നിയമപരം

സ്വകാര്യതാ നയം

1.ഞങ്ങൾ ശേഖരിക്കുന്ന വിവരങ്ങളുടെ തരങ്ങള്‍

നിങ്ങളെക്കുറിച്ചുള്ള ഇനി പറയുന്ന വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്‌തേക്കും:

 • നിങ്ങൾ ഞങ്ങൾക്ക് നൽകുന്ന വിവരങ്ങള്‍. നിങ്ങളുടെ പേര്, പ്രായം, ലിംഗംഭേദം, വിലാസം, ഇമെയിൽ വിലാസം, സോഷ്യൽ മീഡിയാ ലോഗിൻ വിശദാംശങ്ങൾ, ടെലിഫോൺ നമ്പർ, ഫിനാൻഷ്യൽ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, നിങ്ങളുടെ ഫോട്ടോഗ്രാഫ് അതു പോലെ തന്നെ നിങ്ങൾ തെരഞ്ഞെടുത്ത ഭാഷ എന്നിവയടക്കം ഈ പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യാനും ഇത് ഉപയോഗിക്കാനും വേണ്ടി നിങ്ങൾ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾക്ക് നൽകും. ഇതിനു പുറമേ, ഈ വിഭാഗത്തിൽ നിങ്ങളുടെ കസ്റ്റമർ പ്രൊഫൈലും ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിങ്ങൾ നടത്തിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും (ഏതെങ്കിലും യൂസർ ജനറേറ്റഡ് ഉള്ളടക്കത്തിലേക്ക് നിങ്ങൾ സംഭാവന ചെയ്ത ഏതെങ്കിലും വിർച്വൽ ഐറ്റമുകളും ഉൾപ്പടെ), പണം നൽകാനോ പിൻവലിക്കാനോ ആവശ്യമായി വരുന്ന നിങ്ങളുടെ ആപ്പിൾ, ഗൂഗിൾ അല്ലെങ്കിൽ വിൻഡോസ് അക്കൗണ്ട്, പേപാൾ അല്ലെങ്കിൽ മറ്റ് മൂന്നാം കക്ഷി പേയ്‌മെന്‍റ് ചാനൽ അക്കൗണ്ട് എന്നിവ ഉൾപ്പടെ ഉള്ളതാണെങ്കിലും അതിൽ പരിമിതപ്പെടാതെയുള്ള അക്കൗണ്ട്, ബില്ലിങ് വിശദാംശങ്ങളും. ഇതിൽ യൂസർ-ജനറേറ്റഡ് ഉള്ളടക്കം, ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ നിങ്ങൾ ബ്രോഡ്കാസ്റ്റ് ചെയ്യാൻ നിങ്ങൾ തെരഞ്ഞെടുത്ത ഫോട്ടോഗ്രാഫുകളൂം വീഡിയോകളും ഇതിൽ ഉൾപ്പെടും. നിങ്ങളുടെ യൂസർ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ട്വിറ്റർ, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ ഗൂഗിൾ പോലെയുള്ള നിശ്ചിത സമൂഹ മാധ്യമ സൈറ്റുകളിലേക്കും നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാൻ കഴിയും. നിങ്ങളുടെ രാജ്യത്തെ നിയമങ്ങൾ അനുസരിച്ച് വൈകാരികമോ നിർണായകമോ എന്ന് കരുതപ്പെടുന്ന നിശ്ചിത വ്യക്തിഗത വിവരങ്ങൾ നിങ്ങൾ ഞങ്ങൾക്ക് നൽകിയേക്കാം. ഇത്തരം വിവരങ്ങൾ അത്തരം നിയമങ്ങൾക്ക് അനുസൃതമായി പ്രത്യേക സംരക്ഷണങ്ങൾക്ക് വിധേയമായേക്കും.
 • നിങ്ങളുടെ സോഷ്യൽ നെറ്റ്‌വർക്കുകളിൽ നിന്ന് പങ്കുവയ്ക്കാൻ നിങ്ങൾ തെരഞ്ഞെടുക്കുന്ന വിവരങ്ങൾ. ഈ പ്ലാറ്റ്‌ഫോമിൽ നിങ്ങളുടെ സോഷ്യൽ നെറ്റ്‌വർക്ക് അല്ലെങ്കിൽ പബ്ലിക് ഫോറം അക്കൗണ്ട് (ഉദാ. ഫെയ്‌സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, അല്ലെങ്കിൽ ഗൂഗിൾ) നിങ്ങൾ ലിങ്ക് ചെയ്യാൻ തെരഞ്ഞെടുക്കുകയാണെങ്കിൽ, നിങ്ങൾ അല്ലെങ്കിൽ നിങ്ങളുടെ സോഷ്യൽ നെറ്റ്‌വർക്ക് നിങ്ങളുടെ സോഷ്യൽ നെറ്റ്‌വർക്ക് അല്ലെങ്കിൽ പബ്ലിക് ഫോറം അക്കൗണ്ടിൽ നിന്നുള്ള നിങ്ങളുടെ കോണ്ടാക്റ്റ് ലിസ്റ്റ് അടക്കമുള്ള വിവരങ്ങൾ നിങ്ങൾ നൽകണം. ഇത്തരത്തിലുള്ള പബ്ലിക് ഫോറമുകളിൽ അല്ലെങ്കിൽ സോഷ്യൽ നെറ്റ്‌വർക്കുകളിൽ ഈ പ്ലാറ്റ്‌ഫോമിന്‍റെ നിങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ അടക്കമുള്ളവയാണ് ഈ ഡാറ്റ. കൂടുതൽ വിവരങ്ങൾക്ക്, അതായത് നിങ്ങളുടെ ഡാറ്റ ഈ സോഷ്യൽ നെറ്റ്‌വർക്ക് ദായകൻ എങ്ങനെ, എന്ത് കാര്യത്തിനായി പ്രോസസ് ചെയ്യുമെന്ന് അറിയാൻ, ഈ സോഷ്യൽ നെറ്റ്‌വർക്ക് ദായകരുടെ പ്രസക്തമായ സ്വകാര്യതാ നയങ്ങൾ ദയവായി കാണുക.
 • നിങ്ങളെക്കുറിച്ച് ഞങ്ങൾ ശേഖരിക്കുന്ന സാങ്കേതിക വിവരങ്ങൾ. ഈ പ്ലാറ്റ്‌ഫോം നിങ്ങൾ ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ഐപി വിലാസം, ലൊക്കേഷനുമായി ബന്ധപ്പെട്ട വിവരങ്ങ്‌ള് (താഴെ വിവരിക്കുന്നതു പ്രകാരം) അല്ലെങ്കിൽ മറ്റ് തനത് ഡിവൈസ് ഐഡന്റിഫയറുകൾ, നിങ്ങളുടെ ബ്രൗസിങ് ചരിത്രം (ഈ പ്ലാറ്റ്‌ഫോമിൽ നിങ്ങൾ കണ്ട ഉള്ളടക്കം അടക്കം), കുക്കികൾ (താഴെ നിർവചിച്ചിരിക്കുന്ന പ്രകാരം), നിങ്ങളുടെ മൊബൈൽ കരിയർ, ടൈം സോൺ സെറ്റിങ്, നിങ്ങളുടെ ഡിവൈസിന്‍റെ മോഡൽ സഹിതം മൊബൈൽ അല്ലെങ്കിൽ ഡിവൈസ് വിവരങ്ങൾ, നിങ്ങളുടെ സ്‌ക്രീൻ റെസല്യൂഷൻ, ഓപ്പറേറ്റിങ് സിസ്റ്റവും പ്ലാറ്റ്‌ഫോമും, ഈ പ്ലാറ്റ്‌ഫോമിന്‍റെ നിങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ അടക്കമുള്ള നിശ്ചിത വിവരങ്ങൾ ഞങ്ങൾ നിങ്ങളിൽ നിന്ന് സ്വയമേവ ശേഖരിക്കും.
 • നിങ്ങളെക്കുറിച്ച് ഞങ്ങൾ ശേഖരിക്കുന്ന യൂസേജ് വിവരങ്ങൾ: ഈ സേവനങ്ങൾ നിങ്ങൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളും ഞങ്ങൾ ശേഖരിക്കും. ഉദാഹരണത്തിന്, ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അല്ലെങ്കിൽ മറ്റേതെങ്കിലും യൂസർ ജനറേറ്റ് ചെയ്ത ഉള്ളടക്കവും ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ നിങ്ങൾ ജനറേറ്റ് ചെയ്തതും പ്രക്ഷേപണം ചെയ്തതുമായ വീഡിയോ ഉള്ളടക്കം എന്നിവ. ഇതിനു പുറമേ, നിങ്ങളൂടെ ഇമെയിൽ അല്ലെങ്കിൽ സോഷ്യൽ മീഡിയ ലോഗിൻ വിശദാംശങ്ങൾ ഉപയോഗിച്ചു കൊണ്ട് നിങ്ങളുടെ എല്ലാ ഡിവൈസുകളിലും ഉള്ള ഞങ്ങളുടെ പ്ലാറ്റ്‌ഫോമിന്മേലുള്ള നിങ്ങളുടെ പ്രവർത്തനവുമായി നിങ്ങളുടെ കോണ്ടക്ട് അല്ലെങ്കിൽ സബ്‌സ്‌ക്രൈബർ വിവരങ്ങൾ ഞങ്ങൾ ലിങ്ക് ചെയ്യും. ഞങ്ങൾ എൻഗേജ്‌മെന്‍റ് സ്‌കോറുകളും (ലൈക്കുകൾ, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും, ആവർത്തിച്ചുള്ള കാണൽ എന്നിങ്ങനെയുള്ളവ) നിങ്ങളുടെ പെരുമാറ്റത്തിന്‍റെ അടിസ്ഥാനത്തിലുള്ള ബന്ധപ്പെട്ട യൂസർമാരെക്കുറിച്ചുള്ള വിവരങ്ങളും ഞങ്ങൾ ശേഖരിക്കും. നിങ്ങൾ ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുമ്പോൾ, നിങ്ങൾ അതിൽ അഭിപ്രായം രേഖപ്പെടുത്താതിരിക്കുകയോ എന്തെങ്കിലും ഉള്ളടക്കം അപ്‌ലോഡ് ചെയ്യാതിരിക്കുകയോ വെറുതേ ബ്രൗസ് ചെയ്യുകയോ ആണെങ്കിൽ പോലും, ഞങ്ങൾ കാണുന്നതിന്‍റെ വിവരങ്ങൾ അല്ലെങ്കിൽ പൊതുവായ പെരുമാറ്റ രീതികൾ എന്നിവ ശേഖരിക്കും. അന്തിമമായി, ഞങ്ങൾ ഓപ്റ്റ്-ഇന്നുകളും കമ്യൂണിക്കേഷൻ പ്രഫറൻസുകളും ശേഖരിക്കും.
