലേ, വിൽപന, ലൈസൻസിംഗ് അല്ലെങ്കിൽ ഏതെങ്കിലും ലക്ഷ്യത്തിനായി പൂർണവിനിയോഗം നടത്തൽ എന്നിവ പോലെ ഒന്നും തന്നെ ഞങ്ങളുടെ, അല്ലെങ്കിൽ ബാധകമായിടത്ത് ഞങ്ങളുടെ ലൈസൻസർമാരുടെ മുൻകൂറായുള്ള എഴുത്താലുള്ള സമ്മതമില്ലാതെ നടത്താൻ പാടില്ല. ഞങ്ങളും ഞങ്ങളുടെ ലൈസൻസർമാരും പ്രത്യക്ഷമായി അനുമതി നൽകാത്തതും അവരുടെ ഉള്ളടക്കത്തിലേക്കുള്ളതുമായ എല്ലാ അവകാശങ്ങളും സംരക്ഷിക്കുന്നു.

ഞങ്ങൾക്ക് വരുമാനമുണ്ടാകാൻ സാധ്യതയുണ്ടെന്നും, ജനപ്രീതി വർധിക്കാനോ മറ്റു തരത്തിൽ സേവനങ്ങൾ നിങ്ങൾ ഉപയോഗിക്കുന്നതു വഴി മൂല്യം വർധിക്കാനോ ഇടയുണ്ടെന്നും നിങ്ങൾ മനസ്സിലാക്കുന്നു; ഇക്കാര്യം നിങ്ങൾ  സമ്മതിക്കുന്നു. ഉദാഹരണത്തിന്, എന്നാൽ അതിൽ മാത്രം ഒതുങ്ങാത്ത വിധം പരസ്യ വിൽപന, സ്‌പോൺസർഷിപ്പുകൾ, പ്രൊമോഷനുകൾ, ഡാറ്റയും സമ്മാനങ്ങളും (താഴെ നിർവചിച്ചിരിക്കുന്നു) ഉപയോഗിക്കൽ എന്നിവ ഉൾപ്പെടെയുള്ള മാർഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു; എങ്കിലും, ഈ നിബന്ധനകളിൽ ഞങ്ങൾ പ്രത്യേകമായി അനുവദിക്കുന്ന അവസരങ്ങളിൽ അല്ലെങ്കിൽ ഞങ്ങളുമായി മറ്റൊരു കരാറിൽ നിങ്ങൾ പ്രവേശിക്കുന്ന അവസരങ്ങളിൽ ഒഴികെ അത്തരം ഏതെങ്കിലും വരുമാനമോ ജനപ്രീതിയോ മൂല്യമോ എന്തായാലും പങ്കുവയ്ക്കാൻ നിങ്ങൾക്ക് അവകാശമുണ്ടാകില്ല. ഈ നിബന്ധനകളിൽ ഞങ്ങൾ പ്രത്യേകമായി അനുമതി നൽകുന്ന അവസരങ്ങളിൽ അല്ലെങ്കിൽ ഞങ്ങളുമായി മറ്റൊരു കരാറിൽ നിങ്ങൾ പ്രവേശിക്കുന്ന അവസരങ്ങളിൽ ഒഴികെ ഇനി പറയുന്ന പോലെയാകും കാര്യങ്ങളെന്ന് കൂടി നിങ്ങൾ മനസ്സിലാക്കിയതായി സമ്മതിക്കുന്നു: (i) ഏതെങ്കിലും യൂസർ കണ്ടന്‍റിൽ (താഴെ നിർവചിച്ചിരിക്കുന്നു) നിന്ന് ലഭിക്കുന്ന ഏതെങ്കിലും വരുമാനമോ പരിഗണനയോ സ്വീകരിക്കാൻ നിങ്ങൾക്ക് അവകാശമില്ല അല്ലെങ്കിൽ നിങ്ങൾ തന്നെ സൃഷ്ടിച്ച യൂസർ കണ്ടന്‍റ് ഉൾപ്പെടെ ഈ സേവനങ്ങളിലൂടെ ലഭ്യമാക്കപ്പെട്ട സംഗീതസംബന്ധമായ ജോലികൾ, ശബ്ദലേഖനങ്ങൾ അല്ലെങ്കിൽ ഓഡിയോവിഷ്വൽ ക്ലിപ്പുകൾ ഉപയോഗിക്കാൻ നിങ്ങൾക്ക് അവകാശമില്ല, (ii) ഈ സേവനത്തിനുള്ളിലുള്ള അല്ലെങ്കിൽ ഏതെങ്കിലും മൂന്നാം കക്ഷി സേവനത്തിനുള്ളിലുള്ള ഏതെങ്കിലും യൂസർ കണ്ടന്‍റിൽ നിന്ന് സാമ്പത്തികനേട്ടമോ പരിഗണനയോ നേടാനായി ഏതെങ്കിലും നിങ്ങൾ അവകാശങ്ങൾ ഉപയോഗപ്പെടുത്തുന്നത് തടഞ്ഞിരിക്കുന്നു (ഉദാ., യൂട്യൂബ് പോലുള്ള ഒരു സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമിലേക്ക് അപ്‌ലോഡ് ചെയ്തിട്ടുള്ള യൂസർ കണ്ടന്‍റിന് സാമ്പത്തിക അവകാശവാദം ഉന്നയിക്കാനാകില്ല).

നിബന്ധനകളിൽ പറഞ്ഞിട്ടുള്ള നിബന്ധനകളും വ്യവസ്ഥകളുമനുസരിച്ച് നിങ്ങൾക്ക് ഇതിനാൽ സേവനങ്ങളിലേക്കുള്ള പ്രവേശനത്തിനും ഉപയോഗത്തിനും ഉള്ള ലൈസൻസ് എക്‌സ്‌ക്ലൂസീവ് അല്ലാത്തതും, പരിമിതമായതും, ട്രാൻസ്ഫർ ചെയ്യാനാകാത്തതും, സബ്‌ലൈസൻസ് നൽകാനാകാത്തതും, പിൻവലിക്കാവുന്നതുമായ വിധം ലോകവ്യാപകമായി നൽകുന്നു; ഈ നിബന്ധനകൾ പൂർണമായും അനുസരിക്കാമെന്ന വ്യവസ്ഥയിൽ അനുവദിക്കപ്പെട്ട ഒരു ഉപകരണത്തിൽ ഈ പ്ലാറ്റ്‌ഫോം ഡൗൺചെയ്യലും സേവനങ്ങൾ ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ വ്യക്തിപരമായതും വാണിജ്യപരമല്ലാത്തതുമായ ഉപയോഗത്തിന് മാത്രമായി ടിക് ടോക്ക് ഉള്ളടക്കത്തിലേക്കുള്ള ആക്‌സസസും ഇതിൽ ഉൾപ്പെടുന്നു. ഈ സേവനങ്ങളിലേക്കും ടിക് ടോക്ക് ഉള്ളടക്കത്തിലേക്കും ഇതോടനുബന്ധിച്ച് പ്രത്യക്ഷമായി അനുവദിക്കാത്ത എല്ലാ അവകാശങ്ങളും ടിക് ടോക്കിൽ നിക്ഷിപ്തമായിരിക്കും. ഏത് സമയത്തും ഏത് കാരണത്താലും അല്ലെങ്കിൽ കാരണമൊന്നും ഇല്ലാതെയും ഈ ലൈസൻസ് ടിക് ടോക്ക് ടെർമിനേറ്റ് ചെയ്‌തേക്കാം എന്ന് നിങ്ങൾ മനസ്സിലാക്കുകയും സമ്മതിക്കുകയും ചെയ്യുന്നു.

ഈ സേവനത്തിനായി ലഭ്യമാക്കപ്പെട്ട അല്ലെങ്കിൽ ഇതിലൂടെ സാക്ഷാൽക്കരിക്കപ്പെട്ട ശബ്ദലേഖനങ്ങളും സംഗീതസംബന്ധമായ ജോലികളും സംബന്ധിച്ച് അവകാശങ്ങളൊന്നും തന്നെ ലൈസൻസ് ചെയ്യപ്പെടുന്നില്ല.

സേവനങ്ങളിൽ മറ്റുള്ളവർ നൽകിയ ഉള്ളടക്കം നിങ്ങൾ വീക്ഷിക്കുമ്പോൾ, നിങ്ങൾ അതു ചെയ്യുന്നത് സ്വന്തം റിസ്‌കിലാണെന്ന് നിങ്ങൾ മനസ്സിലാക്കുകയും സമ്മതിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ സേവനങ്ങളിലുള്ള ഉള്ളടക്കം പൊതുവിവരങ്ങൾക്കായി മാത്രം നൽകപ്പെട്ടതാണ്. നിങ്ങൾ ആശ്രയിക്കേണ്ടതായ ഉപദേശത്തിന്‍റെ നിലയിലേക്ക് അത് ഉദ്ദേശിക്കപ്പെട്ടിട്ടില്ല. ഞങ്ങളുടെ സേവനങ്ങളിലുള്ള ഉള്ളടക്കത്തിന്‍റെ അടിസ്ഥാനത്തിൽ ഏതെങ്കിലും എടുക്കുന്നതിന് മുമ്പ് അല്ലെങ്കിൽ വർജ്ജിക്കുന്നതിന് മുമ്പ് നിങ്ങൾ നിർബന്ധമായും പ്രൊഫഷണൽ അല്ലെങ്കിൽ വിദഗ്ധ ഉപദേശം നേടേണ്ടതാണ്.

ഏതെങ്കിലും ടിക് ടോക്ക് ഉള്ളടക്കം (യൂസർ കണ്ടന്‍റ് ഉൾപ്പെടെ) കൃത്യതയുള്ളതോ, പൂർണതയുള്ളതോ, ഏറ്റവും പുതിയ തീയതിയിൽ പരിഷ്‌കരിച്ചതോ ആണെന്ന് ഞങ്ങൾ പ്രത്യക്ഷമായി അല്ലെങ്കിൽ പരോക്ഷമായി പ്രതിനിധാനങ്ങളോ വാറന്‍റിയോ  ഗാരന്‍റികളോ ചെയ്യുന്നില്ല. മൂന്നാംകക്ഷികൾ മറ്റുള്ള സൈറ്റുകളിലേക്കും സ്രോതസ്സുകളിലേക്കും നൽകിയ ലിങ്കുകൾ ഞങ്ങളുടെ സേവനങ്ങളിൽ അടങ്ങുന്ന ഭാഗത്ത്, ഈ ലിങ്കുകൾ നിങ്ങൾക്ക് വിവരം നൽകാനായി മാത്രം നൽകപ്പെട്ടവയാണെന്ന് അറിയേണ്ടതാണ്. ആ സൈറ്റുകളിലെ അല്ലെങ്കിൽ സ്രോതസ്സുകളിലെ ഉള്ളടക്കത്തിനു മേൽ ഞങ്ങൾക്ക് യാതൊരുവിധ നിയന്ത്രണവും ഇല്ല. ലിങ്ക് ചെയ്ത വെബ്‌സൈറ്റുകൾ അല്ലെങ്കിൽ അവയിൽ നിന്ന് നിങ്ങൾ നേടിയേക്കാവുന്ന വിവരങ്ങൾ ഞങ്ങൾ അംഗീകരിച്ച ലിങ്കുകളിൽനിന്നുള്ളവയായി വ്യാഖ്യാനിക്കാൻ പാടുള്ളതല്ല. നിങ്ങളും ഈ സേവനത്തിലെ മറ്റ് ഉപയോക്താക്കളും (യൂസർ കണ്ടന്‍റ് ഉൾപ്പെടെ) പോസ്റ്റ് ചെയ്ത ഏതെങ്കിലും ഉള്ളടക്കം പ്രീ-സ്‌ക്രീൻ, നിരീക്ഷണം, അവലോകനം, അല്ലെങ്കിൽ എഡിറ്റ് ചെയ്യാൻ ഞങ്ങൾക്ക് കടമയില്ല എന്ന കാര്യം നിങ്ങൾ മനസ്സിലാക്കിയതായി സമ്മതിക്കുന്നു.

ബി. ഉപയോക്തൃസൃഷ്ടിയായ ഉള്ളടക്കം

നിങ്ങളുടെ വ്യക്തിഗതമായ സംഗീത ലൈബ്രറിയിൽ നിന്നും ആംബിയന്‍റ് നോയ്‌സിൽ നിന്നും (യൂസർ കണ്ടന്‍റ്) പ്രാദേശികമായി സംഭരിച്ചിട്ടുള്ള ശബ്ദ ലേഖനങ്ങൾ ഉൾപ്പെടുത്തിയ വീഡിയോകൾ ഉൾപ്പെടെ എന്നാൽ അതിൽ മാത്രം ഒതുങ്ങാതെ ഇതിനായി സാക്ഷാൽക്കരിക്കപ്പെട്ട ഏതെങ്കിലും ടെക്സ്റ്റ്, ഫോട്ടോകൾ, യൂസർ വീഡിയോകൾ, ശബ്ദലേഖനങ്ങൾ, സംഗീതസംബന്ധമായ ജോലികൾ എന്നിവയടക്കമുള്ള ഉള്ളടക്കം അപ്‌ലോഡ്, പോസ്റ്റ് അല്ലെങ്കിൽ ട്രാൻസ്മിറ്റ് (ഒരു സ്ട്രീം വഴിയെന്ന പോലെ) ചെയ്യാൻ അല്ലെങ്കിൽ സേവനത്തിലൂടെ ഉള്ളടക്കം ലഭ്യമാക്കാൻ ഈ സേവനത്തിന്‍റെ ഉപയോക്താക്കൾക്ക് അനുമതി നൽകിയേക്കാം. അധിക യൂസർ കണ്ടന്‍റ് സൃഷ്ടിക്കാനായി മറ്റേതെങ്കിലും ഉപയോക്താവ് സൃഷ്ടിച്ച യൂസർ കണ്ടന്‍റ് മുഴുവൻ അല്ലെങ്കിൽ അതിന്‍റെ ഏതെങ്കിലും ഭാഗം വേർതിരിക്കൽ കൂടി സേവനത്തിന്‍റെ ഉപയോക്താക്കൾക്ക് ചെയ്യാവുന്നതാണ്; അത് ഒന്നിലധികം ഉപയോക്താക്കൾ ഒത്തൊരുമിച്ച് സൃഷ്ടിച്ച യൂസർ കണ്ടന്‍റ് ആകാം, മറ്റു ഉപയോക്താക്കളോടൊപ്പം ചേർന്ന് പല കഷണങ്ങൾ സഹകരണാടിസ്ഥാനത്തിൽ സംയോജിപ്പിച്ചതുമാകാം.  സംഗീതം, ഗ്രാഫിക്‌സ്, സ്റ്റിക്കറുകൾ, വിർച്വലായ ഇനങ്ങൾ (“അനുബന്ധ വ്യവസ്ഥകള്‍ - വെര്‍ച്വല്‍ ഇന നയം“) എന്ന വിഭാഗത്തിൽ നിർവചിച്ചതും വിശദീകരിച്ചതും പ്രകാരം), ടിക് ടോക്ക് നൽകിയിട്ടുള്ള മറ്റു ഘടകങ്ങൾ (''ടിക് ടോക്ക്  എലിമെന്‍റ്സ്'') എന്നിവ സേവനത്തിന്‍റെ ഉപയോക്താക്കൾക്ക് ഈ യൂസർ കണ്ടന്‍റിൽ ഓവർലേ ചെയ്യുകയും, ഈ സേവനങ്ങളിലൂടെ ഈ യൂസർ കണ്ടന്‍റ് ട്രാൻസ്മിറ്റ് ചെയ്യുകയും ചെയ്യാവുന്നതാണ്. ടിക് ടോക്ക് എലമെന്‍റ്സ് ഉൾപ്പെടുന്ന ഉള്ളടക്കം ഉൾപ്പെടെ ഈ യൂസർ കണ്ടന്‍റിലെ വിവരങ്ങളും മറ്റീരിയലുകളും ഞങ്ങൾ പരിശോധിച്ചുറപ്പാക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. സേവനങ്ങളിൽ മറ്റ് ഉപയോക്താക്കൾ പ്രകാശിപ്പിച്ച വീക്ഷണങ്ങൾ (വിർച്വൽ ഗിഫ്റ്റുകളുടെ ഉപയോഗത്തിലൂടെയുള്ളത് ഉൾപ്പെടെ) ഞങ്ങളുടെ വീക്ഷണങ്ങളെയും മൂല്യങ്ങളെയും പ്രതിനിധാനം ചെയ്യുന്നില്ല.

സേവനങ്ങളിലൂടെ യൂസർ കണ്ടന്‍റ് അപ്‌ലോഡ് അല്ലെങ്കിൽ ട്രാൻസ്മിറ്റ് ചെയ്യാൻ അനുവദിക്കുന്ന ഒരു ഫീച്ചർ നിങ്ങൾ ആക്‌സസ് ചെയ്യുമ്പോഴെല്ലാം അല്ലെങ്കിൽ ഉപയോഗിക്കുമ്പോഴെല്ലാം (ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ്, ട്വിറ്റർ എന്നിവ പോലെയുള്ള ചില മൂന്നാം കക്ഷി സാമൂഹിക മാധ്യമ പ്ലാറ്റഫോമുകൾ വഴിയുള്ളത് ഉൾപ്പെടെ), അല്ലെങ്കിൽ സേവനങ്ങളുടെ മറ്റ് ഉപയോക്തക്കളുമായി സമ്പർക്കമുണ്ടാക്കുമ്പോൾ, മേൽപറഞ്ഞ ''ഞങ്ങളുടെ സേവനങ്ങളിലേക്കുള്ള നിങ്ങളുടെ പ്രവേശനവും അതിന്‍റെ ഉപയോഗവും'' എന്ന വിഭാഗത്തിൽ പ്രതിപാദിച്ച നിലവാരങ്ങളുമായി നിങ്ങൾ നിർബന്ധമായും ഒത്തുപോകേണ്ടതാണ്. മൂന്നാം കക്ഷികൾ ഹോസ്റ്റ് ചെയ്യുന്ന സൈറ്റുകളിൽ അല്ലെങ്കിൽ പ്ലാറ്റ്‌ഫോമുകളിൽ, ബൈടെഡൻസ് എലിമെന്‍റ്സ് ഉൾപ്പെടുന്ന ഉള്ളടക്കം ഉൾപ്പെടെയുള്ള നിങ്ങളുടെ യൂസർ കണ്ടന്‍റ് അപ്‌ലോഡ് അല്ലെങ്കിൽ ട്രാൻസ്മിറ്റ് ചെയ്യലും നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്. നിങ്ങൾ ഇങ്ങനെ ചെയ്യാൻ തീരുമാനിക്കുകയാണ് എങ്കിൽ, മേൽപറഞ്ഞ ''ഞങ്ങളുടെ സേവനങ്ങളിലേക്കുള്ള നിങ്ങളുടെ പ്രവേശനവും അതിന്‍റെ ഉപയോഗവും'' എന്ന വിഭാഗത്തിൽ പ്രതിപാദിച്ച നിലവാരങ്ങളുമായി നിങ്ങൾ നിർബന്ധമായും ഒത്തുപോകേണ്ടതാണ്.

അത്തരം നിലവാരങ്ങൾക്ക് യോജിച്ച വിധമുള്ളതാണ് ഏതെങ്കിലും സംഭാവനകൾ എന്ന് നിങ്ങൾ ഉറപ്പാക്കുന്നുവെങ്കിൽ, ആ ഉറപ്പിന്‍റെ ലംഘനത്തിന് നിങ്ങൾക്ക് ഞങ്ങളോട് ബാധ്യതയും നഷ്‌ടോത്തരവാദിത്തവും ഉണ്ടാകും. നിങ്ങളുടെ ഉറപ്പു ലംഘിക്കുന്നതിന്‍റെ ഫലമായി ഞങ്ങൾക്ക് നേരിടേണ്ടിവരുന്ന ഏതെങ്കിലും നഷ്ടത്തിന്‍റെ അല്ലെങ്കിൽ കേടുപാടിന്‍റെ ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കും എന്നാണ് ഇതിനർത്ഥം.

ഏത് യൂസർ കണ്ടന്‍റും രഹസ്യാത്മകമല്ലാത്തതും ഉടമസ്ഥാവകാശം ഇല്ലാത്തതും ആയാകും പരിഗണിക്കപ്പെടുക. രഹസ്യാത്മകമായതും ഉടമസ്ഥാവകാശം ഉള്ളതുമാണെന്ന് നിങ്ങൾ കരുതുന്ന ഏത് യൂസർ കണ്ടന്‍റും നിങ്ങൾ നിർബന്ധമായും സേവനത്തിലോ സേവനം മുഖേനയോ പോസ്റ്റ് ചെയ്യരുത് അല്ലെങ്കിൽ ഞങ്ങൾക്ക് ട്രാൻസ്മിറ്റ് ചെയ്യരുത്. സേവനങ്ങളിലൂടെ നിങ്ങൾ യൂസർ കണ്ടന്‍റ് സമർപ്പിക്കുമ്പോഴോ, ഈ സേവനങ്ങളിൽ നിന്ന് അത് മൂന്നാം കക്ഷി പ്ലാറ്റ്‌ഫോമുകളിലേക്ക് ട്രാൻസ്മിറ്റ് ചെയ്യുമ്പോഴോ ഏതെങ്കിലും മൂന്നാം കക്ഷി ഉള്ളടക്കം സ്വീകരിക്കുമ്പോഴോ/ അല്ലെങ്കിൽ ഇവയെല്ലാം ചെയ്യുമ്പോഴോ ആ ഉള്ളടക്കത്തിന്‍റെ ഉടമാവകാശം നിങ്ങൾക്കാണെന്ന് അല്ലെങ്കിൽ നിങ്ങൾക്ക് ആവശ്യമായ അനുമതികളും ക്ലിയറൻസുകളും ലഭിച്ചിട്ടുണ്ടെന്ന് അല്ലെങ്കിൽ സേവനങ്ങളിലേക്ക് ഉള്ളടക്കത്തിന്‍റെ ഏതെങ്കിലും ഭാഗം സമർപ്പിക്കാൻ ഉടമയുടെ അംഗീകാരമുണ്ടെന്ന് നിങ്ങൾ സമ്മതിക്കുകയാണ്.