 • ലൊക്കേഷൻ ഡാറ്റ. ഒരു മൊബൈൽ ഡിവൈസിൽ നിങ്ങൾ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ലൊക്കേഷനെക്കുറിച്ചുള്ള വിവരങ്ങൾ ഞങ്ങൾ ശേഖരിച്ചേക്കും. നിങ്ങളുടെ സമ്മതത്തോടെ, ഞങ്ങൾ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്) ഡാറ്റയും മൊബൈൽ ഡിവൈസ് ലൊക്കേഷൻ വിവരങ്ങളും ശേഖരിച്ചേക്കും.
 • മൂന്നാം കക്ഷികളിൽ നിന്നുള്ള വിവരങ്ങൾ. ഞങ്ങൾ പ്രവർത്തിപ്പിക്കുന്ന മറ്റ് വെബ്‌സൈറ്റുകൾ അല്ലെങ്കിൽ ഞങ്ങൾ നൽകുന്ന മറ്റ് സേവനങ്ങൾ നിങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങളെക്കുറിച്ചുള്ള മൂന്നാം കക്ഷികളിൽ നിന്നുള്ള വിവരങ്ങൾ ഞങ്ങൾക്ക് ലഭിക്കും. ബിസിനസ് ഡയറക്ടറികളും വാണിജ്യപരമായോ പൊതുവായോ ലഭ്യമായ സ്രോതസ്സുകളും അടക്കമുള്ള മറ്റ് സ്രോതസ്സുകളിൽ നിന്നും മൂന്നാം കക്ഷികളിൽ നിന്നും (അഡ്വർടൈസിങ് നെറ്റ്‌വർക്കുകളും അനലിറ്റിക്‌സ് ദായകരും പോലെയുള്ളവർ) ഞങ്ങൾക്ക് വിവരങ്ങൾ ലഭിക്കും.
 • നിങ്ങളുടെ ഫോൺ, ഫെയ്‌സ്ബുക്ക് കോണ്ടാക്ടുകൾ.(i) നിങ്ങളുടെ ഫോൺ കോണ്ടാക്ടുകളിലൂടെയോ അല്ലെങ്കിൽ (ii) ഫെയ്‌സ്ബുക്ക് കോണ്ടാക്ടുകളിലൂടെയോ ഈ പ്ലാറ്റ്‌ഫോമിലെ മറ്റ് ഉപയോക്താക്കളെ നിങ്ങൾക്ക് കണ്ടെത്താൻ തെരഞ്ഞെടുക്കാം. നിങ്ങളുടെ ഫോൺ കോണ്ടാക്ടുകളിലൂടെ മറ്റ് ഉപയോക്താക്കളെ കണ്ടെത്താനാണ് നിങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിൽ, നിങ്ങളുടെ ഫോൺ കോണ്ടാക്ടുകൾ ഞങ്ങൾ ആക്‌സെസ് ചെയ്യുകയും ശേഖരിക്കുകയും ചെയ്യും. പേരുകൾ, ഫോൺ നമ്പരുകൾ, വിലാസങ്ങൾ, നിങ്ങളുടെ കോണ്ടാക്ടുകളെക്കുറിച്ച് നിങ്ങളുടെ ഫോണിൽ നിങ്ങൾ സ്‌റ്റോർ ചെയ്തിക്കുന്ന മറ്റേതെങ്കിലും വിവരങ്ങൾ എന്നിവ അടക്കം ഈ പ്ലാറ്റ്‌ഫോമിലെ നിലവിലുള്ള ഉപയോക്താക്കളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് നോക്കി അവർ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ടോ എന്ന് നിർണയിക്കുന്നതിനായി ഉപയോഗിക്കും. നിങ്ങളുടെ ഫെയ്‌സ്ബുക്ക് കോണ്ടാക്ടുകളിലൂടെ മറ്റ് ഉപയോക്താക്കളെ നിങ്ങൾക്ക് കണ്ടെത്തണം എന്നുണ്ടെങ്കിൽ, ഞങ്ങൾ നിങ്ങളുടെ പബ്ലിക് ഫെയ്‌സ്ബുക്ക് വിവരങ്ങളും നിങ്ങളുടെ ഫെയ്‌സ്ബുക്ക് കോണ്ടാക്ടുകളിലെ പേരുകളും പ്രൊഫൈലുകളും ഞങ്ങൾ ശേഖരിക്കും.
 • സന്ദേശങ്ങൾ. നിങ്ങൾ നൽകുന്ന വിവരങ്ങൾ ഞങ്ങൾ ശേഖരിക്കുകയും പ്രോസസ് ചെയ്യുകയും ചെയ്യും (സ്‌കാനിങും വിശകലനം ചെയ്യലും അടക്കം). ഞങ്ങളുടെ സർവീസിന്‍റെ മെസേജിങ് ഫങ്ഷണാലിറ്റിയിലൂടെ കമ്പോസ് ചെയ്തതും അയച്ചതും അല്ലെങ്കിൽ സ്വീകരിച്ചതുമായ സന്ദേശങ്ങൾ (അതായത് ആ സന്ദേശം എപ്പോൾ അയച്ചു, സ്വീകരിച്ചു അല്ലെങ്കിൽ വായിച്ചു, ആ ആശയവിനിമയത്തിൽ പങ്കെടുത്ത വ്യക്തികൾ എന്നിവ എന്ന് അർത്ഥം) അടകമുള്ള എന്തെങ്കിലും വ്യക്തിഗത വിവരങ്ങൾ ഉൾപ്പടെ ഉള്ളതാണ് ഇത്. ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്ന മറ്റ് ഉപയോക്താക്കൾക്ക് അയച്ച സന്ദേശങ്ങൾ ഈ ഉപയോക്താകൾക്ക് നേടാൻ കഴിയുമെന്നും ഈ ഉപയോക്താക്കൾ അവ ഉപയോഗിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്യുകയാണെങ്കിൽ ഞങ്ങൾ അതിന് ഉത്തരവാദികളായിരിക്കില്ല എന്നതും ദയവായി അറിഞ്ഞിരിക്കുക.
 • മെറ്റാഡാറ്റ: ഈ പ്ലാറ്റ്‌ഫോമിലേക്ക് നിങ്ങൾ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ (”യൂസർ ഉള്ളടക്കം''), ആ യൂസർ ഉള്ളടക്കവുമായി ബന്ധപ്പെട്ട നിശ്ചിത മെറ്റാഡാറ്റയും നിങ്ങൾ സ്വയമേവ അപ്‌ലോഡ് ചെയ്യുകയാണ്. തത്വത്തിൽ, മെറ്റാഡാറ്റ എന്നത് മറ്റ് ഡാറ്റകൾ ആണ്. അതായത് കാണുന്നവർക്ക് എപ്പോഴും ദൃശ്യമാകാത്ത നിങ്ങളുടെ യൂസർ ഉള്ളടക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ ആയിരിക്കും ഇത്. നിങ്ങളുടെ വീഡിയോയുമായി ബന്ധപ്പെട്ട് ഈ മെറ്റാഡാറ്റയ്ക്ക് എങ്ങനെ, എപ്പോൾ, ആരാൽ ഈ യൂസർ ഉള്ളടക്കം ശേഖരിക്കപ്പെട്ടുവെന്നും എങ്ങനെ ഈ ഉള്ളടക്കം ഫോർമാറ്റ് ചെയ്യപ്പെട്ടുവെന്നും വിശദീകരിക്കാൻ കഴിയും. ഇതിനു പുറമേ, നിങ്ങളുടെ യൂസർ അക്കൗണ്ടിലേക്ക് ഈ വീഡിയോ തെരഞ്ഞെത്താൻ മറ്റ് ഉപയോക്താക്കളെ സാധ്യമാക്കും വിധം നിങ്ങളുടെ അക്കൗണ്ട് നാമം പോലെയുള്ള വിവരങ്ങളും ഇതിൽ ഉൾപ്പെടും. ഈ വീഡിയോയിൽ നൽകാൻ നിങ്ങൾ തെരഞ്ഞെടുത്ത ഇതിനു പുറമേയുള്ള വിവരങ്ങളും അടങ്ങുന്നതായിരിക്കും മെറ്റാഡാറ്റ. ഉദാഹരണത്തിന്, ഈ വീഡിയോക്കോ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കുമോ ഉള്ള കീവേഡുകൾ അടയാളപ്പെടുത്താൻ ഉപയോഗിച്ച ഏതെങ്കിലും ഹാഷ്ടാഗുകൾ.
 • ട്രാൻസാക്ഷൻ ഡാറ്റ. ഇൻ-ആപ്പ് പർച്ചേസുകൾ വഴി കോയിൻ പായ്ക്ക് വാങ്ങാൻ നിങ്ങൾ തെരഞ്ഞെടുത്തിട്ടുണ്ടായിരിക്കാം. വിർച്വൽ ഗിഫ്റ്റുകൾ വാങ്ങാനും അവ മറ്റ് ഉപയോക്താക്കളെ പിന്തുണയ്ക്കാൻ ലൈവ് ബ്രോഡ്കാസ്റ്റ് വേളകളിലോഅവരുടെ ചാനലുകളിലോ അയക്കാനും ഈ നാണയങ്ങൾ നിങ്ങൾക്ക് ഉപയോഗിക്കാം. നിങ്ങൾ നാണയങ്ങൾ വാങ്ങാൻ തെരഞ്ഞെടുക്കുമ്പോൾ ഈ പർച്ചേസ് പൂർത്തിയാക്കൻ നിങ്ങളുടെ മൊബൈൽ ഡിവൈസിലെ ആപ്പ് സ്‌റ്റോറിലേക്ക് നിങ്ങളെ ട്രാൻസ്ഫർ ചെയ്യും. ഈ പർച്ചേസുമായി ബന്ധപ്പെട്ട്, നിങ്ങളിൽ നിന്ന് ഞങ്ങൾ വ്യക്തിഗത വിവരങ്ങൾ ശേഖരികും. അതിനു പുറമേ, നിങ്ങൾ ഏതെങ്കിലും ഗിഫ്റ്റ് പോയിന്‍റുകൾ നിങ്ങളുടെ ആപ്പിൾ ഐട്യൂൺസ് അല്ലെങ്കിൽ ഗൂഗിൾ പ്ലേ അക്കൗണ്ട് ഉപയോഗിച്ച് ഗിഫ്റ്റ് പോയിന്‍റ് നയത്തിന് അനുസൃതമായി വാങ്ങുകയണെങ്കിൽ, പ്രസ്തുത പേയ്‌മെന്റിന്‍റെ സ്ഥിരീകരണം ഞങ്ങൾ പ്രോസസ് ചെയ്യുകയും നിങ്ങളുടെ അക്കൗണ്ട് ക്രെഡിറ്റ് ചെയ്യുകയും ചെയ്യും.