ഒരു ശബ്ദലേഖനത്തിൽ മാത്രം നിങ്ങൾക്ക് ഉടമാവകാശം ഉണ്ടായിരിക്കുകയും, എന്നാൽ അത്തരം ശബ്ദലേഖനങ്ങൾക്കു പിന്നിൽ ചെയ്തിട്ടുള്ള സംഗീതസംബന്ധമായ ജോലികളുടെ ഉടമാവകാശം ഇല്ലാതിരിക്കുകയുമാണെങ്കിൽ, നിങ്ങൾക്ക് ആവശ്യമായ അനുമതികളും ക്ലിയറൻസുകളും ലഭിച്ചില്ലെങ്കിൽ അല്ലെങ്കിൽ സേവനങ്ങളിലേക്ക് ഉള്ളടക്കത്തിന്‍റെ ഏതെങ്കിലും ഭാഗം സമർപ്പിക്കാൻ ഉടമയുടെ അംഗീകാരം ഇല്ലെങ്കിൽ അത്തരം ശബ്ദലേഖനങ്ങൾ നിങ്ങൾ നിർബന്ധമായും പോസ്റ്റ് ചെയ്യരുത്.

ഞങ്ങൾക്ക് അയച്ച യൂസർ കണ്ടന്‍റിന്‍റെ പകർപ്പവകാശം അപ്പോഴും നിങ്ങൾക്ക് അല്ലെങ്കിൽ നിങ്ങളുടെ യൂസർ കണ്ടന്‍റിന്‍റെ ഉടമയ്ക്ക് ആയിരിക്കുമെങ്കിലും, ഈ സേവനങ്ങളിലൂടെ യൂസർ കണ്ടന്‍റ് സമർപ്പിക്കുന്നതു വഴി നിങ്ങൾ ഞങ്ങൾക്ക് നിരുപാധികമായതും, തിരിച്ചെടുക്കാനാകാത്തതും, എക്‌സ്‌ക്ലൂസീവ് അല്ലാത്തതും, റോയൽറ്റിമുക്തമായതും, പൂർണമായും ട്രാൻസ്ഫർ ചെയ്യാനാകുന്നതും, ഉപയോഗിക്കാനോ പരിഷ്‌കരിക്കാനോ, സ്വീകരിക്കാനോ, പുനഃസൃഷ്ടിക്കാനോ, വർക്കുകൾക്ക് വ്യുൽപന്നങ്ങളുണ്ടാക്കാനോ, പ്രസിദ്ധീകരിക്കാനോ ട്രാൻസ്മിറ്റ് ചെയ്യാനോ/അല്ലെങ്കിൽ ഇവയെല്ലാം നടത്താനോ ഉള്ള ശാശ്വതമായ ലൈസൻസ് ലോകവ്യാപകമായി നൽകുകയാണ്; കൂടാതെ/അല്ലെങ്കിൽ സേവനങ്ങളുടെ മറ്റ് ഉപയോക്താക്കൾക്കും മൂന്നാം കക്ഷികൾക്കും നിങ്ങളുടെ യൂസർ കണ്ടന്‍റ് ഏത് ഫോർമാറ്റിലും ഇപ്പോൾ അറിയപ്പെടുന്നതോ ഇനിയങ്ങോട്ട് കണ്ടുപിടിക്കുന്നതോ ആയ ഏത് പ്ലാറ്റ്‌ഫോമിലും കാണാനോ, ആക്‌സസ് ചെയ്യാനോ, ഉപയോഗിക്കാനോ, ഡൗൺലോഡ് ചെയ്യാനോ, പരിഷ്‌കരിക്കാനോ, സ്വീകരിക്കാനോ, പുനഃസൃഷ്ടിക്കാനോ, വർക്കുകൾക്ക് വ്യുൽപന്നങ്ങളുണ്ടാക്കാനോ, പ്രസിദ്ധീകരിക്കാനോ ട്രാൻസ്മിറ്റ് ചെയ്യാനോ/അല്ലെങ്കിൽ ഇവയെല്ലാം നടത്താനോ ഉള്ള അനുമതി നൽകുകയാണ്.

അതിനുമപ്പുറം നിങ്ങളുടെ ഏതെങ്കിലും യൂസർ കണ്ടന്‍റിന്‍റെ ഉറവിടമെന്ന നിലയിൽ നിങ്ങളുടെ ഉപയോക്തൃ നാമം, ചിത്രം, ശബ്ദം, ലൈക്‌നസ് എന്നിവയിലൂടെ നിങ്ങളെ ഞങ്ങൾക്ക് തിരിച്ചറിയാനും ആ നിലയ്ക്ക് ഉപയോഗിക്കാനുമുള്ള റോയൽറ്റിമുക്തമായ ലൈസൻസും ഞങ്ങൾക്ക് അനുവദിക്കുകയാണ്.

സംശയങ്ങൾ ഒഴിവാക്കുന്നതിനായി, ഈ വിഭാഗത്തിലെ മുകളിൽകൊടുത്ത ഖണ്ഡികകളിൽ അനുവദിക്കുന്ന അവകാശങ്ങൾ റോയൽറ്റിമുക്താടിസ്ഥാനത്തിൽ ശബ്ദലേഖനങ്ങളുടെ പുനഃസൃഷ്ടിയും (അത്തരം ശബ്ദലേഖനങ്ങളിൽ സാക്ഷാൽകൃതമായ സംഗീതസംബന്ധമായ ജോലികളുടെ മെക്കാനിക്കലായ പുനസൃഷ്ടികൾ ഉണ്ടാക്കാനും), പൊതു ശബ്ദ ലേഖനങ്ങളുമായി (ഇതിനായി അതിൽ സാക്ഷാൽക്കരിച്ച സംഗീതസംബന്ധമായ ജോലികളും) പൊതുസ്ഥലത്തെ അവതരണവും ആശയവിനിമയവും ഉൾപ്പെടുന്നതും, എന്നാൽ ഇതിൽ പരിമിതമല്ലാത്തതുമാണ്. ഇതിനർത്ഥം ഒരു ശബ്ദലേഖന പകർപ്പവകാശ ഉടമ (ഉദാ., ഒരു റെക്കോർഡ് ലേബൽ), ഒരു സംഗീതസംബന്ധമായ ജോലിയുടെ പകർപ്പവകാശ ഉടമ (ഉദാ., ഒരു മ്യൂസിക് പബ്ലിഷർ), ഒരു പെർഫോർമിംഗ് റൈറ്റ്സ് സംഘടന (ഉദാ., എ എസ് സി എ പി, ബി എം ഐ, എസ് ഇ എസ് എ സി തുടങ്ങിയവ) (ഒരു ''പി ആർ ഒ''), ഒരു ശബ്ദലേഖന പി ആർ ഒ (ഉദാ., സൗണ്ട്എക്‌സ്‌ചേഞ്ച്), ഏതെങ്കിലും യൂണിയനുകളോ ഗിൽഡുകളോ, യൂസർ കണ്ടന്‍റിന്‍റെ സൃഷ്ടിയിൽ പങ്കുള്ള എഞ്ചിനീയർമാരോ പ്രൊഡ്യൂസർമാരോ മറ്റേതെങ്കിലും റോയൽറ്റി പങ്കാളികളോ ഉൾപ്പെടെ, എന്നാൽ അതിൽ പരിമിതമാകാത്ത വിധം ഏതെങ്കിലും മൂന്നാം കക്ഷിക്ക് റോയൽറ്റികൾ നൽകാനുള്ള കടമയില്ലാതെ നിങ്ങളുടെ ഉള്ളടക്കം ഉപയോഗിക്കാനുള്ള അവകാശം നിങ്ങൾ ഞങ്ങൾക്ക് നൽകുകയാണെന്നാണ്.

ഉപയോക്തൃ സൃഷ്ടിയായ ഏതെങ്കിലും ഉള്ളടക്കത്തിന്‍റെ പൂർണത, സത്യസന്ധത, കൃത്യത, അല്ലെങ്കിൽ വിശ്വസനീയത ഞങ്ങൾ പ്രമാണീകരിക്കുന്നില്ല, പിന്തുണയ്ക്കുന്നില്ല, പ്രതിനിധീകരിക്കുന്നില്ല അല്ലെങ്കിൽ ഗാരന്‍റി നൽകുന്നില്ല അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട് പ്രകാശിപ്പിച്ച ഏതെങ്കിലും അഭിപ്രായങ്ങൾ പ്രമാണീകരിക്കുന്നില്ല. ഈ സേവനങ്ങൾ ഉപയോഗിക്കുന്നതു വഴി മര്യാദാലംഘനമുള്ള, ഹാനികരമായ, കൃത്യതയില്ലാത്ത അല്ലെങ്കിൽ മറ്റുതരത്തിൽ അനുയോജ്യമല്ലാത്ത അല്ലെങ്കിൽ ചില സാഹചര്യങ്ങളിൽ തെറ്റായി ലേബൽ ചെയ്യപ്പെട്ടതോ അല്ലാത്ത പക്ഷം വിനാശകരമോ ആയ പോസ്റ്റിംഗുകൾ അടങ്ങുന്ന ഉള്ളടക്കത്തിലേക്ക് നിങ്ങൾ വെളിപ്പെടുത്തപ്പെടാൻ ഇടയുണ്ടെന്ന കാര്യം നിങ്ങൾ മനസ്സിലാക്കുന്നു. അത്തരം ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിക്കായിരിക്കും എല്ലാ ഉള്ളടക്കത്തിന്‍റെയും ഉത്തരവാദിത്തം.

സംഗീത സംബന്ധമായ ജോലികൾക്കും റെക്കോർഡിംഗ് കലാകാരന്മാർക്കുമുള്ള നിർദ്ദിഷ്ട നിയമങ്ങൾ. സംഗീത സംബന്ധമായ ഒരു ജോലിയിലെ സംഗീതസംവിധാനം അല്ലെങ്കിൽ രചന നിങ്ങളുടേതാണെങ്കിൽ, അത് ഒരു പി ആർ ഒ- യോട് അനുബന്ധിച്ചുള്ളതാണെങ്കിൽ, അത്തരം ഒരു സാഹചര്യത്തിൽ നിങ്ങളുടെ യൂസർ കണ്ടന്‍റ് ഞങ്ങൾക്ക് നൽകുന്നതിലെ ഈ നിബന്ധനകളെ കുറിച്ചും അതിലൂടെ നൽകുന്ന റോയൽറ്റിമുക്ത ലൈസൻസിനെ കുറിച്ചും നിങ്ങളുടെ പി ആർ ഒ -യെ നിങ്ങൾ അറിയിച്ചിരിക്കണം. നിങ്ങളുടെ അനുയോജ്യത ഉറപ്പവരുത്തിക്കൊണ്ട് ബന്ധപ്പെട്ട പി ആർ ഒ-യ്ക്ക് റിപ്പോർട്ട് ചെയ്യുന്നതിന്‍റെ പൂർണ ചുമതല നിങ്ങൾക്ക് മാത്രമായിരിക്കും. നിങ്ങളുടെ അവകാശങ്ങൾ ഒരു സംഗീത പ്രസാധകർക്ക് നിങ്ങൾ നിയോഗിച്ചുനൽകിയിട്ടുണ്ടെങ്കിൽ, അത്തരം ഒരു സാഹചര്യത്തിൽ അത്തരമൊരു സംഗീത പ്രസാധകരിൽനിന്ന് ഈ നിബന്ധനകൾ പ്രകാരം സജ്ജമാക്കപ്പെട്ട നിങ്ങളുടെ യൂസർ കണ്ടന്‍റിന്‍റെ റോയൽറ്റിമുക്ത ലൈസൻസ്(സുകൾ) വാങ്ങാനുള്ള സമ്മതം നിങ്ങൾ ലഭ്യമാക്കിയിരിക്കണം അല്ലെങ്കിൽ അത്തരമൊരു സംഗീത പ്രസാധകർ ഞങ്ങളുമായി ഈ നിബന്ധനകളിൽ പ്രവേശിക്കണം. സംഗീത സംബന്ധമായ ഒരു ജോലിയുടെ ഭാഗമായ ഒരു രചന (ഉദാ., ഒരു പാട്ടെഴുതൽ) നടത്തി എന്നതു കൊണ്ടു മാത്രം ഈ വ്യവസ്ഥകൾ പ്രകാരം ഞങ്ങൾക്ക് ലൈസൻസുകൾ നൽകാൻ നിങ്ങൾക്ക് അവകാശമുണ്ടെന്നല്ല. ഒരു റെക്കോർഡ് ലേബലുമായുള്ള കരാറിൻകീഴിലെ ഒരു റെക്കോർഡിംഗ് കലാകാരനാണ് നിങ്ങളെങ്കിൽ, ഈ സേവനങ്ങളിലൂടെ നിങ്ങൾ സൃഷ്ടിക്കുന്ന ഏതെങ്കിലും പുതിയ റെക്കോർഡിംഗുകളുടെ അവകാശമുന്നയിക്കാൻ നിങ്ങളുടെ ലേബലിന് സാധ്യമാകുമെങ്കിൽ അതും ഇതിലുൾപ്പെടെ, നിങ്ങളുടെ റെക്കോർഡ് ലേബലുമായി നിങ്ങൾക്ക് ഉണ്ടായേക്കാനിടയുള്ള കരാറിൻകീഴിൽ കടമപ്പെട്ടിട്ടുള്ളതിന് അനുയോജ്യമായ വിധം സേവനങ്ങൾ ഉപയോഗിക്കുന്നതിന്‍റെ ഏക ഉത്തരവാദി നിങ്ങൾ മാത്രമായിരിക്കും.

ത്രൂ-ടു-ദി-ഓഡിയൻസ് (പ്രേക്ഷക) അവകാശങ്ങൾ. ഈ നിബന്ധനകളിൽ നിങ്ങളുടെ യൂസർ കണ്ടന്‍റിൽ നിങ്ങളനുവദിക്കുന്ന എല്ലാ അവകാശങ്ങളും ത്രൂ-ടു-ദി-ഓഡിയൻസ് അടിസ്ഥാനത്തിലായിരിക്കും; ഇതിനർത്ഥം അത്തരം മൂന്നാം കക്ഷി സേവനങ്ങൾ വഴി ഈ സേവനത്തിൽ പോസ്റ്റ് ചെയ്യുന്ന അല്ലെങ്കിൽ ഉപയോഗിക്കുന്ന യൂസർ കണ്ടന്‍റിന് മൂന്നാം കക്ഷി സേവനങ്ങളുടെ ഉടമകൾക്ക് അല്ലെങ്കിൽ ഓപ്പറേറ്റർമാർക്ക് നിങ്ങളുമായി അല്ലെങ്കിൽ ഏതെങ്കിലും മൂന്നാം കക്ഷിയുമായി വേറിട്ട ഏതെങ്കിലും ബാധ്യതകൾ ഉണ്ടാകില്ല എന്നാണ്.

യൂസർ കണ്ടന്‍റിലേക്കുള്ള അവകാശങ്ങളിലെ വിട്ടുവീഴ്ച. സേവനങ്ങളിലേക്കോ സേവനങ്ങളിലൂടെയോ യൂസർ കണ്ടന്‍റ് പോസ്റ്റ് ചെയ്യുന്നതു വഴി, നിങ്ങൾ അത്തരം യൂസർ കണ്ടന്‍റുമായി ബന്ധപ്പെട്ട ഏതെങ്കിലും മാർക്കറ്റിംഗ് അല്ലെങ്കിൽ പ്രൊമോഷണൽ മറ്റീരിയലുകളുടെ മുൻകൂർ പരിശോധനയ്ക്കുള്ള അല്ലെങ്കിൽ അംഗീകാരത്തിനുള്ള അവകാശങ്ങൾ നിങ്ങൾ ഉപേക്ഷിക്കുകയാണ്. നിങ്ങളുടെ യൂസർ കണ്ടന്‍റുമായി അല്ലെങ്കിൽ അതിന്‍റെ ഏതെങ്കിലും ഭാഗവുമായി ബന്ധപ്പെട്ട് ഏതെങ്കിലും സ്വകാര്യത, കീർത്തി, അല്ലെങ്കിൽ സമാന പ്രകൃതമുള്ള ഏതെങ്കിലും അല്ലെങ്കിൽ എല്ലാ അവകാശങ്ങളും ഉപേക്ഷിക്കുകയാണ്. ഏതെങ്കിലും ധാർമ്മികമായ അവകാശങ്ങൾ മാറ്റാവുന്നതോ നിയോഗിച്ചുനൽകാവുന്നതോ അല്ലാതിരിക്കുന്നിടത്തോളം, ഈ സേവനങ്ങളിലൂടെ നിങ്ങൾ പോസ്റ്റ് ചെയ്യുന്ന ഏതെങ്കിലും യൂസർ കണ്ടന്‍റുമായി ബന്ധപ്പെട്ട് നിങ്ങൾക്കുള്ള ഏതെങ്കിലുമോ എല്ലാമോ ആയ ധാർമ്മിക അവകാശങ്ങൾ വിട്ടുകൊടുക്കുകയും സ്ഥാപിക്കാതിരിക്കുകയും ചെയ്യുമെന്ന് സമ്മതിക്കുന്നു, ഇതുമായി ബന്ധപ്പെട്ട് നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന ഏതെങ്കിലും ധാർമ്മിക അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള ഏതെങ്കിലും നടപടിക്ക് പിന്തുണ, പരിപാലനം അല്ലെങ്കിൽ അനുമതി നൽകുമെന്നും ഇതിനാൽ സമ്മതിക്കുന്നു.

ഞങ്ങളുടെ സേവനങ്ങളിലേക്ക് നിങ്ങൾ പോസ്റ്റ് അല്ലെങ്കിൽ അപ്‌ലോഡ് ചെയ്യുന്ന ഏതെങ്കിലും യൂസർ കണ്ടന്‍റുമായി ബന്ധപ്പെട്ട് ബൗദ്ധിക സ്വത്തവകാശ ലംഘനമുണ്ടെന്ന് അല്ലെങ്കിൽ സ്വകാര്യതയ്ക്കുള്ള അവകാശത്തെ ലംഘിക്കുന്നുവെന്ന് ഏതെങ്കിലും മൂന്നാം കക്ഷി അവകാശവാദമുന്നയിക്കുന്ന പക്ഷം, നിങ്ങളുടെ തിരിച്ചറിയൽ വിവരങ്ങൾ വെളിപ്പെടുത്താനുള്ള അവകാശവും ഞങ്ങൾക്കുണ്ട്.

ഞങ്ങളുടെ അല്ലെങ്കിൽ അംഗീകൃത മൂന്നാം കക്ഷികളുടെ പൂർണ വിവേചനം അനുസരിച്ച് നിങ്ങളുടെ ഉള്ളടക്കം കട്ട്, ക്രോപ്, എഡിറ്റ് എന്നിവ ചെയ്യാൻ അല്ലെങ്കിൽ പ്രസിദ്ധീകരണം നിരസിക്കാൻ ഉള്ള അവകാശം ഞങ്ങളിൽ അല്ലെങ്കിൽ അവരിൽ നിക്ഷിപ്തമാണ്. നിങ്ങളുടെ അഭിപ്രായത്തിൽ, മേൽപറഞ്ഞ ''ഞങ്ങളുടെ സേവനങ്ങളിലേക്കുള്ള നിങ്ങളുടെ പ്രവേശനവും അതിന്‍റെ ഉപയോഗവും'' എന്ന വിഭാഗത്തിൽ പ്രതിപാദിച്ച നിലവാരങ്ങളുമായി ഒത്തുപോകാത്തതാണ് നിങ്ങളുടെ പോസ്റ്റ് എങ്കിൽ, ഞങ്ങളുടെ സേവനത്തിൽ നിങ്ങൾ നടത്തുന്ന ഏതെങ്കിലും പോസ്റ്റിംഗ് നീക്കം ചെയ്യാൻ, അനുവദിക്കാതിരിക്കാൻ, തടയാൻ അല്ലെങ്കിൽ ഡിലീറ്റ് ചെയ്യാനുള്ള അധികാരം ഞങ്ങൾക്കുണ്ട്. അതിനു പുറമേ, ഏതെങ്കിലും യൂസർ കണ്ടന്‍റ് നീക്കം ചെയ്യാൻ, അനുവദിക്കാതിരിക്കാൻ, തടയാൻ അല്ലെങ്കിൽ ഡിലീറ്റ് ചെയ്യാനുള്ള പൂർണമായ വിവേചനാധികാരവും അവകാശവും ഇനി പറയുന്ന സാഹചര്യങ്ങളിൽ ഞങ്ങൾക്കുണ്ട്; എന്നാൽ കടപ്പാടുണ്ടായിരിക്കുകയുമില്ല: (i) ഈ നിബന്ധനകൾ ലംഘിക്കുന്നതായി ഞങ്ങൾ കരുതുന്നുവെങ്കിൽ; അല്ലെങ്കിൽ (ii) നിങ്ങൾക്ക് അറിയിപ്പ് നൽകിക്കൊണ്ടോ അല്ലാതെയോ നിങ്ങൾക്ക് ബാധ്യതയുണ്ടാക്കാത്ത വിധം മറ്റു ഉപയോക്താക്കളോ മൂന്നാം കക്ഷികളോ ഉന്നയിക്കുന്ന പരാതിക്കുള്ള പ്രതികരണമായി ഇത് ചെയ്യുന്നുവെങ്കിൽ. ഇതു കാരണം, ഈ സേവനങ്ങളിലേക്ക് നിങ്ങളുടെ ഉപകരണത്തിൽ(ങ്ങളിൽ) നിങ്ങൾ പോസ്റ്റ് ചെയ്യുന്ന നിങ്ങളുടെ യൂസർ കണ്ടന്‍റിലേക്ക് നിങ്ങൾക്ക് സ്ഥിരമായ ആക്‌സസ് ഉറപ്പാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്ന സാഹചര്യത്തിൽ, അത്തരം ഏതെങ്കിലും യൂസർ കണ്ടന്‍റ് നിങ്ങൾ പകർപ്പെടുത്ത് സൂക്ഷിക്കണമെന്ന് ഞങ്ങൾ ശുപാർശ ചെയ്യുന്നു. ഏതെങ്കിലും യൂസർ കണ്ടന്‍റിന്‍റെ കൃത്യതയോ സമഗ്രതയോ അനുയോജ്യതയോ ഗുണനിലവാരമോ ഞങ്ങൾ ഗാരന്‍റി ചെയ്യുന്നില്ല എന്നു മാത്രമല്ല ഒരു സാഹചര്യത്തിലും ഏതെങ്കിലും യൂസർ കണ്ടന്‍റിന്‍റെ കാര്യത്തിൽ ഒരു തരത്തിലുള്ള ഒരു ബാധ്യതയും ഉണ്ടായിരിക്കുന്നതുമല്ല.