2.കുക്കികൾ

ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിലെ നിങ്ങളുടെ അനുഭവം വർധിപ്പിക്കാനും ഞങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്താനും ടാർഗറ്റഡ് അഡ്വർടൈസിങ് നിങ്ങൾക്ക് നൽകാനും കുക്കികളും മറ്റ് സമാന സാങ്കേതികവിദ്യകളും (ഉദാ., വെബ് ബീകോണുകൾ, ഫ്‌ളാഷ് കുക്കികൾ എന്നിങ്ങനെയുള്ളവ) (മൊത്തത്തിൽ 'കുക്കികൾ'' എന്ന് ഇനി മുതൽ പരാമർശിക്കും) ഞങ്ങൾ ഉപയോഗിക്കും. ചെറിയ ഫയലുകളാണ് കുക്കികൾ. ഇവ നിങ്ങളുടെ ഡിവൈസിൽ സ്ഥാപിക്കുമ്പോൾ, അത് നിശ്ചിത ഫീച്ചറുകളും ഫങ്ഷണാലിറ്റികളും നൽകാൻ ഞങ്ങളെ പ്രാപ്തരാക്കും. ഈ പ്ലാറ്റ്‌ഫോം, മറ്റ് പ്ലാറ്റ്‌ഫോമുകൾ അല്ലെങ്കിൽ ബൈറ്റെഡാൻസ് നൽകുന്ന ഉൽപന്നങ്ങൾ, ബൈറ്റേഡാൻസ് ഉൽപന്നങ്ങൾ ഉപയോഗിക്കുന്ന മറ്റ് കമ്പനികൾ നൽകുന്ന വെബ്‌സൈറ്റുകളും ആപ്പുകളും നിങ്ങൾ സന്ദർശിക്കുമ്പോൾ നിങ്ങളുടെ ഡിവൈസിൽ കുക്കികൾ ഞങ്ങൾ സ്ഥാപിക്കും.

ഇനി പറയുന്ന കുക്കികൾ ഞങ്ങൾ ഉപയോഗിക്കും:

 • കർശനമായും ആവശ്യമായ കുക്കികൾ. ഈ പ്ലാറ്റ്‌ഫോമിന്‍റെ പ്രവർത്തനത്തിന് ആവശ്യമായ കുക്കികൾ ആണ് ഇത്. ഉദാഹരണത്തിന്, ഈ പ്ലാറ്റ്‌ഫോമിലെ സുരക്ഷിതമായ മേഖലകളിലേക്ക് നിങ്ങളെ ലോഗിൻ ചെയ്യാൻ പ്രാപ്തമാക്കുന്ന കുക്കികൾ അടക്കമുള്ളവയാണ് ഇവ.
 • ഫങ്ഷണാലിറ്റി കുക്കികൾ. ഈ പ്ലാറ്റ്‌ഫോമിലേക്ക് മടങ്ങുമ്പോൾ നിങ്ങളെ തിരിച്ചറിയാൻ ഉപയോഗിക്കുന്നവയാണ് ഈ കുക്കികൾ. നിങ്ങൾക്കായി ഞങ്ങളുടെ ഉള്ളടക്കം വ്യക്തിഗതമാക്കാനും പേരു കൊണ്ട് നിങ്ങളെ അഭിവാദ്യം ചെയ്യാനും നിങ്ങളുടെ പ്രാമുഖ്യങ്ങൾ ഓർക്കാനും (ഉദാഹരണത്തിന്, നിങ്ങൾ തെരഞ്ഞെടുത്ത ഭാഷ അല്ലെങ്കിൽ മേഖല) ഇത് ഞങ്ങളെ പ്രാപ്തമാക്കും. ഒരു 90 ദിവസ കാലയളവിൽ ഈ പ്ലാറ്റ്‌ഫോമിലെ ലോഗ്-ഇൻ ഫങ്ഷൻ പിന്തുണയ്ക്കും ഈ കുക്കികൾ.
 • സോഷ്യൽ മീഡിയ കുക്കികൾ. മറ്റ് സേവനങ്ങൾക്ക് (ഉദാഹരണത്തിന്, ഫെയ്‌സ്ബുക്കിനും ഗൂഗിളിനും ഉള്ള) നിലവിലുള്ള തങ്ങളുടെ ലോഗ്-ഇൻ ഉപയോഗിച്ചു കൊണ്ട് ഈ പ്ലാറ്റ്‌ഫോമിൽ ഒരു അക്കൗണ്ട് സൃഷ്ടിക്കാൻ ഈ കുക്കികൾ ഉപയോക്താക്കളെ അനുവദിക്കും.
 • പെർഫോമൻസ് കുക്കികൾ. ഈ പ്ലാറ്റ്‌ഫോമിലെ നിങ്ങളുടെ സന്ദർശനങ്ങളെക്കുറിച്ചും നിങ്ങൾ സന്ദർശിച്ച പേജുകളെക്കുറിച്ചും നിങ്ങൾ ഫോളോ ചെയ്ത ലിങ്കുകളെക്കുറിച്ചും മറ്റ് വെബ്‌സൈറ്റുകൾ അല്ലെങ്കിൽ ആപ്ലിക്കേഷനുകൾ എന്നിവയുമായുള്ള നിങ്ങളുടെ ഇന്‍ററാക്ഷനുകളെക്കുറിച്ചും ഉള്ള വിവരങ്ങൾ ശേഖരിക്കാനാണ് ഈ കുക്കികൾ ഉപയോഗിക്കുന്നത്. ഈ പ്ലാറ്റ്‌ഫോമിന്‍റെ പ്രകടനം മെച്ചപ്പെടുത്താൻ ഈ വിവരങ്ങൾ ഞങ്ങൾ ഉപയോഗിക്കും.
 • മാർക്കറ്റിങ് കുക്കികൾ. ഈ പ്ലാറ്റ്‌ഫോമിൽ പരസ്യങ്ങൾ വിതരണം ചെയ്യാനും നിങ്ങളുടെ താൽപര്യങ്ങൾക്ക് കൂടുതൽ ഉചിതമായ പരസ്യങ്ങൾ നൽകാനും ആണ് ഈ കുക്കികൾ ഉപയോഗിക്കുന്നത്. അഡ്വർഡൈസിങ് പ്രചാരണങ്ങളുടെ കാര്യക്ഷമത അന്വേഷിക്കാനും ഇത് സഹായിക്കും. ഈ ലക്ഷ്യത്തിനായിഈ വിവരങ്ങൾ ഞങ്ങൾ മൂന്നാം കക്ഷികളുമായി പങ്കുവച്ചേക്കാം. ഞങ്ങളുടെ സേവന ദാതാക്കളും ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ നിങ്ങളുടെ ഇന്‍ററാക്ഷനെക്കുറിച്ചുള്ള വിവരങ്ങൾ ഉപയോഗിച്ചേക്കാം. മറ്റ് വെബ്‌സൈറ്റുകളിലും ആപ്ലിക്കേഷനുകളിലും ടാർഗറ്റഡ് അഡ്വർടൈസ്‌മെന്‍റുകൾ കൊണ്ട് നിങ്ങൾക്ക് സേവനം നൽകാനാണ് ഇത്.
 • അനലിറ്റിക്‌സ് കുക്കികൾ. ഏതൊക്കെ വെബ് പേജുകൾ നിങ്ങൾ ക്ലിക്ക് ചെയ്യുന്നുണ്ടെന്നും നിങ്ങൾ എങ്ങനെ ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നുണ്ടെന്നും അളക്കുന്നതിന് ഞങ്ങളെ സഹായിക്കാൻ ഞങ്ങളുടെ സേവനങ്ങൾക്കായി ഞങ്ങൾ ഉപയോഗിക്കുന്ന സ്റ്റാറ്റിസ്റ്റിക്കൽ ഓഡിയൻസ് മെഷറിങ് സിസ്റ്റമുകളാണ് അനലിറ്റിക്‌സ് കുക്കികൾ (കൂടുതൽ വിശദാംശങ്ങൾ താഴെ കാണുക).