നിങ്ങളുടെ യൂസർ കണ്ടന്‍റ് ഈ സേവനങ്ങളിൽ മറ്റെല്ലാ ഉപയോക്താക്കൾക്കും പരസ്യമായി ലഭ്യമാകണോ അതോ ഈ സേവനങ്ങളിൽ നിങ്ങൾ അംഗീകരിക്കുന്ന ആളുകൾക്കു മാത്രം ലഭ്യമാകണമോ എന്ന കാര്യം നിയന്ത്രിക്കുന്നത് നിങ്ങളാണ്. നിങ്ങളുടെ യൂസർ കണ്ടന്‍റിലേക്കുള്ള ആക്‌സസ് നിയന്ത്രിക്കുന്നതിനായി, പ്ലാറ്റ്‌ഫോമിനുള്ളിൽ തന്നെ ലഭ്യമായ സ്വകാര്യതാ ക്രമീകരണങ്ങൾ നിങ്ങൾ തിരഞ്ഞെടുക്കേണ്ടതാണ്.

ഉപയോക്താക്കൾ സമർപ്പിക്കുന്നതും ഞങ്ങൾ പ്രസിദ്ധീകരിക്കുന്നതുമായ അല്ലെങ്കിൽ മൂന്നാം കക്ഷികൾ അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഉള്ളടക്കവുമായി ബന്ധപ്പെട്ട് ബാധ്യതയൊന്നും തന്നെ ഞങ്ങൾ സ്വീകരിക്കുകയില്ല.

മറ്റ് ഉപയോക്താക്കൾ അപ്‌ലോഡ് ചെയ്ത വിവരങ്ങളും മറ്റീരിയലുകളും സംബന്ധിച്ച് പരാതിപ്പെടാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ദയവായി ഇതിലൂടെ ഞങ്ങളുമായി സമ്പർക്കം പുലർത്തുക: mailto:feedback@tiktok.com.

മര്യാദ ലംഘിക്കുന്ന മറ്റീരിയലുകളേതെങ്കിലും ഞങ്ങളുടെ സേവനങ്ങളിൽ ഉള്ളതായി ഞങ്ങൾ അറിയുന്ന മുറയ്ക്ക് അത് ഉടനടി നീക്കം ചെയ്യാനുള്ള യുക്തിസഹമായ നടപടികൾ ടിക് ടോക്ക്  എടുക്കുന്നതാണ്. മറ്റുള്ളവരുടെ പകർപ്പകാശ അല്ലെങ്കിൽ ബൗദ്ധികസ്വത്തവകാശ ലംഘനങ്ങൾ ആവർത്തിച്ച് നടത്തുന്ന, ഈ സേവനത്തിന്‍റെ ഉപയോക്താക്കളുടെ അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കാൻ അല്ലെങ്കിൽ ടെർമിനേറ്റ് ചെയ്യാൻ ഉള്ള പൂർണമായ വിവേചനാധികാരം, അനുയോജ്യമായ സാഹചര്യങ്ങളിൽ വിനിയോഗിക്കുക എന്നത് ടിക് ടോക്കിന്‍റെ നയമാണ്.

ഞങ്ങളുടെ സ്വന്തമായ ഉൽപന്നങ്ങളും ആശയങ്ങളും ഫീച്ചറുകളും വികസിപ്പിക്കാനും വിലയിരുത്താനുമായി ഞങ്ങളുടെ ജീവനക്കാർ തുടർയത്‌നം നടത്തിക്കൊണ്ടിരിക്കുമ്പോൾ തന്നെ, ഉപയോക്തൃ സമൂഹത്തിൽ നിന്ന് ഞങ്ങൾക്ക് ലഭിക്കുന്ന പ്രതികരണങ്ങളോടും അഭിപ്രായങ്ങളോടും നിർദ്ദേശങ്ങളോടും സൂക്ഷ്മമായി ശ്രദ്ധിച്ച് പ്രതികരിക്കുന്നതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു. ഏതെങ്കിലും ഉൽപന്നങ്ങൾ, സേവനങ്ങൾ, ഫീച്ചറുകൾ, പരിഷ്‌കരണങ്ങൾ, മെച്ചപ്പെടുത്തലുകൾ, ഉള്ളടക്കം, സ്വച്ഛമാക്കൽ, സാങ്കേതിക വിദ്യകൾ, ഉള്ളടക്കവാഗ്ദാനം (ഓഡിയോ, വിഷ്വൽ, ഗെയുമുകൾ, മറ്റിനം ഉള്ളടക്കങ്ങൾ എന്നിവ പോലുള്ളവ), പ്രൊമോഷനുകൾ, സ്ട്രാറ്റജികൾ, അല്ലെങ്കിൽ ഉൽപന്ന/ഫീച്ചർ നാമങ്ങൾ, അല്ലെങ്കിൽ ബന്ധപ്പെട്ട ഏതെങ്കിലും ഡോക്യുമെന്റേഷൻ, ആർട്ട് വർക്ക്, കംപ്യൂട്ടർ കോഡ്, ഡയഗ്രമുകൾ, അല്ലെങ്കിൽ മറ്റു വസ്തുക്കൾ (ഒരുമിച്ചുചേർത്തു പറയുമ്പോൾ ''പ്രതികരണങ്ങൾ)'' എന്നിവയ്ക്കായുള്ള ഏതെങ്കിലും ആശയങ്ങൾ ഞങ്ങൾക്ക് അല്ലെങ്കിൽ ഞങ്ങളുടെ ജീവനക്കാർക്ക് അയച്ചുതന്നുകൊണ്ട് സംഭാവന നൽകലാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ, ആ സമയത്ത് അതോടൊപ്പമുള്ള നിങ്ങളുടെ ആശയവിനിമയത്തിൽ എന്തു പറയുന്നുവെന്ന കാര്യം പരിഗണിക്കാതെ തന്നെ, ഭാവിയിലെ തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ കഴിയുന്നതിനുവേണ്ടി ഞങ്ങൾ താഴെ പറയുന്ന നിബന്ധനകൾ ബാധകമാക്കുന്നതായിരിക്കും. അതിന് അനുസൃതമായി, ഞങ്ങൾ പ്രതികരണം അയച്ചുകൊണ്ട് നിങ്ങൾ ഇനി പറയുന്നവ സമ്മതിക്കുകയാണ്:

i. നിങ്ങളുടെ പ്രതികരണം അവലോകനം ചെയ്യാൻ, പരിഗണിക്കാൻ, അല്ലെങ്കിൽ നടപ്പിലാക്കാൻ, അല്ലെങ്കിൽ നിങ്ങൾക്ക് ഏതെങ്കിലും കാരണത്താൽ ഭാഗികമായോ പൂർണമായോ ഉള്ള ഏതെങ്കിലും പ്രതികരണം തിരികെ നൽകാൻ ഉള്ള കടപ്പാട് ടിക് ടോക്കിന് ഇല്ല;

ii. രഹസ്യാത്മകതയില്ല എന്നതിനെ അടിസ്ഥാനമാക്കിയാണ് പ്രതികരണം നൽകിയിട്ടുള്ളത്; നിങ്ങൾ അയക്കുന്ന ഏതെങ്കിലും പ്രതികരണം രഹസ്യാത്മകമായി സൂക്ഷിക്കാൻ അല്ലെങ്കിൽ അത് ഏതെങ്കിലും വിധത്തിൽ ഉപയോഗിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾക്ക് ഏതെങ്കിലും വിധം കടപ്പാടുണ്ടാകില്ല; കൂടാതെ

iii. പുനസൃഷ്ടിക്കാനും വിതരണം ചെയ്യാനും ഡെറിവേറ്റീവ് വർക്കുകൾക്കും പരിഷ്‌കരണത്തിനും പൊതു അവതരണത്തിനും (ത്രൂ-ടു-ദി-ഓഡിയൻസ് അടിസ്ഥാനത്തിൽ ഉൾപ്പെടെ), പൊതുജനവുമായി ആശയവിനിമയം നടത്താനും പൊതുജനങ്ങൾക്ക് ലഭ്യമാക്കാനും, പൊതു ഡിസ്‌പ്ലേക്കും, അല്ലാത്തപക്ഷം ഏതെങ്കിലും ലക്ഷ്യങ്ങൾക്കായും നിയന്ത്രണില്ലാതെയും പ്രതികരണങ്ങൾ പ്രയോജനപ്പെടുത്താനും ഡെറിവേറ്റീവ് വർക്കുകൾ സൃഷ്ടിക്കാനും, ഏതെങ്കിലും തരം ആട്രിബ്യൂഷൻ ഇല്ലാതെ തിരിച്ചെടുക്കാനാകാത്ത വിധം നിങ്ങൾ ഞങ്ങൾക്കു സൗജന്യമായി നൽകുന്ന വാണിജ്യോൽപന്നങ്ങളുടെ സേവനങ്ങൾ ഉൾക്കൊള്ളിക്കലോ പ്രതികരണം സാക്ഷാൽക്കരിക്കലോ അടക്കമുള്ള നിർമ്മാണവും ഉപയോഗവും വിൽപനയും, വിൽപന വാഗ്ദാനവും, ഇറക്കുമതിയും വാണിജ്യോൽപന്നങ്ങളുടെ പ്രൊമോഷനും ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്താൻ മുഴുവനായോ ഭാഗികമായോ ആയാലും, നൽകിയ വിധമായാലും പരിഷ്‌കരിക്കപ്പെട്ട വിധമായാലും, ശാശ്വതമായതും പരിധിയില്ലാത്തതുമായ അനുമതി നിങ്ങൾ ഞങ്ങൾക്ക് നൽകുന്നു.

8. ഇന്‍ഡെംനിറ്റി കരാർ

നിങ്ങളോ നിങ്ങളുടെ അക്കൗണ്ടുപയോഗിക്കുന്ന ഏതെങ്കിലും ഉപയോക്താവോ നടത്തുന്ന ഈ നിബന്ധനകളുടെ ലംഘനത്തിൽ നിന്ന് അല്ലെങ്കിൽ ഈ നിബന്ധനകൾക്കു കീഴിലുള്ള നിങ്ങളുടെ കടപ്പാടുകളുടെയും പ്രാതിനിധ്യത്തിന്‍റെയും ഉറപ്പിന്‍റെയും ലംഘനത്തിൽ നിന്ന് ഉരുത്തിരിയുന്ന ഏതെങ്കിലും അല്ലെങ്കിൽ എല്ലാ ക്ലെയിമുകളിൽ നിന്നും ബാധ്യതകളിൽനിന്നും ചെലവുകളിൽ നിന്നും ഏർപ്പെടുന്ന ചെലവും ഫീസും കോടതിച്ചെലവുകളും ഉൾപ്പെടെ, എന്നാൽ അതിൽ പരിമിതപ്പെടാത്ത വിധത്തിൽ ടിക് ടോക്ക് അതിന്‍റെ പാരന്‍റ്സ്, സബ്‌സിഡിയറികൾ, അവരോടനുബന്ധിച്ച് പ്രവർത്തിക്കുന്നവർ, അവരുടെ അതതു സ്ഥാനത്തെ ഓഫീസർമാർ ഓരോരുത്തരും, ഡയറക്ടർമാർ, ജീവനക്കാർ, ഏജന്‍റുമാർ, ഉപദേശകർ എന്നിവരെ പ്രതിരോധിക്കുമെന്നും നാശനഷ്ടം വകവച്ചുകൊടുക്കുമെന്നും നിർദ്ദോഷികളാക്കുമെന്നും നിങ്ങൾ സമ്മതിക്കുന്നു.

9. വാറന്‍റികളിൽനിന്ന് ഒഴിവാക്കൽ

ഈ നിബന്ധനകളിലൊന്നും തന്നെ മാറ്റം വരുത്താനോ വിട്ടുകൊടുക്കാനോ കരാറുപ്രകാരം നിങ്ങൾക്ക് സമ്മതിക്കാൻ സാധിക്കാത്ത നിങ്ങളുടെ നിയമപ്രകാരമുള്ള ഏതെങ്കിലും അവകാശങ്ങളെ ബാധിക്കുകയില്ല; എന്നു മാത്രമല്ല ഒരു ഉപഭോക്താവ് എന്ന നിലയിൽ എല്ലായ്‌പോഴും നിയമപരമായി നിങ്ങൾക്ക് അതിന് അർഹതയുണ്ടാകുകയും ചെയ്യും. സേവനങ്ങൾ ''നിലവിലിരിക്കുന്ന അതേ വിധമാണ്'' നൽകിയിരിക്കുന്നത്; അവയുമായി ബന്ധപ്പെട്ട് ഞങ്ങൾ നിങ്ങൾക്ക് ഉറപ്പോ പ്രാതിനിധ്യമോ നൽകുന്നില്ല. പ്രത്യേകിച്ച് ഞങ്ങൾ നിങ്ങൾക്ക് ഇനി പറയുന്ന ഉറപ്പോ പ്രാതിനിധ്യമോ നൽകുന്നില്ല:

  • സേവന ഉപയോഗം നിങ്ങളുടെ ആവശ്യകതകൾ നിറവേറ്റും;
  • നിങ്ങളുടെ സേവന ഉപയോഗം തടസ്സരഹിതവും, സമയോചിതവും, ഭദ്രമായതും, പിശകുകളിൽ നിന്ന് മുക്തമായതും ആകും; നിങ്ങളുടെ സേവന ഉപയോഗത്തിന്‍റെ ഫലമായി ലഭ്യമാക്കപ്പെടുന്ന ഏതെങ്കിലും വിവരങ്ങൾ കൃത്യതയും വിശ്വസനീയതയും ഉള്ളതായിരിക്കും; 
  • സേവനങ്ങളുടെ ഭാഗമായി നിങ്ങൾക്ക് നൽകപ്പെടുന്ന ഏതെങ്കിലും പ്രവർത്തനത്തിലെ ഇഫക്ടുകൾ അല്ലെങ്കിൽ സോഫ്റ്റ്‌വെയറിന്‍റെ പ്രവർത്തനം ശരിയാക്കിക്കൊടുക്കും.

സേവനങ്ങളുടെ കാര്യത്തിൽ, ഈ നിബന്ധനകൾ വ്യവസ്ഥ ചെയ്യുന്ന പരിധിയോളം അവസ്ഥകളോ, വാറന്‍റികളോ മറ്റു നിബന്ധനകളോ (ഏതെങ്കിലും വിധത്തിലുള്ള തൃപ്തികരമായ ഗുണനിലവാരത്തിന്‍റെ, ലക്ഷ്യങ്ങൾക്കായുള്ള ക്ഷമതയുടെ അല്ലെങ്കിൽ വിവരണത്തിനൊത്ത സമീകരണം ഉൾപ്പെടെ) ബാധകമാകില്ല; ബിസിനസ്, ഓപ്പറേഷണൽ കാരണങ്ങളാൽ ഏത് സമയത്തും അറിയിപ്പൊന്നുമില്ലാതെ ഞങ്ങൾ പ്ലാറ്റ്‌ഫോമിൽ പൂർണമായോ ഭാഗികമായോ മാറ്റം വരുത്തുകയോ, പ്ലാറ്റ്‌ഫോം സസ്‌പെൻഡ് ചെയ്യുകയോ, പിൻവലിക്കുകയോ, ലഭ്യതയിൽ നിയന്ത്രണം കൊണ്ടുവരികയോ ചെയ്‌തേക്കാം

10. ബാധ്യതയിലുള്ള പരിമിതി

ഒഴിവാക്കേണ്ടതല്ലാത്തതോ ബാധകമായ നിയമം അനുസരിച്ച് പരിമിതിയുള്ളതോ ആയ നിയമപരമായ ബാധ്യതകളിൽ നിന്ന് ഈ നിബന്ധനകളിലെ ഒന്നും ഞങ്ങളെ ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നില്ല. ഞങ്ങളുടെ ഉപേക്ഷയോ ഞങ്ങളുടെ ജീവനക്കാരുടെയോ ഏജന്‍റുമാരുടെയോ ഉപകരാറുകാരുടെയോ ഭാഗത്തുനിന്നുള്ള ഉപേക്ഷയോ മൂലം സംഭവിക്കുന്ന മരണമോ വ്യക്തിപരമായ പരിക്കോ ഇതിൽ ഉൾപ്പെടുന്നു; അതുപോലെ തന്നെ വഞ്ചനയോ തെറ്റായ പ്രാതിനിധ്യത്താലുള്ള വഞ്ചനയോ എന്നിവയും ഉൾപ്പെടുന്നു.

മുകളിൽ പറഞ്ഞ ഖണ്ഡികയുമായി ബന്ധപ്പെട്ട താഴെ പറയുന്ന കാര്യങ്ങളിൽ നിങ്ങളുമായി ഞങ്ങൾക്ക് ബാധ്യതയുണ്ടാകില്ല:

      • (i) ഏതെങ്കിലും ലാഭമുണ്ടാകുന്നതിൽ നേരിടുന്ന നഷ്ടം (നേരിട്ടോ അല്ലാതെയോ സംഭവിക്കുന്നത് ഉൾപ്പെടെ); (ii) ജനപ്രീതിയുടെ മൂല്യം നഷ്ടമാകൽ; (iii) അവസരം നഷ്ടമാകൽ; (iv) നിങ്ങൾക്ക് സംഭവിക്കുന്ന ഏതെങ്കിലും ഡാറ്റാ നഷ്ടം; അല്ലെങ്കിൽ (v) നിങ്ങളാൽ ഏർപ്പെടുന്ന പരോക്ഷമായതോ എന്തിന്‍റെയെങ്കിലും അനന്തരഫലമായോ സംഭവിക്കുന്ന നഷ്ടങ്ങൾ. കഴിഞ്ഞ 12 മാസങ്ങളിൽ ടിക് ടോക്കിന് നിങ്ങൾ നൽകിയിട്ടുള്ള പണത്തിൽ പരിമിതമായ മറ്റേതെങ്കിലും നഷ്ടം.
      • താഴെ പറയുന്നതിന്‍റെ ഫലമായി നിങ്ങൾ മൂലം സംഭവിച്ച ഏതെങ്കിലും നഷ്ടം അല്ലെങ്കിൽ കേടുപാട്:
  • ഏതെങ്കിലും പരസ്യത്തിന്‍റെ പൂർണതയിൽ, കൃത്യതയിൽ അല്ലെങ്കിൽ അസ്തിത്വത്തിൽ നിങ്ങൾ അർപ്പിച്ച വിശ്വാസം മൂലം അല്ലെങ്കിൽ നിങ്ങളും സേവനത്തിൽ പ്രത്യക്ഷപ്പെടുന്ന ഏതെങ്കിലും പരസ്യം ചെയ്യുന്ന പരസ്യക്കാരോ പ്രായോജകരോ തമ്മലുള്ള ഏതെങ്കിലും ബന്ധമോ ഇടപാടോ നടന്നതിന്‍റെ ഫലമായി സംഭവിച്ചത്;
  • സേവനങ്ങളിൽ ഞങ്ങൾ വരുത്തിയേക്കാനിടയുള്ള ഏതെങ്കിലും മാറ്റങ്ങൾ മൂലം അല്ലെങ്കിൽ സേവന വ്യവസ്ഥകളിൽ വരുത്തുന്ന ഏതെങ്കിലും സ്ഥിരമായതോ താൽക്കാലികമായതോ ആയ വിരാമം (അല്ലെങ്കിൽ ഏതെങ്കിലും സേവത്തിനുള്ളിൽ വരുന്ന ഏതെങ്കിലും ഫീച്ചറുകൾ);
  • നിങ്ങളുടെ സേവന ഉപയോഗം മൂലം അല്ലെങ്കിൽ അതിലൂടെ പരിപാലിച്ച അല്ലെങ്കിൽ ട്രാൻസ്മിറ്റ് ചെയ്ത ഉള്ളടക്കവും ആശയവിനിമയ ഡാറ്റയും ഡീലീറ്റ് ചെയ്യപ്പെടൽ, കറപ്റ്റ് ആയിപ്പോകൽ, അല്ലെങ്കിൽ സംഭരിച്ചുവയ്ക്കുന്നതിലെ പരാജയം;
  • മറ്റൊരു ഉപയോക്താവിന്‍റെ ഏതെങ്കിലും നടപടി അല്ലെങ്കിൽ പെരുമാറ്റം;
  • കൃത്യതയുള്ള അക്കൗണ്ട് വിവരങ്ങൾ ഞങ്ങൾക്ക് നൽകുന്നതിലെ നിങ്ങളുടെ പരാജയം;
  • അല്ലെങ്കിൽ നിങ്ങളുടെ പാസ്‌വേഡ് അല്ലെങ്കിൽ അക്കൗണ്ട് വിവരങ്ങൾ ഭദ്രമായും രഹസ്യമായും സൂക്ഷിക്കുന്നതിലെ നിങ്ങളുടെ പരാജയം.

ഗാർഹികമായതും സ്വകാര്യമായതുമായ ഉപയോഗത്തിനായി മാത്രമാണ് ഞങ്ങൾ പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുന്നത് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക. ഏതെങ്കിലും വാണിജ്യ അല്ലെങ്കിൽ ബിസിനസ് ലക്ഷ്യങ്ങൾക്കായി ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗപ്പെടുത്തുകയില്ലെന്നും, നിങ്ങൾക്ക് ഏതെങ്കിലും ലാഭത്തിൽ നേരിടുന്ന നഷ്ടത്തിനോ, നിങ്ങളുടെ ബിസിനസ് നഷ്ടത്തിനോ, ജനപ്രീതിമൂല്യനഷ്ടത്തിനോ, ബിസിനസിന്‍റെ സൽപേരിനോ, ബിസിനസിലെ തടസ്സത്തിനോ, ബിസിനസ് അവസരം നഷ്ടമാകലിലോ ഞങ്ങൾക്ക് ബാധ്യതയൊന്നും ഉണ്ടാകില്ലെന്നും നിങ്ങൾ സമ്മതിക്കുന്നു.