എന്തെങ്കിലും കാരണവശാൽ, കുക്കികൾ പ്രയോജനപ്പെടുത്തുന്ന ഈ അവസരം നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ ബ്രൗസറിലെ സെറ്റിങ്ങുകൾ മാറ്റിക്കൊണ്ട് കുക്കികൾ നിങ്ങൾക്ക് ഡിസേബിൾ ചെയ്യാൻ കഴിയും. എന്നിരുന്നാലും, നിങ്ങൾ അങ്ങനെ ചെയ്യുന്ന പക്ഷം, ഇത് ഈ പ്ലാറ്റ്‌ഫോമിലെ നിങ്ങളുടെ അത് ആസ്വാദ്യതയെ ബാധിക്കുകയും നിങ്ങൾക്ക് വ്യക്തിഗതമായ ഉള്ളടക്കം വാഗ്ദാനം ചെയ്യാൻ ഞങ്ങൾക്ക് കഴിയാതാവുകയും ചെയ്യും. നിങ്ങൾ കുക്കികൾ വേണ്ടെന്ന് തെരഞ്ഞെടുക്കാത്ത പക്ഷം, കുക്കികൾ ഉപയോഗിക്കാൻ നിങ്ങൾ സമ്മതം നൽകുന്നതായി ഞങ്ങൾ അനുമാനിക്കും.

മൂന്നാം കക്ഷി വെബ്‌സൈറ്റുകളിൽ അല്ലെങ്കിൽ ഓൺലൈൻ സേവനങ്ങളിൽ തങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നത് പരിമിതപ്പെടുത്തുന്നതിനായി തങ്ങളുടെ വെബ് ബ്രൗസറിൽ “ഡു-നോട്ട്-ട്രാക്'' സിഗ്നലുകൾ ഉപയോക്താക്കൾക്ക് സെറ്റ് ചെയ്യാം. നിങ്ങളുടെ വെബ് ബ്രൗസറിലെ 'ഡു-നോട്ട്-ട്രാക്ക്' സിഗ്നലുകളോട് ഈ പ്ലാറ്റ്‌ഫോം പ്രതികരിക്കില്ല.

അനലിറ്റിക്‌സ് വിവരങ്ങൾ

ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ ഈ സേവനങ്ങൾക്കുള്ള ട്രാഫിക്കും യൂസേജ് ട്രെൻഡുകളും അളക്കുന്നതിന് ഞങ്ങൾക്ക് സഹായകമാകാൻ മൂന്നാം കക്ഷി അനലിറ്റിക്‌സ് ടൂളുകൾ ഞങ്ങൾ ഉപയോഗിക്കും. ഈ സർവീസുകളിന്മേലുള്ള ഉപയോക്താക്കളുടെ പ്രവർത്തനങ്ങൾക്കു ചുറ്റും ഒഴുകുന്ന വ്യത്യസ്ത ഡാറ്റയെ ആണ് ട്രാഫിക്ക് എന്ന് പരാമർശിക്കുന്നത്. ഈ ടൂളുകൾ, ഉദാഹരണത്തിന്, നിങ്ങളുടെ ഡിവൈസ് അല്ലെങ്കിൽ ഞങ്ങളുടെ സേവനങ്ങൾ അയച്ച വിവരങ്ങൾ ശേഖരിക്കും. നിങ്ങൾ സന്ദർശിച്ച പേജുകൾ, ആഡ്-ഓണുകൾ, ഈ സേവനം മെച്ചപ്പെടുത്താൻ ഞങ്ങൾക്ക് സഹായകമാകുന്ന മറ്റു വിവരങ്ങൾ അടക്കമുള്ളവയാണ് ഇത്. നിങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും റിപ്പോർട്ട് ചെയ്യാനും ഈ പ്രവർത്തനങ്ങൾക്ക് അനുസൃതമായി സേവനങ്ങൾ നൽകാൻ ഈ പ്ലാറ്റ്‌ഫോമിന്‍റെ ഒരു ഉപയോക്താവ് എന്ന നിലയിലുള്ള പാറ്റേണുകൾ അറിയാനും ഈ വിവരങ്ങൾ ഉപയോഗിക്കും.

ഞങ്ങളുടെ മൂന്നാം കക്ഷി അനലിറ്റിക്‌സ് ടൂൾ എന്നത് ഗൂഗിൾ, ഇൻക് (1600 ആംഫിതിയേറ്റർ പാർക്ക്‌വേ മൗണ്ടൻ വ്യൂ, സി എ 94043, യു എസ് എ) നൽകുന്ന ഗൂഗിൾ അനലിറ്റിസ് ആണ്. ഗൂഗിൾ അനലിറ്റിക്‌സ് കുക്കികൾ ഉപയോഗിക്കും. ആൽഫാന്യൂമറിക് അക്ഷരങ്ങളുടെ ഒരു സ്ട്രിങ് അടങ്ങിയ ചെറിയ ടെക്‌സ്റ്റ് ഫയലുകളായ ഇവ നിങ്ങളുടെ കമ്പ്യൂട്ടറിൽ സംഭരിക്കും. ഗൂഗിൾ ഈ വിവരങ്ങൾ, നിങ്ങളുടെ ഹ്രസ്വമായ ഐപി വിലാസം അടക്കം ഞങ്ങളുടെ സേവനത്തിന്‍റെ ഉപയോഗത്തിന്മേലുള്ള സ്ഥിതിവിവരക്കണക്കുകൾ ഉണ്ടാക്കാനോപ്പ് മുകളിൽ വിവരിച്ച പ്രകാരം മറ്റ് ബന്ധപ്പെട്ട സേവനങ്ങൾ നൽകാനോ ഉപയോഗിക്കും. നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഗൂഗിൾ അനലിറ്റിക്‌സ് എങ്ങനെ ശേഖരിക്കുകയും പ്രോസസ് ചെയ്യുകയും ചെയ്യും എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും നിങ്ങളിൽ ഇന്ന് ഗൂഗിൾ വിവരങ്ങൾ ശേഖരിക്കുന്നതിൽ എങ്ങനെ വേണ്ടെന്നു വയ്ക്കാമെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾക്കും, ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക. അതുപോലെ തന്നെ ഗൂഗിൾ അനലിറ്റ്‌സ് സേവന വ്യവസ്ഥകളും സ്വകാര്യതയും എന്ന ഭാഗത്തും നിങ്ങൾക്ക് കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

അതുപോലെ തന്നെ ഫെയ്‌സ്ബുക്ക് ഇൻക്., 1 ഹാക്കർവേ, മെൻലോ പാർക്ക്, സി എ 94025, യു എസ് എ (''ഫെയ്‌സ്ബുക്ക്”)ന്‍റെ''ഫെയ്‌സ്ബുക്ക് പിക്‌സലും”ഞങ്ങൾ ഉപയോഗിക്കും. ഫെയ്‌സ്ബുക്കിൽ ഞങ്ങളുടെ പരസ്യം നിങ്ങൾ കണ്ടോ എന്ന് വെളിപ്പെടുത്തുന്നതിനായുള്ള അഡ്വർടൈസിങ് കാര്യങ്ങൾക്കായാണ് ഈ ടൂൾ ഉപയോഗിക്കുന്നത്. നിങ്ങളിൽ നിന്ന് മേൽപറഞ്ഞ വിവരങ്ങൾ ഫെയ്‌സ്ബുക്ക് ശേഖരിക്കേണ്ടതില്ല എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഫെയ്‌സ്ബുക്കിന്‍റെ കുക്കികളുടെയും ഫെയ്‌സ്ബുക്ക് പിക്‌സലിന്‍റെയും ഉപയോഗം ഇവിടെ ക്ലിക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് വേണ്ടെന്നു വയ്ക്കാം.

3.നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ എങ്ങനെ ഉപയോഗിക്കും

നിങ്ങളെക്കുറിച്ച് ഞങ്ങൾ ശേഖരിച്ച വിവരങ്ങൾ ഇനി പറയുന്ന മാർഗങ്ങളിലൂടെ ഞങ്ങൾ ഉപയോഗിക്കും:

 • ഈ പ്ലാറ്റ്‌ഫോമിന്‍റെ നിർവഹണത്തിനും (അതായത് ഞങ്ങളുടെ സേവനങ്ങൾ നിങ്ങൾക്ക് നൽകുന്നതിന്) ട്രബിൾഷൂട്ടിങ്, ഡാറ്റാ വിശകലനം, ടെസ്റ്റിങ്, ഗവേഷണം, സ്റ്റാറ്റിസ്റ്റിക്കൽ, സർവേ ലക്ഷ്യങ്ങൾ (അതായത് ഈ പ്ലാറ്റ്‌ഫോമിന്‍റെ സ്ഥിരതയും സുരക്ഷയും ഉറപ്പു നൽകാൻ) എന്നിവയ അടക്കമുള്ള ആഭ്യന്തര പ്രവർത്തനങ്ങൾക്കും നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അഭ്യർത്ഥിക്കാനും;
 • ഈ പ്ലാറ്റ്‌ഫോമിന്‍റെ ഇന്‍ററാക്ടീവ് ഫീച്ചറുകളിൽ പങ്കെടുക്കാൻ, നിങ്ങൾ തെരഞ്ഞെടുക്കുന്ന പക്ഷം, അതിന് നിങ്ങളെ അനുവദിക്കാൻ;
 • നിങ്ങൾക്ക് ലഭിക്കുന്ന ഉള്ളടക്കം വ്യക്തിഗതമാക്കാനും നിങ്ങൾക്ക് ഇഷ്ടമായേക്കും വിധം ലൊക്കേഷനുമായ ബന്ധപ്പെട്ട വിവരങ്ങൾ അടക്കം നിങ്ങൾക്കു മാത്രമായ ഉള്ളടക്കം നൽകാനും;
 • ഞങ്ങളുടെ പ്ലാറ്റ്‌ഫോം മെച്ചപ്പെടുത്താനും വികസിപ്പിക്കാനും ഉൽപന്ന വികസനം നിർവഹിക്കാനും;
 • നിങ്ങൾക്കും മറ്റുള്ളവർക്കും ഞങ്ങൾ നൽകുന്ന പരസ്യങ്ങളുടെ ഫലപ്രാപ്തി അളക്കാനും മനസ്സിലാക്കാനും;
 • നിങ്ങൾ തെരഞ്ഞെടുത്ത രാജ്യത്തിന്‍റെ സെറ്റിങ്ങുകളുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് സേവനങ്ങൾ നൽകാൻ, അതായത് നിങ്ങളുടെ രാജ്യത്തിന്‍റെ സെറ്റിങ്ങുകളുമായി ബന്ധപ്പെട്ട പരസ്യങ്ങളും മറ്റ് ഉള്ളടക്കവും പോലെയുള്ളവ നൽകാൻ;
 • നിങ്ങൾക്കോ മറ്റ് ഉപയോക്താക്കൾക്കോ താൽപര്യമുള്ള ചരക്കുകളെ അല്ലെങ്കിൽ സേവനങ്ങളെക്കുറിച്ച് നിങ്ങൾക്കും ഈ പ്ലാറ്റ്‌ഫോമിലെ മറ്റ് ഉപയോക്താക്കൾക്കും നിർദ്ദേശങ്ങളും ശുപാർശകളുംനൽകാൻ;
 • ഈ സേവനത്തിന്‍റെ ഒരു ഉപയോക്താവ് എന്ന നിലയിൽ ''ഫൈൻഡ് അതർ ഫ്രണ്ട്‌സ്”ഫങ്ഷനിലൂടെ നിങ്ങളെ തിരിച്ചറിയാൻ മറ്റ് ഉപയോക്താക്കളെ അനുവദിക്കാനും മറ്റ് ഉപയോക്താക്കളെ കണ്ടെത്താൻ നിങ്ങളെ അനുവദിക്കാനും ഈ പ്ലാറ്റ്‌ഫോമിൽ അവരുമായി കണക്റ്റ് ചെയ്യാനും ഈ സേവനങ്ങളുടെ സോഷ്യലൈസിങ് പ്രവർത്തനങ്ങൾ പിന്തുണയ്ക്കാനും;
 • നിങ്ങൾ തെരഞ്ഞെടുക്കുന്ന ആർക്കും നിങ്ങളുടെ പ്രൊഫൈൽ വിവരങ്ങൾ നൽകുന്നതിന് നിങ്ങൾക്ക് നൽകാനും ഈ പ്ലാറ്റ്‌ഫോമിൽ പങ്കെടുക്കുന്നതിനും മറ്റ് ഉപയോക്താക്കളുമായി പരസ്പരം ഇടപഴകാനും നിങ്ങളെ പ്രാപ്തമാക്കാനും;
 • നിങ്ങളുടെ വിവരങ്ങൾ അതാത് വിവരങ്ങൾക്ക് നിങ്ങൾ തെരഞ്ഞെടുത്ത സ്വകാര്യതാ സെറ്റിങ്ങുകൾക്ക് അനുസൃതമായി മറ്റ് ഉപയോക്താക്കൾക്ക് ലഭ്യമാക്കാൻ;
 • നിങ്ങൾ ഇഷ്ടപ്പെട്ട അല്ലെങ്കിൽ ഇന്‍ററാക്റ്റ് ചെയ്ത (അഭിപ്രായം രേഖപ്പെടുത്തിക്കൊണ്ടോ ആ ഉള്ളടക്കം കണ്ടു കൊണ്ടോ) ഉള്ളടക്കത്തിന് സമാനമായ ഉള്ളടക്കം, നിങ്ങളുടെ മേഖലയിൽ നിന്നുള്ള ഉള്ളടക്കം അതുപോലെ തന്നെ നിങ്ങൾ ഫോളോ ചെയ്യുന്ന ഉപയോക്്താക്കളിൽ നിന്നുള്ള ഉള്ളടക്കം നിങ്ങളെ കാട്ടാൻ;
 • നിങ്ങൾക്ക് പ്രസക്തമായ പരസ്യങ്ങൾ നിങ്ങൾക്ക് കാട്ടാൻ;
 • നിങ്ങൾ ഞങ്ങൾക്ക് നൽകിയ സേവനങ്ങളും ഉപയോഗ വിവരങ്ങളും പ്രോത്സാഹിപ്പിക്കാൻ. ഈ പ്ലാറ്റ്‌ഫോം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഞങ്ങളുടെ പരസ്യത്തിന്‍റെയും വിപണനത്തിന്‍റെയും പ്രചാരണത്തിന്‍റെ ഭാഗമായി ഞങ്ങളുടെ പ്ലാറ്റ്‌ഫോമിൽ പ്രക്ഷേപണം ചെയ്യാൻ നിങ്ങൾക്ക് തെരഞ്ഞെടുക്കാൻ കഴിയുന്ന യൂസർ കണ്ടന്റും വീഡിയോ കണ്ടന്റും പോലെയുള്ളവ;
 • ഞങ്ങളുടെ മെസഞ്ചർ സർവീസ് പ്രവർത്തന സജ്ജമാക്കൻ (ഈ പ്രവർത്തനം ഉപയോഗിക്കാൻ നിങ്ങൾ തെരഞ്ഞെടുത്താല്‍ മാത്രമേ ഈ വിവരങ്ങൾ ഉപയോഗിക്കുകയുള്ളൂവെങ്കിൽ പോലും). പ്ലാറ്റ്‌ഫോം സെറ്റിങ്ങുകൾക്കുള്ളിൽ ഉള്ള കാഷെ ഫങ്ഷൻ ക്ലിയർ ചെയ്തു കൊണ്ട് നിങ്ങളുടെ വിവേചനാർത്ഥം ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നിങ്ങൾക്ക് നീക്കം ചെയ്യാൻ തെരഞ്ഞെടുക്കാവുന്നതാണ്.
 • വ്യക്തിഗത പരസ്യങ്ങൾ, ഓഫറുകൾ, മറ്റ് സ്‌പോൺസേർഡ് ഉള്ളടക്കം നിങ്ങൾക്കായി തെരഞ്ഞെടുക്കാൻ;
 • ഈ പ്ലാറ്റ്‌ഫോമിലെ ദുരുപയോഗം, തട്ടിപ്പ്, നിയമവിരുദ്ധ പ്രവർത്തനം എന്നിവ കണ്ടെത്താൻ ഞങ്ങളെ സഹായിക്കാന്‍;
 • ഞങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കാൻ പര്യാപ്തമായ വിധം പ്രായം നിങ്ങൾക്ക് ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് ശ്രമിക്കാൻ (നിയമാനുസൃതം ആവശ്യമായത്);
 • ഞങ്ങളുടെ സേവനങ്ങളിലെ മാറ്റങ്ങളെക്കുറിച്ച് നിങ്ങളെ അറിയിക്കാൻ;
 • നിങ്ങളുമായി ആശയവിനിമയം നടത്താൻ.
 • നിങ്ങൾക്ക് ഉപയോക്തൃ പിന്തുണ നൽകാൻ;
 • ഞങ്ങളുടെ നിബന്ധനകളും വ്യവസ്ഥകളും നയങ്ങളും നടപ്പിലാക്കാൻ;
 • ഈ സേവന വ്യവസ്ഥകൾക്കു കീഴിലോ അല്ലെങ്കിൽ ഒരു പ്രത്യേക പ്രീമിയം കണ്ടന്‍റ് ക്രിയേറ്റർ കരാറിനു കീഴിലോ, ബാധകമെങ്കിൽ, അനുബന്ധ വ്യവസ്ഥകൾ- വിർച്വൽ ഐറ്റംസ് നയത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന ഡയമണ്ട് ആന്‍റ്ഫ്ലെയിംപ്രൊവിഷനുകൾക്ക് അനുസൃതമായി നിങ്ങളിൽ നിന്ന് പേയ്‌മെന്‍റുകൾ സ്വീകരിക്കാൻ അല്ലെങ്കിൽ നിങ്ങൾക്ക് പേയ്‌മെന്‍റുകൾ നൽകാൻ.