കേടുപാടുള്ള ഡിജിറ്റൽ ഉള്ളടക്കം ഞങ്ങൾ വിതരണം ചെയ്തതിന്‍റെ ഭാഗമായി ഒരു ഉപകരണത്തിന് അല്ലെങ്കിൽ നിങ്ങളുടെ സ്വന്തമായ ഡിജിറ്റൽ ഉള്ളടക്കത്തിന് ഹാനി സംഭവിക്കുകയാണെങ്കിൽ, യുക്തിസഹമായ വിധമുള്ള പരിരക്ഷയും വൈദഗ്ദ്ധ്യവും ഉപയോഗിക്കുന്നതിലെ ഞങ്ങളുടെ പരാജയം മൂലമാണ് ഇത് സംഭവിച്ചിട്ടുള്ളതെങ്കിൽ, ഞങ്ങൾ ഒന്നികിൽ കേടുപാടുകൾ തീർത്തുതരികയോ നിങ്ങൾക്ക് നഷ്ടപരിഹാരം നൽകുകയോ ചെയ്യും. എന്നിരുന്നാലും, സൗജന്യമായി നിങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഒരു അപ്‌ഡേറ്റ് ബാധകമാക്കാനുള്ള ഞങ്ങളുടെ ഉപദേശം അനുസരിക്കാത്തതു മൂലം അല്ലെങ്കിൽ ശരിയായ വിധം ഇൻസ്റ്റലേഷനുള്ള നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ നിങ്ങളുടെ പരാജയം മൂലം അല്ലെങ്കിൽ ഞങ്ങൾ നിർദ്ദേശിച്ച ഏറ്റവും കുറഞ്ഞ സിസ്റ്റം ആവശ്യകതകൾ നിങ്ങൾക്ക് ഇല്ലായിരുന്നതു മൂലം ഉണ്ടാകുന്ന കേടുപാടുകൾക്ക് ഞങ്ങൾക്ക് ബാധ്യതയൊന്നുമുണ്ടാകില്ല.

ഞങ്ങൾക്ക് ഉപദേശം നൽകുകയോ നൽകാതിരിക്കുകയോ ചെയ്യുകയാണെങ്കിലും, അല്ലെങ്കിൽ അത്തരം ഏതെങ്കിലും നഷ്ടം ഉയർന്നുവരാനുള്ള സാധ്യതയെ കുറിച്ച് അവബോധമുണ്ടായിരുന്നു എങ്കിലും ഞങ്ങളുടെ ബാധ്യതയിലെ ഈ പരിമിതികൾ നിങ്ങൾക്ക് ബാധകമായിരിക്കും.

ടെക്സ്റ്റ് സന്ദേശങ്ങളും ഡാറ്റാ ചാർജുകളും ഉൾപ്പെടെ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നതു മൂലം ബാധകമായ മൊബൈൽ ചാർജിന്‍റെ ഉത്തരവാദിത്തം നിങ്ങൾക്ക് തന്നെയായിരിക്കും. ആ ചാർജുകൾ എന്തെല്ലാമാണെന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, ഈ സേവനം ഉപയോഗിക്കുന്നതിന് മുമ്പ് നിങ്ങൾ നിങ്ങളുടെ സേവന ദാതാവിനോട് ചോദിക്കേണ്ടതാണ്.

നിങ്ങളുടെ സേവന ഉപയോഗത്തിന്‍റെ ഫലമായി ഉയർന്നുവന്ന കാരിയർമാരോ പകർപ്പവകാശ ഉടമസ്ഥരോ മറ്റ് ഉപയോക്താക്കളോ ഉൾപ്പെടെയുള്ള ഏതെങ്കിലും മൂന്നാംകക്ഷിയുമായുള്ള ഏതെങ്കിലും അഭിപ്രായഭിന്നത, ഉദാഹരണമെന്ന നിലയിലും പരിമിതി ഇല്ലാതെയും, നിയമം അനുവദിക്കുന്ന പരമാവധി പരിധിയോളം, നിങ്ങളും അത്തരം മൂന്നാം കക്ഷിയും തമ്മിൽ നേരിട്ടായിരിക്കും; എന്നു മാത്രമല്ല ഞങ്ങളെയും ഞങ്ങളോടനുബന്ധിച്ചു പ്രവർത്തിക്കുന്നവരെയും നിങ്ങൾ എല്ലാ ക്ലെയിമുകളിൽ നിന്നും ഡിമാന്‍റുകളിൽ നിന്നും എല്ലാ പ്രകൃതത്തിലുമുള്ള (യഥാതഥവും അനന്തരഫലം മൂലമുള്ളതും), അറിവുള്ളതും അറിവില്ലാത്തതുമായ, അത്തരം അഭിപ്രായഭിന്നതകളുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ട് ഉയർന്നുവരുന്ന കേടുപാടുകളുടെ ഉത്തരവാദിത്തത്തിൽ നിന്നും തിരിച്ചെടുക്കാനാകാത്ത വിധം മുക്തമാക്കുന്നു.

11. മറ്റ് നിബന്ധനകള്‍

a. ബാധകമായ നിയമവും ജൂറിസ്ഡിക്ഷനും. അധികാരപരിധി കേന്ദ്രീകൃത അനുബന്ധ നിബന്ധനകള്‍ക്ക് വിധേയമായി, ഈ നിബന്ധനകളും, അവയുടെ അന്തഃസത്തയും, അവുടെ ഘടനയും ഇന്ത്യയിലെ നിയമങ്ങളുടെ നിയന്ത്രണത്തിലാണ്.ഈ നിബന്ധനകളുടെ നിലനില്‍പ്പ്, പ്രാബല്യം, അഥവാ ടെര്‍മിനേഷന്‍ എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ ഉള്‍പ്പെടെ, ഈ നിബന്ധനകളില്‍ നിന്നോ, അതുമായി ബന്ധപ്പെട്ടോ ഉളവാകുന്ന തര്‍ക്കങ്ങള്‍, 1996 ലെ മദ്ധ്യസ്ഥതാ, അനുരഞ്ജന നിയമത്തിന്‍റെ വ്യവസ്ഥകളും, അതാത് കാലത്തെ ഭേദഗതികളും പ്രകാരം റഫര്‍ ചെയ്യുന്നതും പരിഹരിക്കുന്നതുമാണ്. അത്തരം മധ്യസ്ഥതയുടെ വേദി ഡല്‍ഹി ആയിരിക്കും.

ഈ ട്രിബ്യൂണൽ മൂന്ന് (3) മധ്യസ്ഥർ അടങ്ങുന്ന ഒന്നായിരിക്കും. ഈ മാധ്യസ്ഥത്തിന്‍റെ ഭാഷ ഇംഗ്ലീഷ് ആയിരിക്കും.

b. ഓപ്പൺ സോഴ്‌സ്. ഈ പ്ലാറ്റ്‌ഫോമിൽ ചില ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ അടങ്ങുന്നു. ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറിലെ ഓരോ ഇനവും അതിന്‍റേതായതും ബാധകമായതുമായ ലൈസൻസ് നിബന്ധനകളനുസരിച്ചുള്ളതായിരിക്കും; ഇത് at ഓപ്പണ്‍ സോഴ്സ് പോളിസി -യിൽ കാണാനാകും.

c. മൊത്തമുള്ള കരാർ. നിങ്ങളും ടിക് ടോക്കും തമ്മിൽ രൂപവൽക്കരിച്ച ഈ നിബന്ധനകൾ (താഴെ കൊടുത്ത അനുബന്ധ നിബന്ധനകൾ ഉൾപ്പെടെ) നിയമപരമായ മൊത്തം കരാറും അനുസരിച്ചുള്ളതാണ്, ഇത് നിങ്ങളുടെ സേവന ഉപയോഗത്തിന്‍റെ ഭരണനിർവഹണം നടത്തുന്നു; സേവനങ്ങളുമായി ബന്ധപ്പെട്ട് ടിക് ടോക്കും നിങ്ങളുമായി മുൻകാലങ്ങളിലുണ്ടായിരുന്ന ഏതെങ്കിലും കരാറുകൾക്ക് പൂർണമായുള്ള ബദലായിരിക്കും ഇത്.

d. ലിങ്കുകൾ. നിങ്ങളുടെ ഹോംപേജുമായി നിങ്ങൾക്ക് ഇത് ലിങ്ക് ചെയ്യാവുന്നതാണ്; യുക്തിസഹവും നിയമപരവുമായ ഒരു വിധത്തിലാകും ഇത് ചെയ്യുക എന്നും ഞങ്ങളുടെ യശസ്സിന് ഹാനിയുണ്ടാക്കുയില്ല എന്നും അല്ലെങ്കിൽ മുതലെടുക്കുകയില്ല എന്നും ഉള്ള വ്യവസ്ഥയിൻകീഴിലായിരിക്കും ഇത്. ഞങ്ങളുടെ ഭാഗത്തുനിന്ന് നിലവിൽ ഇല്ലാത്ത ഏതെങ്കിലും രൂപത്തിലുള്ള കൂട്ടുകെട്ടോ അംഗീകാരമോ അധികാരപ്പെടുത്തലോ ഉണ്ടെന്ന് തോന്നിക്കുന്ന ഒരു വിധത്തിൽ ഒരു ലിങ്ക് നിങ്ങൾ സ്ഥാപിക്കരുത്. ഞങ്ങളുടെ സേവനങ്ങളിലേക്കുള്ള ഒരു ലിങ്ക് നിങ്ങളുടെ ഉടമസ്ഥതയിലല്ലാത്ത ഒരു വെബ്‌സൈറ്റിലും നിങ്ങൾ സ്ഥാപിക്കാൻ പാടില്ല. നിങ്ങൾ ലിങ്ക് കൊടുക്കുന്ന വെബ് സൈറ്റ് മേൽപറഞ്ഞ ''ഞങ്ങളുടെ സേവനങ്ങളിലേക്കുള്ള നിങ്ങളുടെ പ്രവേശനവും അതിന്‍റെ ഉപയോഗവും'' എന്ന വിഭാഗത്തിൽ പ്രതിപാദിച്ച വിധം ഉള്ളടക്ക നിലവാരത്തിന്‍റെ കാര്യത്തിൽ എല്ലാ തരത്തിലും ഒത്തുപോകുന്നതായിരിക്കണം. അറിയിപ്പോന്നുമില്ലാതെ ലിങ്കിംഗിനുള്ള അനുമതി പിൻവലിക്കാനുള്ള അധികാരം ഞങ്ങളിൽ നിക്ഷിപ്തമാണ്.

e. പ്രായ പരിധി. 13 വയസ്സോ അതിലധികമോ ഉള്ള ആളുകൾക്ക് ( അധികാരപരിധി കേന്ദ്രീകൃത അനുബന്ധ നിബന്ധനകള്‍ -ല്‍ വ്യക്തമാക്കിയിട്ടുണ്ട്) മാത്രമായുള്ളതാണ് ഈ സേവനങ്ങൾ. ഈ സേവനങ്ങൾ ഉപയോഗിക്കുന്നതിലൂടെ, ഇവിടെ വ്യക്തമാക്കിയ പ്രസക്തമായ പ്രായത്തിലുമധികം നിങ്ങൾക്ക് ഉണ്ടെന്ന് നിങ്ങൾ സ്ഥിരീകരിക്കുകയാണ്. ഇവിടെ വ്യക്തമാക്കിയ പ്രസക്തമായ പ്രായത്തിലും താഴെയുള്ള ആരെങ്കിലും സേവനങ്ങൾ ഉപയോഗിക്കുന്നതായി ഞങ്ങൾ അറിയുന്ന പക്ഷം, ഞങ്ങൾ ആ ഉപയോക്താവിന്‍റെ അക്കൗണ്ട് ടെർമിനേറ്റ് ചെയ്യുന്നതായിരിക്കും.