4.ഞങ്ങൾ എങ്ങനെ നിങ്ങളുടെ വിവരങ്ങൾ പങ്കുവയ്ക്കും

നിങ്ങളുടെ പ്രൊഫൈൽ വിവരങ്ങൾ, നിങ്ങളുടെ സമയമേഖല, ഭാഷ, നിങ്ങൾ നിങ്ങളുടെ അക്കൗണ്ട് സൃഷ്ടിച്ചു കഴിയുമ്പോൾ തീയതി, സമയം, ആപ്ലിക്കേഷൻ നിങ്ങൾ ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമിന്‍റെ പതിപ്പ് എന്നിങ്ങനെയുള്ള നിങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചുള്ള നിശ്ചിത വിവരങ്ങൾ, നിങ്ങളുടെ വീഡിയോകൾഎന്നിവയടക്കം ഈ പ്ലാറ്റ്‌ഫോമിലെ മിക്ക പ്രവർത്തനങ്ങളും രഹസ്യമല്ലാത്തതാണ്. നിങ്ങളുടെ ആക്റ്റിവിറ്റിയിലോ നിങ്ങളുടെ പ്രൊഫൈലിലോ നിങ്ങളുടെ ലൊക്കേഷൻ പ്രസിദ്ധീകരിക്കുന്നത് നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്നതാണ്.

ഇനി പറയുന്ന തെരഞ്ഞെടുത്ത മൂന്നാം കക്ഷികൾക്ക് നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ പങ്കുവയ്ക്കും:

 • ഞങ്ങളുടെ ബിസിനസ് പങ്കാളികൾ, അപ്പോഴേ ഞങ്ങൾക്ക് ഈ പ്ലാറ്റ്‌ഫോമിലൂടെ നിങ്ങൾക്ക് സ്‌പെഷ്യൽ ഓഫറുകൾ നടത്താൻ കഴിയൂ;
 • നിങ്ങൾക്കും മറ്റുള്ളവർക്കും പരസ്യങ്ങൾ തെരഞ്ഞെടുക്കാനും നൽകാനും ഈ വിവരങ്ങൾ ആവശ്യമായ പരസ്യക്കാര്‍ക്കും പരസ്യ ശൃംഖലകൾക്കും;
 • നിങ്ങൾ നൽകുന്ന വിവരങ്ങൾ സ്‌റ്റോർ ചെയ്യാൻ ക്ലൗഡ് സ്‌റ്റോറേജ് ദായകർക്കും ഡിസാസ്റ്റർ റിക്കവറി സർവീസുകൾക്കും അതു പോലെ തന്നെ നിങ്ങളുമായി ഞങ്ങൾ ഏതെങ്കിലും കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്‍റെ പ്രകടനത്തിനും;
 • ഈ പ്ലാറ്റ്‌ഫോമിന്‍റെ ഓപ്റ്റിമൈസേഷനും മെച്ചപ്പെടുത്തലിനും ഞങ്ങളെ സഹായിക്കുന്ന അനലിറ്റിക്, സെർച്ച് എഞ്ചിൻ ദായകർക്ക്;
 • ഐടി സേവന ദായകർക്ക്;
 • ഞങ്ങളുടെ ഡാറ്റാ സെന്‍ററിനും ഞങ്ങളുടെ സോസ്റ്റ് ദായകരുടെ സെർവറുകൾക്കും;
 • നിശ്ചിത വിവരങ്ങൾ പൊതു വിവരങ്ങളായി നിങ്ങളെ അറിയിക്കുന്ന പക്ഷം പൊതുജനത്തിന്- നിങ്ങളുടെ ഉപയോക്തൃ നാമം, പൊതു പ്രേക്ഷകരുമായി നിങ്ങൾ പങ്കുവച്ച ഏതെങ്കിലും വിവരങ്ങൾ, മറ്റ് ഉപയോക്താക്കൾ പങ്കുവച്ച നിങ്ങൾക്ക് സ്വന്തമായ വിവരങ്ങൾ, നിങ്ങളുടെ പബ്ലിക് പ്രൊഫൈലിൽ ഉള്ള വിവരങ്ങൾ തുടങ്ങിയവ അടക്കം ഉള്ളവയാണ് ഇത്.

ഞങ്ങളുടെ ബാഹ്യ ബിസിനസ് ലക്ഷ്യങ്ങൾക്ക് (നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ എങ്ങനെ ഉപയോഗിക്കുന്നുവെന്നതിന്) അല്ലെങ്കിൽ വിവരങ്ങൾ വിശകലനം ചെയ്യുന്നതിന്, എഞ്ചിനീയറിങ്ങിന്, വികസിപ്പിക്കുന്നതിന്, ഉപയോക്താക്കളുടെ എണ്ണം വർധിപ്പിക്കുന്നതിന്, നിയമവിരുദ്ധ ഉപയോഗം തടയുന്നതിന്, ഈ പ്ലാറ്റിഫോമിന്‍റെ മെച്ചപ്പെടുത്തലിനും ഓപ്റ്റിമൈസേഷനും സഹായിക്കാൻ മുകളിൽ വിവരിച്ചിരിക്കുന്ന ലക്ഷ്യങ്ങൾക്കു മാത്രം ഞങ്ങളുടെ കോർപറെറ്റ് ഗ്രൂപ്പിന്‍റെ അനുബന്ധ സ്ഥാപനം, മാതൃസ്ഥാപനം, സഹസ്ഥാപനം, ഏതെങ്കിലും അംഗം എന്നിവരുമായും ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ പങ്കുവയ്ക്കും.

ഇനി പറയും വിധം നിയമപരമായി ആവശ്യമായി വരുന്ന പക്ഷം അല്ലെങ്കിൽ അത്തരം ഉപയോഗം ഉചിതമാം വിധം അനിവാര്യമാകുന്ന പക്ഷം നിങ്ങളുടെ വിവരങ്ങൾ നിയമം നടപ്പാക്കൽ ഏജൻസികൾ, പൊതു അതോറിറ്റികൾ അല്ലെങ്കിൽ മറ്റ് സ്ഥാപനങ്ങൾ എന്നിവർക്ക് ഞങ്ങൾ പങ്കുവയ്ക്കും:

 • നിയമം പാലിക്കുന്നതിന്, പ്രോസസ് ചെയ്യുന്നതിന് അല്ലെങ്കിൽ അഭ്യർത്ഥിക്കുന്നതിന്;
 • ഞങ്ങളുടെ സേവന വ്യവസ്ഥകളും മറ്റ് കരാറുകളും നയങ്ങളും നിലവാരങ്ങളും നടപ്പിലാക്കുന്നതിനും അതിന്‍റെ ഏതെങ്കിലും സാധ്യമായ ലംഘനങ്ങളുടെ അന്വേഷിക്കുന്നതിനും;
 • സുരക്ഷാ പ്രശ്‌നങ്ങൾ, തട്ടിപ്പ് അല്ലെങ്കിൽ സാങ്കേതിക പ്രശ്‌നങ്ങൾ എന്നിവ കണ്ടെത്തുന്നതിന് അല്ലെങ്കിൽ അവ പരിഹരിക്കുന്നതിന്;
 • ഞങ്ങളുടെ, ഞങ്ങളുടെ ഉപഭോക്താക്കളുടെ, ഒരു മൂന്നാം കക്ഷിയുടേ അല്ലെങ്കിൽ പൊതുജനങ്ങളുടെ അവകാശങ്ങൾ, വസ്തുവകകൾ അല്ലെങ്കിൽ സുരക്ഷ എന്നിവ നിയമാനുസൃതം അല്ലെങ്കിൽ നിയമം അനുവദിക്കുന്ന രീതിയിൽ സംരക്ഷിക്കാൻ (തട്ടിപ്പ് തടുക്കുന്നതിനും ക്രെഡിറ്റ് റിസ്‌ക് കുറയ്ക്കുന്നതിനും വേണ്ടി മറ്റു കമ്പനികളും സ്ഥാപനങ്ങളുമായി വിവരങ്ങൾ കൈമാറുന്നത് അടക്കം).

മൂന്നാം കക്ഷികൾക്ക് ഞങ്ങൾ നിങ്ങളുടെ വിവരങ്ങൾ വെളിപ്പെടുത്തുകയും ചെയ്യും:

 • ഏതെങ്കിലും ബിസിനസോ ആസ്തികളോ ഞങ്ങൾ വിൽക്കുന്ന പക്ഷം, അത്തരം ബിസിനസിന്‍റെ ഭാവി സെല്ലർക്ക് അല്ലെങ്കിൽ ബയർക്ക് നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ വെളിപ്പെടുത്തും;
 • ഞങ്ങൾ വിൽക്കുകയോ വാങ്ങുകയോ ലയിക്കുകയോ ഞങ്ങളെ ഏറ്റെടുക്കുകയോ മറ്റ് കമ്പനികളുമായി ബിസിനസുമായി പങ്കാളികളാവുകയോ അല്ലെങ്കിൽ ഞങ്ങളുടെ ചില അല്ലെങ്കിൽ എല്ലാ ആസ്തികളും വിൽക്കുകയോ കടം വീട്ടൽ അല്ലെങ്കിൽ പാപ്പരാക്കൽ നടപടിക്രമങ്ങളിൽ ഞങ്ങൾ ഏർപ്പെടുകയാണെങ്കിലോ, ഇത്തരം ഇടപാടുകളിൽ ഉപയോക്തൃ വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെട്ട ആസ്തികൾക്കൊപ്പം നൽകും.

5.നിങ്ങളുടെ അവകാശങ്ങൾ

ആക്‌സെസും അപ്‌ഡേഷനും

നിങ്ങൾ ഒരു അക്കൗണ്ടിനായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ഓൺലൈൻ അക്കൗണ്ട് ലോഗിൻ ചെയ്തു കൊണ്ടും അവിടെ ലഭ്യമായ ഫീച്ചറുകളും ഫങ്ഷണാലിറ്റികളും ഉപയോഗിച്ചു കൊണ്ടും നിങ്ങൾ ഞങ്ങൾക്ക് നൽകിയിട്ടുള്ള നിശ്ചിത വ്യക്തിഗത വിവരങ്ങൾ നിങ്ങൾക്ക് ആക്‌സെസ് ചെയ്യുകയും കാലികമാക്കുകയും ചെയ്യേണ്ടി വന്നേക്കാം, ഇതിലൂടെ നിങ്ങളുടെ തിരിച്ചറിയൽ നിങ്ങൾക്ക് പരിശോധിക്കാൻ കഴിയാതാകുന്നതും അല്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ടാ സംശയാസ്പദമായ പ്രവർത്തനങ്ങളും പോലെയുള്ള സംഭവങ്ങൾ നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിഞ്ഞേക്കും.

പ്രാമുഖ്യങ്ങൾ മാനേജ് ചെയ്യൽ

http://www.networkadvertising.org/managing/opt_out.asp, www.aboutads.info/choicesഎന്നിവക്ലിക്ക് ചെയ്ത് ലഭ്യമായ തെരഞ്ഞെടുക്കലുകൾ ഉപയോഗിച്ചു കൊണ്ട് ഇന്‍റർനെറ്റിൽ ഉടനീളം പരസ്യങ്ങൾ നൽകാനായി ഞങ്ങൾ ചേർന്ന് പ്രവർത്തിക്കുന്ന ചില മൂന്നാം കക്ഷികളുടെ മൂന്നാം കക്ഷി പരസ്യ പ്രാമുഖ്യങ്ങൾ നിങ്ങൾക്ക് മാനേജ് ചെയ്യാവുന്നതാണ്.

ആശയവിനിമയങ്ങൾ വേണ്ടെന്നു വയ്ക്കാം

''അൺസബ്ക്‌സ്രൈബ്”ലിങ്ക് ഉപയോഗിച്ചു കൊണ്ട് അല്ലെങ്കിൽ ഞങ്ങളിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന വിപണന അല്ലെങ്കിൽ പരസ്യ ഇമെയിലുകളിൽ സൂചിപ്പിച്ചിരിക്കുന്ന മെക്കാനിസം കൊണ്ട് വിപണന അല്ലെങ്കിൽ പരസ്യ ഇമെയിലുകൾ നിങ്ങൾക്ക് വേണ്ടെന്നു വയ്ക്കാൻ കഴിയും.

നിങ്ങളുടെ ജിപി എസ് അല്ലെങ്കിൽ മൊബൈൽ ഡിവൈസ് ലൊക്കേഷൻ വിവരങ്ങൾ ഞങ്ങളുമായി പങ്കുവയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ നിങ്ങളുടെ മൊബൈൽ ഡിവൈസിലെ ലൊക്കേഷൻ ഇൻഫർമേഷൻ ഫങ്ഷണാലിറ്റി നിങ്ങൾക്ക് സ്വിച്ച് ഓഫ് ചെയ്യാം.

6.നിങ്ങളുടെ വിവരങ്ങളുടെ സുരക്ഷ

നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമയും ഈ നയങ്ങൾക്ക് അനുസൃതമായും പരിചരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനൂള്ള ചുവടുകൾ ഞങ്ങൾ കൈക്കൊള്ളും. നിർഭാഗ്യവശാൽ, ഇന്‍റർനെറ്റിലൂടെയുള്ള വിവരങ്ങളുടെ കൈമാറ്റം പൂർണമായും സുരക്ഷിതമല്ല. ഉദാഹരണത്തിന് എൻക്രിപ്ഷൻ പോലെയുള്ള സാങ്കേതിക രീതികളിലൂടെ നിങ്ങളുടെ വിവരങ്ങൾ സംരക്ഷിക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ഞങ്ങൾ ചെയ്യുമെങ്കിൽ പോലും, ഈ പ്ലാറ്റ്‌ഫോമിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന നിങ്ങളുടെ വിവരങ്ങളുടെ സുരക്ഷ ഞങ്ങൾ ഉറപ്പു നൽകാൻ കഴിയില്ല; വിവരങ്ങളുടെ എന്തു കൈമാറ്റവും നിങ്ങളുടെ സ്വന്തം ഉത്തവാദിത്തത്തിൽ ആയിരിക്കും.

നിങ്ങളുടെയും മറ്റ് ഉപയോക്താക്കളുടേയും അവകാശങ്ങളുടെയും സ്വാതന്ത്ര്യങ്ങളുടെയും വ്യത്യസ്തതയുടേയും തീവ്രതയുടേയും അപകട സാധ്യതയ്ക്ക് ഉചിതമായ അളവിൽ സുരക്ഷ ഉറാപ്പാക്കാൻ സാങ്കേതികപരവും സ്ഥാപനപരവുമായി ഉചിതമായ നടപടിക്രമങ്ങൾ ഞങ്ങൾക്ക് ഉണ്ട്. ഈ സാങ്കേതികവും സ്ഥാപനപരവുമായ നടപടിക്രമങ്ങൾ ഞങ്ങൾ പാലിക്കുകയും ഞങ്ങളുടെ സംവിധാനങ്ങളുടെ മൊത്തത്തിലുള്ള സുരക്ഷ മെച്ചപ്പെടുത്താൻ അവ കാലാകാലങ്ങളിൽ ഭേദഗതി ചെയ്യുകയും ചെയ്യും.