f. ഒഴിവാക്കൽ പ്രമാണമില്ല. ഈ നിബന്ധനകളിലെ ഏതെങ്കിലും വ്യവസ്ഥ നിർബന്ധമാക്കുന്നതിലെ അല്ലെങ്കിൽ നടപ്പിലാക്കുന്നതിലെ ഞങ്ങളുടെ പരാജയം ഏതെങ്കിലും വ്യവസ്ഥയോ അവകാശമോ ഒഴിവാക്കലായി വ്യഖ്യാനിക്കാവുന്നതല്ല.

g. സുരക്ഷ. സുരക്ഷിതമായതാണ് അല്ലെങ്കിൽ ബഗ്ഗുകളിൽ അല്ലെങ്കിൽ വൈറസുകളിൽ നിന്ന് മുക്തമായതാണ് ഞങ്ങളുടെ സേവനങ്ങൾ എന്ന് ഞങ്ങൾ ഉറപ്പു നൽകുന്നില്ല. നിങ്ങളുടെ വിവരസാങ്കേതികവിദ്യയും കംപ്യൂട്ടർ പ്രോഗ്രാമുകളും ഞങ്ങളുടെ സേവനങ്ങൾ ആക്‌സസ് ചെയ്യാനുള്ള പ്ലാറ്റ്‌ഫോമും കോൺഫിഗർ ചെയ്യുന്നതിന്‍റെ ഉത്തരവാദിത്തം നിങ്ങൾക്കു തന്നെയായിരിക്കും. നിങ്ങൾ നിങ്ങളുടെ സ്വന്തം വൈറസ് പ്രൊട്ടക്‌ഷൻ സോഫ്റ്റ്‌വെയർ ഉപയോഗിക്കേണ്ടതാണ്.

h. വേർപെടുത്തൽക്ഷമത. ഏതെങ്കിലും നിയമ കോടതിയിൽ, ഈ കാര്യത്തിൽ നായാധികാരപരിധി തീരുമാനിക്കുന്നതിന്, ഈ നിബന്ധനകളിൽ പ്രതിപാദിച്ചവ സാധുവല്ല എന്ന് വിധികൽപിക്കുകയാണെങ്കിൽ, ആ പ്രതിപാദ്യം അവശേഷിക്കുന്ന നിബന്ധനകളെ ബാധിക്കാത്ത വിധത്തിൽ നിബന്ധനകളിൽ നിന്ന് നീക്കം ചെയ്യുന്നതായിരിക്കും; നിബന്ധനകളിലെ അവശേഷിക്കുന്ന പ്രതിപാദ്യങ്ങൾ തുടർന്നും സാധുവായും പ്രാബല്യത്തിലും തുടരുന്നതായിരിക്കും.

ഇന്ത്യയിലെ ഗ്രീവന്‍സ് ഓഫീസര്‍

ഞങ്ങളുടെ പ്രോഡക്ടിന്‍റെ ഉപയോക്താവിനുള്ള പരാതി, അഥവാ മറ്റ് പ്രശ്നങ്ങള്‍ താഴെക്കാണുന്ന അഡ്രസില്‍ ഇമെയിലിലൂടെ സമര്‍പ്പിക്കാവുന്നതാണ്.പരാതിയില്‍ ഇപ്പറയുന്നവ നല്‍കണം (i) ബന്ധപ്പെട്ട അക്കൗണ്ട് ഉടമയുടെ യൂസര്‍നെയിം (ii) പരാതിയുള്ള കണ്ടന്‍റ്/ വീഡിയോ (iii) ഇത്തരമൊരു അഭ്യര്‍ത്ഥനക്കുള്ള കാരണം.

വിവര സാങ്കേതികവിദ്യാ നിയമം 2000 നും, അതിന്‍ കീഴിലുള്ള ചട്ടങ്ങള്‍ക്കും അനുസൃതമായി ഗ്രീവന്‍സ് ഓഫീസറുടെ കോണ്ടാക്ട് വിവരങ്ങള്‍ താഴെ കൊടുക്കുന്നു

ശ്രീ അനൂജ് ഭാട്ടിയ

ഇമെയില്‍ : grievance.officer@tiktok.com

മറ്റൊരു രീതിയില്‍, എതിര്‍പ്പുള്ള കണ്ടന്‍റിനെക്കുറിച്ച്, ആപ്പിനുള്ളിലെ റിപ്പോര്‍ട്ട് കണ്ടന്‍റ് ഫീച്ചര്‍ ഉപയോഗിച്ചും നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.

അധികാര കേന്ദ്രീകൃത അനുബന്ധ നിബന്ധനകള്‍

ഇന്ത്യ. നിങ്ങൾ ഇന്ത്യയിൽ ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ, താഴെപ്പറയുന്ന അധിക നിബന്ധനകള്‍ ബാധകമാണ്. താഴെപ്പറയുന്ന അധിക നിബന്ധനകളും, ഈ നിബന്ധനകളിലെ മുഖ്യഭാഗത്തെ വ്യവസ്ഥകളും തമ്മില്‍ വൈരുദ്ധ്യമുണ്ടെങ്കില്‍, താഴെപ്പറയുന്ന നിബന്ധനകള്‍ക്കാണ് മേല്‍ക്കൈ ലഭിക്കുക... 

  • നിബന്ധനകള്‍ അംഗീകരിക്കല്‍. ഈ നിബന്ധനകള്‍ അംഗീകരിക്കുകയോ, ഞങ്ങളുടെ സര്‍വ്വീസുകള്‍ ഉപയോഗിക്കുകയോ ചെയ്യുമ്പോള്‍, ഈ നിബന്ധനകള്‍ നിങ്ങള്‍ വായിച്ച് മനസ്സിലാക്കിയെന്ന് അംഗീകരിക്കുന്നു, ഈ നിബന്ധനകളും, ഞങ്ങളുടെ സ്വകാര്യതാ നയവും കമ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങളും ബാധ്യസ്ഥമാണെന്ന് നിങ്ങള്‍ സമ്മതിക്കുകയും ചെയ്യുന്നു.
  • ഞങ്ങളുടെ സര്‍വ്വീസുകളുടെ ആക്സസും ഉപയോഗവും. താഴെപ്പറയുന്ന തരത്തിലുള്ള ഏതെങ്കിലും യൂസര്‍ കണ്ടന്‍റ് അപ്‍ലോഡ്, ട്രാന്‍സ്മിറ്റ്, സ്റ്റോര്‍ ചെയ്യാനോ, അതല്ലെങ്കില്‍ ഏതെങ്കിലും രീതിയില്‍ ലഭ്യമാക്കാനോ (കണ്ടന്‍റ് സൃഷ്ടിക്കുക / അല്ലെങ്കില്‍ സ്ട്രീം ചെയ്യുക എന്ന ഉദ്ദേശ്യത്തിന് ഉള്‍പ്പെടെ) നിങ്ങള്‍ ഈ സര്‍വ്വീസുകള്‍ ഉപയോഗിക്കരുത്:
    • അശ്ലീലം, പോര്‍ണോഗ്രാഫിക്, ശിശു ലൈംഗികത,
    • കള്ളപ്പണം വെളുപ്പിക്കലുമായി അഥവാ ഗ്യാംബ്ലിംഗുമായി  ബന്ധപ്പെട്ടതോ പ്രോത്സാഹിപ്പിക്കുന്നതോ ആയത്, അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ നിയമവിരുദ്ധമായത്;
    • ഏതെങ്കിലും തരത്തില്‍ പ്രായപൂര്‍ത്തി ആകാത്തവരെ ഹനിക്കുന്നത്;
    • സന്ദേശം സ്വീകരിക്കുന്ന വ്യക്തിയെ അതിന്‍റെ ഉത്ഭവം സംബന്ധിച്ച് വഞ്ചിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്നത്, അതല്ലെങ്കില്‍ തികച്ചും എതിര്‍ക്കത്തക്കതോ ശല്യപ്പെടുത്തുന്നതോ ആയ വിവരങ്ങള്‍ അറിയിക്കല്‍, അല്ലെങ്കില്‍
    • ഇന്ത്യയുടെ ഐക്യം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, പരമാധികാരം എന്നിവക്കും, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധം അഥവാ ക്രമസമാധാനം എന്നിവക്കോ ഭീഷണി ഉയര്‍ത്തുന്നത്, ഏതെങ്കിലും കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നത്, ഏതെങ്കിലും കുറ്റകൃത്യ അന്വേഷണത്തെ തടയുന്നത്, മറ്റെന്തെങ്കിലും രാജ്യത്തെ ആക്ഷേപിക്കുന്നത്.
  • യൂസര്‍-ജനറേറ്റഡ് കണ്ടന്‍റ്. (ഇന്ത്യൻ) പകർപ്പവകാശ നിയമത്തിലെ 30 എ വകുപ്പ് പ്രകാരമുള്ള ഏത് അവകാശവും ഉൾപ്പെടെ, ഈ നിബന്ധനകൾക്ക് കീഴിൽ ഞങ്ങൾക്ക് നൽകിയിട്ടുള്ളതും ലൈസൻസുള്ളതുമായ അവകാശങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും പകർപ്പവകാശ ബോർഡ് ഉൾപ്പെടെയുള്ള ഏതെങ്കിലും അതോറിറ്റിയുടെ മുമ്പാകെ ഏതെങ്കിലും എതിർപ്പ് അല്ലെങ്കിൽ മറ്റ് ക്ലെയിം ഉന്നയിക്കാനുള്ള അവകാശം നിങ്ങൾ ഇവിടെ നിന്ന് മാറ്റാനാവില്ല, 1957 അല്ലെങ്കിൽ ബാധകമായ മറ്റ് നിയമം. നിലവിലുള്ളതോ ഭാവിയിലോ ആകട്ടെ, ടിക് ടോക്കിനും അതിന്റെ എല്ലാ ഗ്രൂപ്പ് കമ്പനികൾക്കും, അഫിലിയേറ്റുകൾക്കും തലക്കെട്ടിലും താൽപ്പര്യത്തിലും പിൻഗാമികൾക്കും അനുകൂലമായി മുകളിലുള്ള ഇളവ് നിങ്ങൾ അനുവദിച്ചിരിക്കുന്നു.
  • ഇന്‍ഡെംനിറ്റി. ഈ നിബന്ധനകൾക്കോ ഒരു കോടതിയുടെ ഏതെങ്കിലും ഉത്തരവിനോ അനുസൃതമായി നിങ്ങൾ ഞങ്ങളെ നഷ്ടപരിഹാര ബാധ്യതയില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നാല്‍, അത്തരം തുക ഞങ്ങള്‍ക്ക് അടയ്ക്കുന്നതിന്, റഗുലേറ്ററി അതോറിറ്റികളില്‍ നിന്ന് ആവശ്യമായ അപ്രൂവലുകളും അനുമതിയും നേടേണ്ടതാണ്.