ഞങ്ങൾ കാലാകാലങ്ങളിൽ, ഞങ്ങളുടെ പങ്കാളി നെറ്റ്‌വർക്കുകളുടെയും പരസ്യക്കാരുടെയും സഹസ്ഥാപനങ്ങളുടെയും വെബ്‌സൈറ്റുകളിൽ നിന്നും വെബ്‌സൈറ്റുകളിലേക്കും ഉള്ള ലിങ്കുകൾ ഉൾപ്പെടുത്തും. നിങ്ങൾ ഈ വെബ്‌സൈറ്റുകളൂടെ ഏതെങ്കിലും ലിങ്ക് ഫോളോ ചെയ്യുകയാണെങ്കിൽ, ഈ വെബ്‌സൈറ്റുകൾക്ക് അവരുടേതായ സ്വകാര്യതാ നയങ്ങൾ ഉണ്ടെന്നും ഈ നയങ്ങളുടെ ഉത്തരവാദിത്തമോ ബാധ്യതയോ ഞങ്ങൾ സ്വീകരിക്കുകയില്ലെന്നും ഉള്ള കാര്യം ദയവായി ശ്രദ്ധിക്കുക. ഈ വെബ്‌സൈറ്റുകളിൽ ഏതെങ്കിലും വിവരങ്ങൾ നിങ്ങൾ സമർപ്പിക്കും മുമ്പ് ഈ നയങ്ങൾ ദയവായി പരിശോധിക്കുക.

ഈ പ്ലാറ്റ്‌ഫോമിലേക്ക് നിങ്ങൾ ആദ്യമായി ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുകയാണെങ്കിൽ, നിങ്ങൾ ഒരു പൊതു അക്കൗണ്ടിന്മേൽ ആണ് ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതെന്ന കാര്യം നിങ്ങളെ അറിയിക്കും. അതായത് നിങ്ങൾ ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയാണെങ്കിൽ, ഈ പ്ലാറ്റ്‌ഫോമിലുള്ള എല്ലാ ഉപയോക്താക്കൾക്കും ആ ഉപയോക്താവുമായി നിങ്ങൾക്ക് കണക്ഷൻ ഉണ്ടായാലും ഇല്ലെനിൽ അത് കാണാൻ കഴിയുമെന്നാണ് അർത്ഥം. ഇൻഫർമേഷൻ വിൻഡോയിൽ പറഞ്ഞിരിക്കുന്ന പ്രകാരം നിങ്ങളുടെ സ്വകാര്യതാ സെറ്റിങ്ങുകളിൽ മാറ്റം വരുത്തിക്കൊണ്ട് ഈ പ്ലാറ്റ്‌ഫോമിൽ നിങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ആക്‌സെസ് ചെയ്യാനുള്ള പ്രേക്ഷകരെ നിങ്ങൾക്ക് പരിമിതപ്പെടുത്താം. ഈ പ്ലാറ്റ്‌ഫോമിലെ സ്വകാര്യതാ സെറ്റിങ്ങുകളിലെ മാറ്റങ്ങൾ ഉടൻ ബാധകമാകുകയും മുമ്പ് നിങ്ങൾ പോസ്റ്റ് ചെയ്ത വിവരങ്ങളിലും അത് പ്രതിഫലിക്കുകയും ചെയ്യും. നിങ്ങളുടെ പ്രൊഫൈലിൽ നിങ്ങൾ നൽകിയ ബന്ധപ്പെട്ട യുജിവി അല്ലെങ്കിൽ പ്രക്ഷേപണ ഉള്ളടക്കം അല്ലെങ്കിൽ മറ്റ് വിവരങ്ങൾ നീക്കം ചെയ്യാൻ നിങ്ങൾ തീരുമാനിച്ചാൽ ഈ പ്ലാറ്റ്‌ഫോമിലെ നിങ്ങളുടെ ഉപയോഗത്തിൽ നിന്ന് നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ നീക്കം ചെയ്യും.

7.എത്ര കാലം നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ നിലനിർത്തും

നിങ്ങളുടെ വിവരങ്ങൾ ഞങ്ങൾ നിലനിർത്തുന്ന കാലയളവ് ഇനി പറയുന്ന മാനദണ്ഡം ഉപയോഗിച്ച് ഞങ്ങൾ നിർണയിക്കും:

 • പ്രസ്തുത വിവരവുമായി ബന്ധപ്പെട്ട ഞങ്ങളുടെ കരാർപരമായ കടപ്പാടുകളും അവകാശങ്ങളും;
 • നിശ്ചിത കാലയളവു വരെ ഡാറ്റ നിലനിർത്താനുള്ള ബാധകമായാ നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും കീഴിലുള്ള നിയമ ബാധ്യത(കൾ);
 • ബാധകമായ നിയമ(ങ്ങൾ)ത്തിനു കീഴിലുള്ള പരിമിതികളുടെ അവസ്ഥ;
 • ഞങ്ങളുടെ നിയമാനുസൃതമായ ബിസിനസ് ലക്ഷ്യങ്ങൾ;
 • തർക്കങ്ങളോ സാധ്യമായ തർക്കങ്ങളോ.

ഞങ്ങളുടെ സർവീസുകൾ നിങ്ങൾ ഉപയോഗിക്കുന്നത് നിങ്ങൾ അവസാനിപ്പിച്ചു കഴിഞ്ഞും ഞങ്ങൾക്ക് നിങ്ങളുടെ വിവരങ്ങൾ സംഗ്രഹിച്ചും പേരു വെളിപ്പെടുത്താതെയും ഉള്ള രീതിയിൽ സൂക്ഷിക്കാൻ കഴിയും. ഇവയ്‌ക്കെല്ലാം പുറമേ, ഞങ്ങളുടെ നിയമ ബാധ്യതകൾ പാലിക്കുന്നതിന് ഉചിതമാം വിധം ആവശ്യമായി വരുന്ന പക്ഷം തർക്കങ്ങൾ പരിഹരിക്കാനും ഞങ്ങളുടെ കരാറുകൾ നടപ്പിലാക്കാനും ഏതെങ്കിലും വ്യക്തിഗത വിവരങ്ങൾ ഞങ്ങൾക്ക് നിലനിർത്താനും കഴിയും.

8.കുട്ടികളുമായി ബന്ധപ്പെട്ട വിവരങ്ങൾ

13 വയസ്സിൽ താഴെയുള്ള കുട്ടികളെ ഈ പ്ലാറ്റ്ഫോമിലേക്ക് നിർദ്ദേശിക്കുന്നില്ല. 13 വയസ്സിൽ താഴെയുള്ള ഒരു വ്യക്തിയിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചു എന്ന കാര്യം ഞങ്ങൾ അറിയുന്ന പക്ഷം ആ വിവരങ്ങൾ ഞങ്ങൾ നീക്കം ചെയ്യുകയും ആ വ്യക്തിയുടെ അക്കൗണ്ട് എന്നെന്നേക്കുമായി ഒഴിവാക്കുകയും ചെയ്യും. 13 വയസ്സിൽ താഴെയുള്ള ഒരു കുട്ടിയിൽ നിന്ന് ഞങ്ങൾ വിവരങ്ങൾ ശേഖരിച്ചുവെന്ന് നിങ്ങൾ വിശ്വസിക്കുകയാണെങ്കിൽ, privacy@tiktok.com എന്ന വിലാസത്തിൽ ദയവായി ഞങ്ങളെ ബന്ധപ്പെടുക.

9.മാറ്റങ്ങൾ

ഈ നയത്തിന്‍റെ ഏറ്റവും കാലികമായ പതിപ്പിന്മേലായിരിക്കും നിങ്ങളുടെ ഡാറ്റ ഞങ്ങൾ പ്രോസസ് ചെയ്യുക. നയങ്ങൾ കാലികമാക്കിയ ശേഷം തുടർന്നും ഈ സേവനങ്ങൾ നിങ്ങൾ ആക്‌സെസ് ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് കാലികമാക്കിയ ഈ നയം നിങ്ങൾ അംഗീകരിച്ചുവെന്ന് അർത്ഥമാക്കും. കാലികമാക്കിയ നയങ്ങൾ നിങ്ങൾഅംഗീകരിക്കുന്നില്ലെങ്കിൽ, ഈ സേവനങ്ങൾ ആക്‌സെസ് ചെയ്യുന്നത് അല്ലെങ്കിൽ ഉപയോഗിക്കുന്നത് നിങ്ങൾ അവസാനിപ്പിക്കണം. ഈ നയത്തിൽ എന്തെങ്കിലും ഭൗതികമായ മാറ്റങ്ങൾ ഉണ്ടാകുന്ന പക്ഷം ഞങ്ങൾ പൊതുവിൽ എല്ലാ ഉപയോക്താക്കളെയും ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ ഒരു അറിയിപ്പിലൂടെ അറിയിക്കും. എന്നിരുന്നാലും, ഈ നയങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടോ എന്ന് നിങ്ങൾ പതിവായി പരിശോധിക്കണം. അതുപോലെ “അവസാനം കാലികമാക്കിയ'' തീയതി ഈ നയത്തിനു മുകളിൽ ഞങ്ങൾ നൽകിയിട്ടുണ്ടായിരിക്കും, ആ നയം പ്രാബല്യത്തിലായ തീയതി ആയിരിക്കും അത്